ഫഹദ് നായകനായെത്തുന്ന വരത്തന്‍ ആരാധകര്‍ വളരെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. പോസ്റ്ററിനും ട്രെയിലറിനും ചിത്രത്തിലെ പാട്ടുകള്‍ക്കുമെല്ലാം സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണമായിരുന്നു. നാളെ ചിത്രം തീയേറ്ററുകളിലെത്തുമ്പോള്‍ കടുത്ത മത്സരമാണ് കാത്തിരിക്കുന്നത്.
പൃഥ്വിരാജിന്റെ രണം, ടൊവീനോയുടെ തീവണ്ടി, ബിജു മേനോന്റെ പടയോട്ടം മമ്മൂട്ടിയുടെ കുട്ടനാടന്‍ ബ്ലോഗ് തുടങ്ങിയ ചിത്രങ്ങള്‍ തീയേറ്ററുകളിലുണ്ട്. നല്ല നിലയില്‍ തീയേറ്ററുകളില്‍ മുന്നേറിക്കൊണ്ടിരിക്കുന്ന തീവണ്ടിയും പടയോട്ടവും ചിത്രത്തിന് വെല്ലുവിളികളാവും.
അന്‍വര്‍ റഷീദും നസ്രിയയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന വരത്തനില്‍ എബി എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. പ്രിയയായി ഐശ്വര്യയും എത്തുന്നു.
ഷറഫുദ്ദീന്‍, അര്‍ജ്ജുന്‍ അശോകന്‍, വിജിലേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. അമല്‍ നീരദാണ് സംവിധാനം. ലിറ്റില്‍ സ്വയമ്പാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. വിവേക് ഹര്‍ഷന്‍ എഡിറ്റിംഗും ശ്യാം സംഗീതവും നിര്‍വഹിക്കുന്നു. സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്.