Latest News

വട്ടമേശ സമ്മേളനം മോശമോ ?എട്ട് സംവിധായകര്‍ ചേര്‍ന്നൊരുക്കിയ ചിത്രത്തിന് മോശം പ്രചാരണം

Malayalilife
വട്ടമേശ സമ്മേളനം മോശമോ ?എട്ട് സംവിധായകര്‍ ചേര്‍ന്നൊരുക്കിയ ചിത്രത്തിന് മോശം പ്രചാരണം


എട്ടു സംവിധായകര്‍ ചേര്‍ന്ന് ഒരുക്കുന്ന ഒരു പരീക്ഷണ ചിത്രമാണ് വട്ടമേശ സമ്മേളനം. എട്ടു കഥകള്‍ പറയുന്ന എട്ടു ചിത്രങ്ങള്‍ ചേര്‍ത്ത് ഒരുക്കിയ ഒറ്റ സിനിമയായ വട്ടമേശ സമ്മേളനം ചിത്രത്തിന് മോശം പ്രചാരണമാണ് പ്രവര്‍ത്തകര്‍ നടത്തിയത്. ചിത്രത്തിന്റെ ഏതാനും ഭാഗങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വിടുകയുണ്ടായി. മോഹന്‍ലാല്‍ ചിത്രം നരസിംഹത്തെയും, ഒടിയനെയും കളിയാക്കിക്കൊണ്ടുള്ളതാണ്. എന്നാല്‍ മോഹന്‍ലാല്‍ ആരാധകര്‍ക്ക് പോലും രസിപ്പിക്കുന്ന രീതിയില്‍ തന്നെയാണ് അണിയറപ്രവര്‍ത്തകര്‍ അംഗങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുള്ളത്. ഒടിയന്‍ സിനിമയിലെ മോഹന്‍ലാല്‍ അവതരിപ്പിച്ച മാണിക്യന്‍ എന്ന കഥാപാത്രത്തിന് സ്വഭാവവിശേഷങ്ങള്‍ വിവരിച്ചു കൊണ്ടുള്ള ഒരു കോമഡി രംഗവും.

നരസിംഹം സിനിമയിലെ മോഹന്‍ലാലിന്റെ വെള്ളത്തില്‍ നിന്ന് ഉയര്‍ന്നുവരുന്ന മാസ് ഇന്‍ട്രൊഡക്ഷനെക്കുറിച്ചുള്ള മറ്റൊരു രംഗവും ആണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ഇരു വീഡിയോകള്‍ക്കും മികച്ച പിന്തുണയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. 

Read more topics: # vattamesa sammelanam,# movie
vattamesa sammelanam movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES