സ്വയരക്ഷയ്ക്കായി തീര്‍ക്കുന്ന പ്രതിരോധത്തിന്റെ അറ്റകൈ പ്രയോഗം അക്ഷരാര്‍ഥത്തില്‍ അതാണ് വരത്തന്‍ എന്ന ഫഹദ് ചിത്രം പ്രേക്ഷകന് സമ്മാനിക്കുന്നത്. നസ്രിയ നസിം ആദ്യമായി നിര്‍മ്മാണ മേഖലയിലേക്ക് ചുവട് വയ്ക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കാര്‍ബണ്‍ എന്ന ചിത്രത്തിന് ശേഷം ഫഹദ് നായകനാകുന്ന സിനിമയാണ് വരത്തന്‍. ഫസ്റ്റ് ഷോ കഴിഞ്ഞപ്പോള്‍ തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.അമല്‍ നീരദിന്റെ ബെസ്റ്റ് ത്രില്ലിങ് റിവഞ്ച് ഡ്രാമയാണ് ചിത്രം.ബിഗ് ബി, സാഗര്‍ ഏലിയാസ് ജാക്കി പോലുള്ള ചിത്രങ്ങളില്‍ റിവഞ്ച് മൂഡ് പറയുന്നുണ്ടെങ്കിലും സസ്പെന്‍സ് ഘടകങ്ങള്‍ അധികമില്ല.
എബിന്‍ എന്ന കഥാപാത്രമായാണ് ഫഹദ് ഫാസില്‍ ചിത്രത്തിലെത്തുന്നത്. എബിന്റെ ഭാര്യ പ്രിയയായി നടി ഐശ്വര്യ ലക്ഷ്മി എത്തുന്നു. ദുബായിലെ ജോലിയില്‍ ഉണ്ടാകുന്ന പ്രതിസന്ധി കാരണം നാട്ടില്‍ ഭാര്യയുടെ പഴയ ബംഗ്ലാവിലേക്ക് എത്തുന്ന എബിനും പ്രിയയ്ക്കും അവിടെ നിന്നും നേരിടുന്ന പ്രശ്നങ്ങളാണ് വരത്തന്റെ ആദ്യ പകുതിയിലുള്ളത്. അടുത്തതെന്ത് എന്ന് പ്രേക്ഷകന് സംശയം തോന്നും വിധം ഇന്റര്‍വല്‍ വരെ സസ്പെന്‍സ് മൂഡില്‍ സിനിമ എത്തുന്നു. എന്നിരുന്നാലും സിനിമയുടെ ഫസ്റ്റ് ഹാഫില്‍ അല്‍പം ലാഗ് വന്നിട്ടുണ്ട്. എന്നാല്‍ ഈ കുറവിനെ മായ്ച്ചു കളയുന്ന വളരെ ത്രില്ലിങ് ആയിട്ടുള്ള സെക്കണ്ട് ഹാഫാണ് ചിത്രം. അമല്‍ നീരദ് ചിത്രങ്ങളില്‍ കാണുന്ന സാങ്കേതിക മികവ് വരത്തനിലും വ്യക്തമാണ്. ഫഹദ് എന്ന നടന്റെ അഭിനയ മികവ് കൂടി ആയപ്പോള്‍ ചിത്രം മകച്ചൊരു തലത്തിലേക്കാണ് പോകുന്നത്.
അന്യനാട്ടുകാരന് വരത്തന്‍ എന്നൊരു പേരും മലയാളത്തിലുണ്ട്. സിനിമയുടെ കഥയും അത് തന്നെയാണ്. ഒരു വരത്തനെയും ഭാര്യയെയും നാട്ടുകാര്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു. അവരുടെ ജീവിതം വയലന്‍സ് ഉള്‍പ്പടെയുള്ള സന്ദര്‍ഭങ്ങളിലേക്ക് കടന്നു പോകുമ്പോള്‍ ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. പ്രിയയുടെ ചെറുപ്പകാലം ഈ നാട്ടിന്‍പുറത്തായിരുന്നു. ആ ഭൂതകാലമാണ് പ്രിയയോട് വിദ്വേഷമുള്ളവര്‍ എബിനും പ്രിയയ്ക്കും എതിരെ വിദ്വേഷമുള്ള ആളുകള്‍ ഉപയോഗിക്കുന്നത്. തീര്‍ത്തും നാഗരികനായ ഒരു മനുഷ്യനാണ് ഫഹദ് അവതരിപ്പിക്കുന്ന എബി എന്ന കഥാപാത്രം. ഒരു ഗ്രാമത്തിലെ പരുക്കന്‍ രീതിയിലുള്ള പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ അയാള്‍ക്ക് അത്ര വഴക്കം ലഭിക്കുന്നില്ല.
ആദ്യം പ്രശ്നങ്ങള്‍ക്ക് മുന്‍പില്‍ പതറുന്ന നായകനെയാണ് ചിത്രം കാണിക്കുന്നത്. എന്നാല്‍ പ്രശ്നങ്ങള്‍ക്ക് മികച്ച പ്രതിരോധ കവചം തീര്‍ക്കുന്നയാളായി എബി എന്ന കഥാപാത്രം മാറുന്ന സെക്കണ്ട് ഹാഫ് പ്രേക്ഷകന് ഏറെ ഇഷ്ടപ്പെടുമെന്നുറപ്പ്. തിരക്കഥ ആവശ്യപ്പെടുന്ന രീതിയിലുള്ള വ്യത്യസ്ഥമായ മേക്കിംഗാണ് അമല്‍ നീരദ് വരത്തനിലൂടെ കൈകാര്യം ചെയ്തിരിക്കുന്നത്. നവാഗതരായ സുഹാസിന്റെയും ഷറഫുവിന്റെയും തിരക്കഥ സിനിമയ്ക്ക് മികച്ച അടിത്തറയാണ് നല്‍കിയിരിക്കുന്നത്. രണ്ടുമണിക്കൂര്‍ 20 മിനിറ്റ് ദൈര്‍ഘ്യമുള്ള വരത്തന്‍ കാഴ്ചക്കാരെ ഒരു നിമിഷം പോലും ബോറടിപ്പിക്കില്ലെന്നുറപ്പ്. ത്രില്ലര്‍ ഇഷ്ടമുള്ള പ്രേക്ഷകര്‍ക്ക് ഇതൊരു പുതിയ അനുഭവമായിരിക്കും.
സുഷീന്‍ ശ്യാമിന്റെ സംഗീതം നവാഗതരായ സുഹാസ് -ഷര്‍ഫു എന്നിവരുടെ തിരക്കഥ മികച്ച അടിത്തറയാണ് ചിത്രത്തിന് നല്‍കിയത്. വ്യത്യസ്ഥമായ ഫ്രെയിമുകള്‍ സമ്മാനിച്ചുള്ള ലിറ്റില്‍ സ്വയമ്പിന്റെ സിനിമാറ്റോഗ്രാഫി പ്രേക്ഷകന് വ്യത്യസ്ഥമായ ദൃശ്യാനുഭവം നല്‍കുന്നതാണ്. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തിന് ശേഷം സൗണ്ട് ഡിസൈനിങ്ങില്‍ തപസ് നായിക്കിന്റെ മാജിക്ക് കാണുന്ന ചിത്രമാണ് വരത്തന്‍.
സസ്പെന്‍സ് ഏറെ ഒളിപ്പിച്ച് വച്ചിരിക്കുന്ന കൈമാക്സാണ് ചിത്രത്തിനുള്ളത്. വരത്തന്‍ എന്ന സിനിമയുടെ ക്ലൈമാക്സ് എന്ന് പറയുന്നത് തന്നെ 20 മിനിട്ട് നീളുന്ന ക്ലൈമാക്സ് സീനുകളാണ്. വരത്തന്‍ സിനിമയുടെ വിജയത്തിന് പിന്നില്‍ സിനിമയില്‍ അണി നിരന്നിരിക്കുന്ന മറ്റ് താരങ്ങള്‍ക്കും പ്രത്യേക സ്ഥാനം തന്നെയുണ്ട്്. ദിലീഷ് പോത്തന്‍, ഫറഫുദ്ദീന്‍, ഷോബി തിലകന്‍, കൊച്ചുപ്രേമന്‍ തുടങ്ങിയ താരനിരയുടെ അഭിനയത്തികവ് ചിത്രത്തിന് വലിയൊരു മുതല്‍ക്കൂട്ടായിരിക്കുകയാണ്.