താന്‍ വിവാഹിതയാകുന്നുവെന്ന വാര്‍ത്തകള്‍ക്ക് പ്രതികരണവുമായി നടി വരലക്ഷ്മി ശരത്കുമാര്‍. വാര്‍ത്ത നിഷേധിച്ച താരം ആര്‍ക്കും പ്രയോജമനില്ലാത്ത ചില ആളുകള്‍ പതിവുപോലെ തനിക്കെതിരേ പുതിയ വാര്‍ത്തകളുമായി വന്നിട്ടുണ്ടെന്ന് ട്വിറ്ററില്‍ കുറിച്ചു.
''പതിവുപോലെ, വര്‍ഷാവസാനം ഒരു പണിയിലില്ലാത്ത, വാര്‍ത്തകള്‍ക്കായി നോക്കിയിരിക്കുന്ന ചിലര്‍ ഞാന്‍ വിവാഹിതയാകാന്‍ പോകുന്നുവെന്ന ഗോസിപ്പുകളും കൊണ്ട് വന്നിട്ടുണ്ട്. ഞാന്‍ വിവാഹം കഴിക്കുന്നില്ല. ഞാനിവിടെ തന്നെ തുടരും. എന്റെ ജോലിയും ചെയ്ത്. അതുകൊണ്ട്, പ്രിയപ്പെട്ട പരാജിതരെ അടുത്ത തവണ നിങ്ങള്‍ക്ക് മെച്ചപ്പെട്ട ഭാഗ്യം ഉണ്ടാകട്ടെ. നിങ്ങള്‍ ആരാണെന്നും എനിക്കറിയാം''എന്നെ തളര്‍ത്താന്‍ ആകില്ല എന്ന ഹാഷ്ടാഗോടെ വരലക്ഷ്മി ട്വിറ്ററില്‍ കുറിച്ചു.
തമിഴ് നടനും നടികര്‍ സംഘം തമിഴ് സിനിമാ നിര്‍മാതാക്കളുടെ കൗണ്‍സില്‍ തലവനുമായ വിശാലുമായി ഏറെ നാളായി പ്രണയത്തിലായിരുന്നു താരം. ഇവര്‍ തമ്മില്‍ പിരിഞ്ഞുവെന്നും ഇല്ലെന്നും ഉള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടയ്ക്കാണ് വിശാല്‍ വിവാഹിതനാകുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം ഒരു തമിഴ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. വരലക്ഷ്മിയല്ല വിശാലന്റെ വധുവെന്നും ഹൈദരാബാദ് സ്വദേശിനിയായ അനിഷയെ ആണ് വിശാല്‍ വിവാഹം ചെയ്യുക എന്നുമാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.
ഈയടുത്ത് വരെ പല പൊതുപരിപാടികളിലും ഇരുവരും ഒന്നിച്ചു പങ്കെടുത്തിരുന്നു. വിശാലിന്റെ ഏറ്റവും പുതിയ ചിത്രം സണ്ടക്കോഴി രണ്ടില്‍ പ്രതിനായക വേഷത്തിലെത്തിയത് വരലക്ഷ്മിയായിരുന്നു.