ഉര്‍വശിയെ കേന്ദ്രകഥാപാത്രമാക്കി ഭര്‍ത്താവായ ശിവാസ് (ശിവപ്രസാദ്) കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന എല്‍.ജഗദമ്മ ഏഴാംക്‌ളാസ് ബി സ്റ്റേറ്റ് ഫസ്റ്റ് എന്ന ചിത്രത്തില്‍ കല്പനയുടെ മകള്‍ ശ്രീസംഖ്യയും. നടനായ ജയന്‍ ചേര്‍ത്തല ആദ്യമായി സംവിധായകന്റെ മേലങ്കി അണിയുന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ചാണ് ശ്രീസംഖ്യയുടെ ചലച്ചിത്ര അരങ്ങേറ്റം.
ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ ഉര്‍വശി പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.ശിവാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എവര്‍സ്റ്റാര്‍ ഇന്ത്യന്‍സിന്റെ ബാനറില്‍ ഉര്‍വശിയും ഫോസില്‍ ഹോള്‍ഡിംഗ്‌സും ചേര്‍ന്നാണ് നിര്‍മ്മാണം.
കലേഷ് രാമാനന്ദ്, ബാലചന്ദ്രന്‍ ചുള്ളിക്കാട്,കോട്ടയം രമേഷ് എന്നിവരാണ് മറ്റ് താരങ്ങള്‍. ഡിസംബര്‍ 10ന് കൊട്ടാരക്കരയില്‍ ചിത്രീകരണം ആരംഭിക്കും. അനില്‍ നായര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. അന്‍വര്‍ അലി എഴുതിയ വരികള്‍ക്ക് കൈലാസ് മേനോന്‍ സംഗീതം പകരുന്നു. പി .ആര്‍. ഒ എ .എസ് ദിനേശ്.