Latest News

ഡാന്‍സ് കളിക്കാതായിട്ട് പത്തിരുപത് വര്‍ഷമായി; സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട് നിര്‍ത്തണം എന്ന ആഗ്രഹക്കാരിയാണ്; നടക്കുമ്പോള്‍ തന്നെ വീഴാന്‍ തുടങ്ങി; ഡാന്‍സ് ചെയ്യാന്‍ പറ്റില്ലെന്ന് തോന്നിയപ്പോള്‍ തന്നെ നിര്‍ത്തി;ചിലര്‍ക്ക് പ്രായം വെറും നമ്പറാണ്; പക്ഷെ മറ്റുചിലര്‍ക്ക് അങ്ങനെയല്ല; ഊര്‍മിളാ ഉണ്ണിക്ക് പറയാനുള്ളത്

Malayalilife

നടിയും നര്‍ത്തകി കൂടിയായ ഊര്‍മിള ഉണ്ണി വേദികളില്‍ നൃത്തം ചെയ്യുന്നത് നിര്‍ത്തിയതായി വെളിപ്പെടുത്തി. പ്രായം ഒരു പ്രധാന കാരണമാണെങ്കിലും, തന്റെ ശരീരത്തെയും പ്രകടനത്തെയും കുറിച്ചുള്ള വ്യക്തിപരമായ കാഴ്ചപ്പാടുകളാണ് ഈ തീരുമാനത്തിലേക്ക് നയിച്ചതെന്ന് അവര്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. 'പ്രായം വെറും നമ്പര്‍ ആണെന്ന് ചിലര്‍ പറയും. 

പക്ഷെ നല്ല മേലുവേദന വരുമ്പോള്‍ അത് ഒരു നമ്പര്‍ അല്ലെന്ന് മനസ്സിലാകും,' ഊര്‍മിള ഉണ്ണി തമാശരൂപേണ പറഞ്ഞു. 'മരണം വരെ നൃത്തം ചെയ്യും എന്ന് പറയുന്നവരെ കാണുമ്പോള്‍, അവര്‍ വീട്ടിലിരുന്ന് കളിച്ചാല്‍ മതിയായിരുന്നില്ലേ എന്ന് തോന്നിയിട്ടുണ്ട്. ശരീരത്തില്‍ തടി കൂടി, വയ്യാതായിട്ടും വേദിയില്‍ വന്ന് നിന്ന് മോശമായി കളിക്കുന്നത് കാണുമ്പോള്‍ വിഷമം തോന്നും. 

അതുകൊണ്ട്, എനിക്ക് ചേരാത്ത കാര്യങ്ങള്‍ ചെയ്യാന്‍ പോകുന്നില്ല എന്ന് സ്വയം തീരുമാനിച്ചു.' ഏതാണ്ട് ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ നൃത്തം ഉപേക്ഷിച്ച മട്ടാണെന്നും, തന്റെ ശരീരം നന്നായിരിക്കുമ്പോള്‍ നൃത്തം നിര്‍ത്തണം എന്ന് ആഗ്രഹിച്ചിരുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. 'നടക്കുമ്പോള്‍ തന്നെ വീഴാന്‍ തുടങ്ങിയപ്പോള്‍, ഡാന്‍സ് ചെയ്യാന്‍ സാധിക്കില്ലെന്ന് മനസ്സിലാക്കി നിര്‍ത്തുകയായിരുന്നു,' ഊര്‍മിള ഉണ്ണി വിശദീകരിച്ചു.

urmila unni about quit dancing

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES