Latest News

ഉണ്ണിമുകുന്ദന്‍ അല്ലേലും പൊളിയാണ്; താരത്തിന് അറിയാം എങ്ങനെ ആരാധകരെ കൈയിലെടുക്കണമെന്ന്

Malayalilife
   ഉണ്ണിമുകുന്ദന്‍ അല്ലേലും പൊളിയാണ്; താരത്തിന് അറിയാം എങ്ങനെ ആരാധകരെ കൈയിലെടുക്കണമെന്ന്

ലയാള സിനിമയിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് ഉണ്ണി മുകുന്ദന്‍. മസിലളിയന്‍ എന്ന് അറിയപ്പെടുന്ന ഉണ്ണിക്ക് ആരാധികമാരും ഏറെയാണ്. ഹിറ്റ് ചിത്രങ്ങളിലെ ശ്രദ്ധേയ കഥാപാത്രമായി തിളങ്ങിയ ഉണ്ണിയിപ്പോള്‍ മികച്ച കഥാപാത്രങ്ങളുമായി സിനിമയില്‍ മുന്നേറുകയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ ഉണ്ണി പാട്ടുപാടുന്ന ഒരു വീഡിയോ പോസ്റ്റ് ചെയ്തതാണിപ്പോള്‍ വൈറലാകുന്നത്. താരം ഇത്രയും മികച്ച പാട്ടുകാരനാണോ എന്നാണ് പാട്ടുകേട്ടവര്‍ ചോദിക്കുന്നത്. ഏതോ പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ പാടിയ പാട്ടാണ് താരം പങ്കുവച്ചത്.നിരവധി കമന്റുകളും പാട്ടിന് ലഭിക്കുന്നുണ്ട്. താടിയും മുടിയും കറുപ്പിച്ച യേശുദാസാണോ, സംഗീതം പഠിച്ചിട്ടുണ്ടോ എന്നൊക്കെയാണ് കമന്റുകളെത്തുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 

 

unnimukundan shares his video of singing

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES