കഴിഞ്ഞ പിറന്നാളിന് നല്‍കിയ വാക്ക് നിറവേറ്റാന്‍ ഇക്കുറിയും ഉണ്ണി മുകുന്ദന്‍ എത്തി; തന്റെ 32ാം പിറന്നാള്‍ പോളി ഗാര്‍ഡന്‍ ചാരിറ്റി ഹോമിലെ അന്തേവാസികള്‍ക്കൊപ്പം ആഘോഷിച്ച് താരം

Malayalilife
 കഴിഞ്ഞ പിറന്നാളിന് നല്‍കിയ വാക്ക് നിറവേറ്റാന്‍ ഇക്കുറിയും ഉണ്ണി മുകുന്ദന്‍ എത്തി; തന്റെ 32ാം പിറന്നാള്‍ പോളി ഗാര്‍ഡന്‍ ചാരിറ്റി ഹോമിലെ അന്തേവാസികള്‍ക്കൊപ്പം ആഘോഷിച്ച് താരം

 

ലയാള സിനിമയിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് ഉണ്ണി മുകുന്ദന്‍. ഹിറ്റ് ചിത്രങ്ങളിലെ ശ്രദ്ധേയ കഥാപാത്രമായി തിളങ്ങിയ ഉണ്ണിയിപ്പോള്‍ മികച്ച കഥാപാത്രങ്ങളുമായി സിനിമയില്‍ മുന്നേറുകയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ മമ്മൂട്ടി നായകനാകുന്ന മാമാങ്കത്തില്‍ ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രമായിട്ടാണ് ഉണ്ണി എത്തുന്നത്. ഇന്നലെയാണ് താരം തന്റെ മുപ്പത്തിയൊന്നാം പിറന്നാള്‍ ആഘോഷിച്ചത്. പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം പോളി ഗാര്‍ഡന്‍ ചാരിറ്റി ഹോമിലെ അന്തേവാസികള്‍ക്കൊപ്പമായിരുന്നു ഉണ്ണിയുടെ പിറന്നാള്‍ ആഘോഷം. പിരിയാന്‍ നേരം ഈ വര്‍ഷവും വരുമെന്ന് ഉണ്ണി വാക്കു തെറ്റിച്ചില്ല. ഇതോടെ ഇക്കുറിയും അവരൊടൊപ്പം തന്നെയാണ് താരം പിറന്നാള്‍ ആഘോഷിച്ചത്. അവിടുത്തെ അന്തേവാസികള്‍ക്കൊപ്പമുളള ചിത്രങ്ങളും ഒപ്പം ഒരു കുറിപ്പും ഉണ്ണിമുകുന്ദന്‍ പങ്കുവച്ചിരിക്കുന്നത്.

തനിക്ക് ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ചുകൊണ്ടുള്ള പോസ്റ്റും ഉണ്ണിമുകുന്ദന്‍ പങ്കുവച്ചിട്ടുണ്ട്. നിരവധി ആശംസാകത്തുകളാണ് താരത്തെ തേടിയെത്തിയത്. തന്റെ ഓരോ ജന്മദിനവും ഏറ്റവും സന്തോഷകരമാക്കി തീര്‍ക്കുന്നത് നിങ്ങള്‍ ഓരോരുത്തരും ആണെന്നും നിങ്ങളുടെ ഹൃദയത്തില്‍ നിന്നു വരുന്ന ഓരോ വാക്കും തനിക്ക് ലഭിക്കുന്ന അനുഗ്രഹം ആയി കണക്കാക്കുന്നുവെന്നും ഉണ്ണി പോസ്റ്റില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം തന്റെ ജന്മദിനം ആഘോഷിച്ചത് നമ്മുടെ സമൂഹത്തില്‍ നിന്നു ഒറ്റപ്പെട്ടു ജീവിക്കുന്ന പോളി ഗാര്‍ഡന്‍ ചാരിറ്റി ഹോമിലെ അന്തേവാസികളുടെ ഒപ്പമാണ്. അന്ന് അവിടെ നിന്നു പോരുമ്പോള്‍ അവര്‍ക്ക് വാക്ക് നല്‍കിയിരുന്നത് പോലെ ഈ വര്‍ഷവും തന്റെ ജന്മദിനത്തിലെ സായാഹ്നം അവര്‍ക്കൊപ്പം ചെലവിടാന്‍ തനിക്ക് കഴിഞ്ഞുവെന്നും ഉണ്ണി പറയുന്നു.   കഴിഞ്ഞ വര്‍ഷം പിരിഞ്ഞതിന്റെ തുടക്കമെന്നോണം ഇത്തവണയും അവരില്‍ ഒരാളായിട്ടാണ് തന്നെ അവര്‍ സ്വീകരിച്ചതെന്നും മറക്കാനാകാത്ത നിമിഷങ്ങളായി അവ കാത്തു വയ്ക്കുന്നുവെന്നും താരം പറയുന്നു.

 
 
 
 
 
 
 
 
 
 
 
 
 

ഒരു ജന്മദിനം കൂടി കടന്നു പോയി..ഈ കഴിഞ്ഞ ദിവസം എന്റെ ജന്മദിനത്തിന് ആശംസകൾ അറിയിച്ച, എന്നെ സ്നേഹിക്കുന്ന ഓരോരുത്തരോടും നന്ദി പറയുന്നു. എന്റെ ഓരോ ജന്മദിനവും ഏറ്റവും സന്തോഷകരമാക്കി തീർക്കുന്നത് നിങ്ങൾ ഓരോരുത്തരും ആണ്. നിങ്ങളുടെ ഹൃദയത്തിൽ നിന്നു വരുന്ന ഓരോ വാക്കും എനിക്ക് ലഭിക്കുന്ന അനുഗ്രഹം ആയി കണക്കാക്കുന്നു..കഴിഞ്ഞ വർഷം എന്റെ ജന്മദിനം ഞാൻ ആഘോഷിച്ചത് നമ്മുടെ സമൂഹത്തിൽ നിന്നു ഒറ്റപ്പെട്ടു ജീവിക്കുന്ന പോളി ഗാർഡൻ ചാരിറ്റി ഹോമിലെ അന്തേവാസികളുടെ ഒപ്പമാണ്. അന്ന് അവിടെ നിന്നു പോരുമ്പോൾ അവർക്ക് വാക്ക് നൽകിയിരുന്നത് പോലെ ഈ വർഷവും എന്റെ ജന്മദിനത്തിലെ സായാഹ്നം അവർക്കൊപ്പം ചെലവിടാൻ എനിക്ക് കഴിഞ്ഞു. കഴിഞ്ഞ വർഷം എങ്ങനെ പിരിഞ്ഞോ, അതിന്റെ തുടർച്ചയെന്നോണം അവരിൽ ഒരാളായി ആണ് അവർ എന്നെ ഇത്തവണയും സ്വീകരിച്ചത്. അവരോടൊപ്പം ചിലവിട്ട ഓരോ നിമിഷവും എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാത്ത മനോഹര നിമിഷങ്ങളായി ഞാൻ കാത്തു വെക്കും..കാരണം ആ നിമിഷങ്ങൾ ആണ് ഒരു മനുഷ്യനെന്ന നിലയിൽ എന്നെ വളർത്തുന്നത്..ഒരാൾക്ക് വളരാൻ ഒരു വർഷമൊന്നും വേണ്ട..മനസ്സിൽ നന്മയും സ്നേഹവും മാത്രം സൂക്ഷിക്കുന്ന ഇതുപോലുള്ള മനുഷ്യർക്കൊപ്പമുള്ള കുറച്ചു നിമിഷങ്ങൾ മാത്രം മതി...എന്റെ ജന്മദിനം ഇത്രയും മനോഹരമാക്കി മാറ്റിയ ആ മനസ്സുകൾക്കും എപ്പോഴും എനിക്കൊപ്പമുള്ള എന്റെ അനിയന്മാർക്കും ഉണ്ണിയേട്ടാ എന്നു വിളിച്ച് എന്നെ ഹൃദയത്തോട് ചേർക്കുന്ന നിങ്ങൾ ഓരോരുത്തർക്കും നന്ദി പറയാൻ ഈ നിമിഷം ഞാൻ വിനിയോഗിക്കുന്നു...പോളി ഗാർഡനിലെ അന്തേവാസികൾക്ക് ഒപ്പമുള്ള എന്റെ നിമിഷങ്ങൾ പകർത്തിയ രാകേഷിനും എല്ലാത്തിനും മേൽനോട്ടം വഹിച്ച സുഗേഷിനും നന്ദി...ആ നിമിഷങ്ങൾ നിങ്ങൾക്കായി ഇവിടെ പങ്കു വയ്ക്കുന്നു...സമയം ഉള്ളപ്പോൾ അല്ല സമയം ഉണ്ടാക്കി ഞാനിനി ഇവരുടെ ഒപ്പം ഉണ്ടാവുന്നതായിരിക്കും..

unnimukundan celebrates his 32th birthday in poly garden charity home

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES