Latest News

താന്‍ സിനിമയില്‍ ഉണ്ടായിരുന്ന കാലത്തും കാസ്റ്റിംഗ് കൗച്ച് ഉണ്ടായിരുന്നു; സിനിമ ഇന്നും പുരുഷ കേന്ദ്രീകൃതമാണ്;  പ്രായത്തിന് അനുയോജ്യമായ സിനിമകള്‍ ലഭിച്ചാല്‍ ഇനിയും മലയാളത്തില്‍ അഭിനയിക്കും; വൈശാലി നായിക സുപര്‍ണാ ആനന്ദിന് പറയാനുള്ളത്

Malayalilife

ലയാളത്തില്‍ ഒരിക്കലും മറക്കാനാവാത്ത മനോഹരമായ ചിത്രമായിരുന്നു വൈശാലി. ചിത്രം ഇറങ്ങിയിട്ട് 30 വര്‍ഷം കഴിയുമ്പോഴും ഇന്നും മലയാളികള്‍ ഏറെ ഇഷ്ട്ടപെടുന്ന ചിത്രങ്ങളില്‍ ഒന്ന് തന്നെയായി വൈശാലിയും അതിലെ കഥാപാത്രങ്ങളും തങ്ങി നില്ക്കുകയാണ്. ചിത്രം മുപ്പത് വര്‍ഷം പൂര്‍ത്തിയായതിന്റെ ഭാഗമായി ന്യൂസ് 18 ന് നല്‍കിയ അഭിമുഖത്തില്‍ നടി സുപര്‍ണാ ആനന്ദ് വിശേഷങ്ങള്‍ പങ്ക് വയ്ക്കുയുണ്ടായി.

അവസരം ലഭിച്ചാല്‍ മലയാളത്തില്‍ ഇനിയും അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടെന്നും തന്റെ പ്രായത്തിന് അനുയോജ്യമായ സിനിമകള്‍ ലഭിച്ചാല്‍ ഇനിയും മലയാളത്തില്‍ അഭിനയിക്കുമെന്നും 30 വര്‍ഷത്തിന് ശേഷവും മലയാളികള്‍ തന്നെ ഇഷ്ടപ്പെടുന്നു എന്നതില്‍ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു.

തന്റെ കാലത്തും മലയാളസിനിമയില്‍ കാസ്റ്റിംഗ് കൗച്ച് ഉണ്ടായിരുന്നു. കാസ്റ്റിംഗ് കൗച്ച് സങ്കടകരമാണ് എന്നും അവര്‍ പറഞ്ഞു.ഇന്നും സിനിമ പുരുഷ കേന്ദ്രീകൃതമാണെന്നും സിനിമയിലെ വനിതാകൂട്ടായമകളെ സ്വാഗതം ചെയ്യുന്നതായും സുപര്‍ണ അഭിമുഖത്തില്‍ പറഞ്ഞു.

vaishali fame suparna anand saying casting couch

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES