എന്റെ അച്ഛന്‍ പോലും രണ്ടുതവണ വിവാഹം കഴിച്ചു; അവന്‍ എന്റെ കണ്ണില്‍ സുന്ദരനാണ്; ഭാവി വരന്‍ നിക്കോളായ് സച്ച്‌ദേവിനെ പരിഹസിച്ചവര്‍ക്ക് മറുപടിയുമായി വരലക്ഷ്മി ശരത്കുമാര്‍

Malayalilife
എന്റെ അച്ഛന്‍ പോലും രണ്ടുതവണ വിവാഹം കഴിച്ചു; അവന്‍ എന്റെ കണ്ണില്‍ സുന്ദരനാണ്; ഭാവി വരന്‍ നിക്കോളായ് സച്ച്‌ദേവിനെ പരിഹസിച്ചവര്‍ക്ക് മറുപടിയുമായി വരലക്ഷ്മി ശരത്കുമാര്‍

തെന്നിന്ത്യന്‍ നടി വരലക്ഷ്മി ശരത്കുമാറിന്റെ വിവാഹനിശ്ചയം അടുത്തിടെയാണ് കഴിഞ്ഞത്. നിക്കോളായ് സച്ച്‌ദേവാണ് താരത്തിന്റെ ഭാവിവരന്‍. പിന്നാലെ നിക്കോളായിന്റെ ആദ്യ വിവാഹത്തേക്കുറിച്ചു പറഞ്ഞുകൊണ്ടും ലുക്കിനെ വിമര്‍ശിച്ചുകൊണ്ടും മോശം കമന്റുകള്‍ എത്തി. ഇപ്പോള്‍ വിമര്‍ശകര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് വരലക്ഷ്മി.

എന്റെ അച്ഛന്‍ പോലും രണ്ടുതവണ വിവാഹം കഴിച്ചു. അദ്ദേഹം സന്തോഷ വാനായിരിക്കുന്നിടത്തോളം അതില്‍ തെറ്റൊന്നുമില്ല. നിക്കിനെക്കുറിച്ച് ആളുകള്‍ എങ്ങനെ സംസാരിക്കുന്നുവെന്ന് ഞാന്‍ കണ്ടു. അവന്‍ എന്റെ കണ്ണില്‍ സുന്ദരനാണ്. ഞങ്ങളുടെ ബന്ധത്തെക്കുറിച്ച് മോശമായ അഭിപ്രായം പറയുന്നവരെ ഞാന്‍ കാര്യമാക്കുന്നില്ല. ഞാന്‍ എന്തിന് അതിനൊക്കെ ഉത്തരം പറയണം? 

അങ്ങനെ ചെയ്യുന്നത് തുടക്കം മുതലേ ഞാന്‍ ഒഴിവാക്കിയിരുന്നു. നിക്കിന്റെ മാതാപിതാക്കള്‍ ഒരു ആര്‍ട്ട് ഗ്യാലറി നടത്തുകയാണ്. അവനും മകളും പവര്‍ലിഫ്റ്റിങ്ങില്‍ സ്വര്‍ണമെഡല്‍ ജേതാക്കളാണ്. ഞാന്‍ അവന്റെ ഭാര്യയുമായി നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ട്. നല്ല വ്യക്തിത്വമുള്ളവരാളാണ്' വരലക്ഷ്മി പറഞ്ഞു.

കഴിഞ്ഞ മാര്‍ച്ചില്‍ ആയിരുന്നു വരലക്ഷ്മിയുടെയും നിക്കോളായ്യുടെയും വിവാഹ നിശ്ചയം. നിക്കോളായ്യുടെ രണ്ടാം വിവാഹമാണെന്നും രൂപത്തെയും സൗന്ദര്യത്തെയും വിമര്‍ശിച്ചുമാണ് സൈബര്‍ ആക്രമണങ്ങള്‍.

Read more topics: # വരലക്ഷ്മി
varalaxmi sarathkumar reacts

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES