താരസംഘടനയായ 'അമ്മ'യിലെ ആഭ്യന്തരപ്രശ്നങ്ങള്‍ പുതിയ തലങ്ങളിലേക്ക്. നടി ലക്ഷ്മിപ്രിയയ്‌ക്കെതിരെ അതിരൂക്ഷമായ ആരോപണങ്ങളുമായി നടി ഉഷ രംഗത്തെത്തിയത് സംഘടനയ്ക്കുള്ളിലെ ഭിന്നതകള്‍ പരസ്യമാക്കിയിരിക്കുകയാണ്. താന്‍ ഉള്‍പ്പെടെയുള്ള സഹപ്രവര്‍ത്തകരെ പൊതുവേദിയില്‍ വെച്ച് 'ജിഹാദി' എന്ന് വിളിച്ച് അധിക്ഷേപിച്ച ലക്ഷ്മിപ്രിയയ്ക്ക് മറുപടിയുമായി ഉഷ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് സിനിമാമേഖലയില്‍ വലിയ ചര്‍ച്ചയാവുകയാണ്. ലക്ഷ്മിപ്രിയ ചാനല്‍ ചര്‍ച്ചകളിലും അഭിമുഖങ്ങളിലും നടത്തിവരുന്ന പരാമര്‍ശങ്ങള്‍ക്കെതിരെ പ്രതികരിച്ചതിനാണ് താന്‍ അധിക്ഷേപത്തിന് ഇരയായതെന്ന് ഉഷ വെളിപ്പെടുത്തുന്നു.
'ഇന്റര്‍വ്യൂകളില്‍ ജനിപ്പിച്ച മാതാപിതാക്കളെയും, ജനിച്ച മതത്തെയും, ഖുര്‍ആനെയും തള്ളിപ്പറഞ്ഞ നിങ്ങളുടെ സ്റ്റേറ്റ്‌മെന്റുകള്‍ ശരിയായില്ല എന്ന് ഞാന്‍ ചൂണ്ടിക്കാണിച്ചിരുന്നു. അതിനാണ് സഹപ്രവര്‍ത്തകരുടെ മുന്നില്‍ വെച്ച് എന്നെ 'ജിഹാദി' എന്ന് വിളിച്ച് നിങ്ങള്‍ അധിക്ഷേപിച്ചത്,' ഉഷ പോസ്റ്റില്‍ പറയുന്നു. ഒരു പ്രോഗ്രാമിലേക്ക് തന്നെ വിളിക്കാന്‍ സഹപ്രവര്‍ത്തക നിര്‍ദ്ദേശിച്ചപ്പോള്‍, മറ്റുള്ളവര്‍ കേള്‍ക്കെ ലക്ഷ്മിപ്രിയ തന്നെ ജിഹാദിയെന്ന് വിളിച്ചുവെന്നാണ് ആരോപണം. അമ്മ' സംഘടനയില്‍ വര്‍ഗീയത കൊണ്ടുവരാന്‍ ലക്ഷ്മിപ്രിയ ശ്രമിക്കുന്നുണ്ടെന്നും, അത് തങ്ങള്‍ പൊളിച്ചടുക്കിയെന്നും ഉഷ ആരോപിക്കുന്നു. ചാനലുകള്‍ തോറും കയറിയിരുന്ന് വര്‍ഗീയവിഷം തുപ്പുന്നവരെ സംഘടനയില്‍ പ്രോത്സാഹിപ്പിക്കാനോ അംഗീകരിക്കാനോ തങ്ങള്‍ ഉദ്ദേശിക്കുന്നില്ലെന്ന് അവര്‍ വ്യക്തമാക്കുന്നു.
'അമ്മ സംഘടനയില്‍ വര്‍ഗീയത കൊണ്ടുവരാമെന്നുള്ള വലിയ മോഹം ഞങ്ങള്‍ പൊളിച്ചടുക്കി. ആ മോഹം പൊലിഞ്ഞുപോയതിന്റെ രോദനമായിട്ടേ ഇതിനെ കണക്കാക്കുന്നുള്ളൂ. വായ തുറന്നാല്‍ വര്‍ഗീയത വിളമ്പുന്ന നിങ്ങളുടെ മുഖം കാണാന്‍ പോലും എനിക്ക് താല്പര്യമില്ല,' ഉഷ തുറന്നടിച്ചു. കഴിഞ്ഞ പത്തുമാസമായി നടി അന്‍സിബ നേരിട്ട അവഗണനകള്‍ക്കും അപമാനങ്ങള്‍ക്കും തങ്ങള്‍ മറുപടി നല്‍കിയെന്നും ഉഷ വ്യക്തമാക്കി. അന്‍സിബയുടെ നിലപാടാണ് ശരിയെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് തങ്ങള്‍ അവളെ ചേര്‍ത്തുപിടിച്ചതെന്നും, വര്‍ഗീയത പ്രചരിപ്പിക്കുന്നവരെപ്പോലെ അല്ലാത്തവരെ അമ്മയില്‍ ആവശ്യമില്ലെന്ന് ജനറല്‍ ബോഡിയിലെ ഭൂരിഭാഗം അംഗങ്ങളുടെയും വികാരമാണെന്നും ഉഷ ചൂണ്ടിക്കാട്ടി.
ലക്ഷ്മിപ്രിയ തനിക്കും പൊന്നമ്മ ബാബുവിനും അയച്ച സന്ദേശത്തിന് മറുപടിയായാണ് ഉഷയുടെ ഈ തുറന്നുപറച്ചില്‍. താരസംഘടനയിലെ ഭരണപ്രതിസന്ധികള്‍ക്കിടെ ഉയര്‍ന്നുവന്ന ഈ വര്‍ഗീയ വിവാദം സംഘടനയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുകയാണ്. നേതൃത്വത്തിന്റെ മൗനത്തിനിടയില്‍ അംഗങ്ങള്‍ തമ്മിലുള്ള പരസ്യമായ പോര്‍വിളി 'അമ്മ'യുടെ ഭാവിയില്‍ വലിയ ചോദ്യചിഹ്നമാണ് ഉയര്‍ത്തുന്നത്. ഉഷയുടെ പോസ്റ്റ് ചുവടെ ശ്രീമതി ലക്ഷ്മി പ്രിയ ഇന്നലെ രാത്രി എനിക്കും പൊന്നമ്മ ചേച്ചിക്കും ഒരു ാഴെ അയച്ചിട്ടുണ്ട്. അതിലെ മാറ്റര്‍ തന്നെ ളയ യിലും അവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ശ്രീമതി ലക്ഷ്മി പ്രിയ ഒരു കാര്യം മനസ്സിലാക്കണം ചാനലായ ചാനലുതോറും കയറി ഇരുന്ന് വായില്‍ വരുന്നത് കോതക്ക് പാട്ട് എന്നതുപോലെ വര്‍ഗീയ വിഷം തുപ്പുമ്പോള്‍ ആലോചിക്കണമായിരുന്നു, ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കാനോ അംഗീകരിച്ചക്കാനോ ഞങ്ങള്‍ക്ക് മനസ്സില്ല.
അമ്മ സംഘടനയില്‍ വര്‍ഗീയത കൊണ്ടുവരാമെന്നുള്ള വലിയ മോഹംഞങ്ങള്‍ പൊളിച്ചടുക്കിയതിന്റെ ആ മോഹം പൊലിഞ്ഞുപോയതിന്റെ രോദനമായിട്ടേ ഞങ്ങള്‍ ഇതിനെ കണക്കാക്കുന്നുള്ളു.അന്‍സിബ കഴിഞ്ഞ പത്ത് മാസം അനുഭവിച്ച വിഷമങ്ങള്‍, അവഗണനകള്‍, അപമാനങ്ങള്‍....അതിനൊക്കെ ഇന്നലെ ഞങ്ങള്‍ മറുപടി നല്‍കി.അന്‍സിബയുടെ നിലപാട് അതാണ് ശെരി ഞങ്ങള്‍ അവളെ ചേര്‍ത്തുപിടിച്ചു... ഒപ്പം നിന്നു. നിങ്ങളെ പോലെ വര്‍ഗീയ വിഷം തുപ്പുന്നവരെ അമ്മയ്ക്കും വേണ്ട.ജനറല്‍ബോഡി യിലെ ഭൂരിപക്ഷം അംഗങ്ങളുടെയും അഭിപ്രായവും അത് തന്നെ ആയിരുന്നു.
ഇന്റര്‍വ്യൂ കളില്‍ ജനിപ്പിച്ച മാതാപിതാക്കളെയും ജനിച്ച മതത്തെയും ഖുറാനെയും തള്ളിപ്പറഞ നിങ്ങളുടെ അത്തരം സ്റ്റേറ്റ്മെന്റ് ശരിയായില്ല എന്ന് പറഞ്ഞതിന് എന്നെ ഒരു പ്രോഗ്രാമിന് വിളിക്കാന്‍ എന്റെ സഹപ്രവര്‍ത്തക പറഞ്ഞപ്പോള്‍ മറ്റ് സഹപ്രവര്‍ത്തകരുടെ മുന്‍പില്‍ പബ്ലിക് ആയിട്ട് നിങ്ങള്‍ എന്നെയും ജിഹാദി യാണ് അവരെ വിളിക്കണ്ട എന്ന് പറഞ്ഞില്ലേ?വായ തുറന്നാല്‍ വര്‍ഗീയത വിളമ്പുന്ന നിങ്ങളുടെ ശവം കാണണമെന്ന് എനിക്ക് ഒരു താല്പവും ഇല്ല.