Latest News

ലാലും അജുവും പ്രധാന വേഷത്തിലെത്തും; കേരള ക്രൈം ഫയല്‍സ് എന്ന പേരില്‍ വെബ് സീരിസുമായി അഹമ്മദ് കബീര്‍; ത്രില്ലര്‍ പശ്ചാത്തലത്തിലൊരുങ്ങുന്ന സീരിസ് എത്തുന്നത് സിഡ്‌നി പ്ലസ് ഹോട്ട് സ്റ്റാറില്‍

Malayalilife
 ലാലും അജുവും പ്രധാന വേഷത്തിലെത്തും; കേരള ക്രൈം ഫയല്‍സ് എന്ന പേരില്‍ വെബ് സീരിസുമായി അഹമ്മദ് കബീര്‍; ത്രില്ലര്‍ പശ്ചാത്തലത്തിലൊരുങ്ങുന്ന സീരിസ് എത്തുന്നത് സിഡ്‌നി പ്ലസ് ഹോട്ട് സ്റ്റാറില്‍

.ടി.ടി പ്ലാറ്റ്ഫോമായ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ ഒരുക്കുന്ന ആദ്യത്തെ മലയാളം വെബ് സീരിസ് വരുന്നു. 'കേരള ക്രൈം ഫയല്‍സ്' എന്നാണ് വെബ് സീരിസിന്റെ പേര്..ജൂണ്‍', 'മധുരം' എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത അഹമ്മദ് കബീര്‍ ആണ് സീരീസ് സംവിധാനം ചെയ്യുന്നത്..സണ്ണി വെയ്ന്‍, നിഖില വിമല്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പ്രവീണ്‍ നാരായണന്‍ സംവിധാനം ചെയ്യുന്ന വെബ് സീരീസിന്റെ ചിത്രീകരണം വയനാട്ടില്‍ പുരോഗമിക്കുമ്പോള്‍ ആണ് മറ്റൊരു സീരിസിന്റെ വിവരങ്ങളും പുറത്ത് വരുന്നത്.

ലാലും അജു വര്‍ഗീസും ആണ് കേരള ക്രൈം ഫയല്‍സില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.അരമണിക്കൂറുകള്‍ ദൈര്‍ഘ്യമുള്ള ആറ് എപ്പിസോഡുകള്‍ ആയിരിക്കും ആദ്യ സീസണില്‍ ഉണ്ടാവുക. ഡിസ്‌നി പ്‌ളസ് ഹോട്ട് സ്റ്റാര്‍ അവതരിപ്പിക്കുന്ന കേരള ക്രൈം ഫയല്‍സ് ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസിന്റെ ബാനറില്‍ രാഹുല്‍ റിജി നായര്‍ ആണ് നിര്‍മ്മാണം. 

ആഷിഖ് അയ്മര്‍ രചന നിര്‍വഹിക്കുന്നു. മധുരത്തിന്റെ തിരക്കഥാകൃത്താണ് ആഷിഖ്. ഹിഷാം അബ്ദുള്‍ വഹാബാണ് സംഗീതം. ജിതിന്‍ സ്റ്റാന്‍സിലോസ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. മേയിലോ ജൂണിലോ സ്ട്രീം ചെയ്യാനാണ് അണിയറ പ്രവര്‍ത്തകര്‍ ഒരുങ്ങുന്നത്.പ്രതാപ് രവീന്ദ്രന്‍ പ്രൊഡക്ഷന്‍ ഡിസൈനും മഹേഷ് ഭുവനേന്ദര്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു..

malayalam web series sydney

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES