വിഷാദം നിറഞ്ഞ പോസ്റ്റുകള്‍ പങ്കുവച്ച് വൈക്കം വിജയലക്ഷ്മി; പ്രിയ ഗായികയ്ക്ക് എന്തു പറ്റിയെന്ന് ആകാംഷയോടെ ആരാധകര്‍

Malayalilife
topbanner
വിഷാദം നിറഞ്ഞ പോസ്റ്റുകള്‍ പങ്കുവച്ച് വൈക്കം വിജയലക്ഷ്മി; പ്രിയ ഗായികയ്ക്ക് എന്തു പറ്റിയെന്ന് ആകാംഷയോടെ ആരാധകര്‍

വ്യത്യസ്തമായ ശബ്ദത്തിലൂടെ മലയാളസിനിമാഗാനലോകത്തില്‍ ഇടം കണ്ടെത്തിയ ഗായികയാണ് വൈക്കം വിജയലക്ഷ്മി. സംഗീതം കൊണ്ട് ആരാധകരുടെ മനസ്സില്‍ പ്രത്യേക ഇടം തന്നെ വിജയലക്ഷ്മി നേടിയിട്ടുണ്ട്. കാഴ്ചകളുടെ ലോകം വിജയലക്ഷ്മിക്ക് അന്യമാണെങ്കിലും സംഗീതം കൊണ്ട് ഉള്‍വെളിച്ചം നിറച്ച വിജയലക്ഷ്മി ആരാധകരുടെയും സംഗീത സംവിധായകരുടെയും സ്വന്തം വിജിയാണ്. ഏകദേശം ഒന്നര മില്യണിനടുത്ത് ഫോളോവേഴ്‌സുള്ള വിജയലക്ഷ്മിയുടെ ഫേസ്ബുക്ക് പേജില്‍ വരുന്ന പോസ്റ്റുകള്‍ ആണ് ഇപ്പോള്‍ ശ്രദ്ധിക്കപെടുന്നത്.

വാര്‍ത്തകളില്‍ എന്നും നിറഞ്ഞ് നില്‍്കുന്നയാളാണ് വിജയലക്ഷ്മി. സ്വന്തമായി വാദ്യപകരണമുണ്ടാക്കിയും വിജയലക്ഷ്മി ഞെട്ടിച്ചിരുന്നു.  അഞ്ച് മണിക്കൂര്‍ കൊണ്ട് 69 ഗാനങ്ങള്‍ക്ക് ശ്രുതി മീട്ടി ലോകറെക്കോര്‍ഡില്‍ ഇടം നേടുകയും ചെയ്തിരുന്നു. അനൂപാണ് വൈക്കം വിജയലക്ഷ്മിയെ വിവാഹം കഴിച്ചത്.നിരവധി ഫോളോവേഴ്‌സുള്ള ഫേസ്ബുക്ക് പേജിലൂടെ വിജയലക്ഷ്മി പങ്കിടുന്ന പോസ്റ്റുകള്‍ ശ്രദ്ധനേടാറുണ്ട. അടുത്തിടെയായി വിജിയുടെ പോസ്റ്റുകള്‍ക്ക് ശോകം ആണല്ലോഎന്നാണ് ആരാധകര്‍ ചോദിക്കുന്നത്. കൊടുക്കാന്‍ കഴിയില്ലെങ്കില്‍ കൊതിപ്പിക്കരുത്. ആഹാരം കൊണ്ടായാലും സ്നേഹം കൊണ്ടായാലും. ആശിച്ചവന്റെ നിരാശ എഴുതി പ്രകടിപ്പിക്കാന്‍ കഴിയില്ല എന്നുള്ള ഒരു പിക്ച്ചര്‍ കോട്ട് ആണ് ആരാധകരില്‍ സങ്കടം ഉണ്ടാക്കിയത്.

സ്നേഹം യാചിച്ചു വാങ്ങരുത്. അങ്ങിനെയുള്ള സ്നേഹം നിലനില്‍ക്കുകയില്ല. സ്ഥാനം ഇല്ലെന്നറിഞ്ഞാല്‍ വാദിക്കാനും ജയിക്കാനും നില്‍ക്കരുത്; മൗനമായി പിന്മാറണം എന്ന ഒരു പോസ്റ്റും വിജയലക്ഷ്മിയുടെ ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. ചില താരങ്ങളും വിജിയുടെ പോസ്റ്റുകള്‍ക്ക് സപ്പോര്‍ട്ട് നല്‍കുന്നുണ്ട്. എന്നാല്‍ പേജ് കൈകാര്യം ചെയ്യുന്നവര്‍ ആണോ ഇത്തരം നിരാശയും സങ്കടവും നിറഞ്ഞ പോസ്റ്റുകള്‍ പങ്കിടുന്നത് എന്ന അഭിപ്രായവും ചിലര്‍ പങ്ക് വയ്ക്കുന്നുണ്ട്.അനൂപ് എവിടെയെന്നും മാഡത്തിന്റെ പോസ്റ്റുകളെല്ലാം വിഷാദഛായ നിറഞ്ഞതാണല്ലോ എന്നും എപ്പോഴും സന്തോഷവതിയായിരിക്കുന്ന മാഡത്തിനിതെന്തു പറ്റി എന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്.

vaikkom vijayalakshmi posts becomes viral

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES