തന്നെ സെറ്റിലാക്കാന്‍ വീട്ടുകാര്‍ തിടുക്കപ്പെടുന്നു; വിവാഹത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് യുവ നായകന്‍ ഉണ്ണി മുകുന്ദന്‍

Malayalilife
topbanner
  തന്നെ സെറ്റിലാക്കാന്‍ വീട്ടുകാര്‍ തിടുക്കപ്പെടുന്നു; വിവാഹത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് യുവ നായകന്‍ ഉണ്ണി മുകുന്ദന്‍

2018-ല്‍ സിനിമാലോകത്ത് നിരവധി താരവിവാഹങ്ങളാണ് നടന്നത്. സിനിമയിലെ പ്രശസ്ത താരങ്ങളുടെ വിവാഹം ആരാധകരും ആഘോഷമാക്കിയിരുന്നു. മലയാള സിനിമയിലെ ഒട്ടുമിക്ക യുവതാരങ്ങളും വിവാഹിതരാണ്. പെണ്‍കുട്ടികളുടെ  പ്രിയങ്കരനായ മസില്‍മാന്‍ എന്നറിയപ്പെടുന്ന ഉണ്ണിമുകുന്ദന്റെ വിവാഹം എന്നാണെന്നാണ് ഇപ്പോള്‍ ആരാധകര്‍ ചോദിക്കുന്നത്. ഇടക്കാലത്ത്  ഉണ്ണി മുകുന്ദന്റെ വിവാഹത്തെ കുറിച്ചും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഔദ്യോഗികമായ ഒരു റിപ്പോര്‍ട്ടും പുറത്ത് വന്നിരുന്നില്ല.

നിവിന്‍ പോളി നായകനായെത്തുന്ന മിഖായേല്‍ എന്ന ചിത്രത്തില്‍ പ്രധാനപ്പെട്ടൊരു കഥാപാത്രമായി ഉണ്ണിയുമുണ്ട്. സിനിമയെ കുറിച്ച് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഉണ്ണി തന്റെ വിവാഹത്തെക്കുറിച്ചും വ്യക്തമാക്കിയത്. മലയാളത്തിലെ മസില്‍മാനെന്ന് അറിയപ്പെടുന്ന ഉണ്ണി മുകുന്ദന്‍ കുറഞ്ഞ കാലയളവിനുള്ളില്‍ ഒരുപാട് പ്രശസ്തിയിലേക്ക് എത്തിയിരിക്കുകയാണ്. ഇപ്പോള്‍ കൈനിറയെ സിനിമകളുമായി താരം തിരക്കോട് തിരക്കാണ്.

നിരവധി ആരാധികമാരാണ് ഉണ്ണിമുകുന്ദന് ഉളളത്.സിനിമകളില്‍ സജീവമായിരിക്കുന്ന ഉണ്ണി മുകുന്ദന്റെ വിവാഹമെന്നാണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ഓരോരുത്തരും. അതിനിടെയാണ് താരം വിവാഹിതനാവാന്‍ പോവുന്നതായി റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. മുപ്പത്തിയൊന്ന് വയസുള്ള ഉണ്ണിയെ കെട്ടിക്കാനാണ് വീട്ടുകാരുടെ തീരുമാനം. എന്നാല്‍ തനിക്ക് അക്കാര്യത്തില്‍ ഒട്ടും തിടുക്കമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. സങ്കടത്തോടെ പറയട്ടെ, എന്റെ വിവാഹത്തെ കുറിച്ച് കേള്‍ക്കുന്നതെല്ലാം ഗോസിപ്പുകള്‍ മാത്രമാണ്. ഞാന്‍ സെറ്റിലാവണമെന്ന് എന്റെ വീട്ടുകാര്‍ ആഗ്രഹിക്കുന്നുണ്ട്. പക്ഷെ എനിക്ക് ഒട്ടും തിരക്കില്ല. എന്നാണ് താരം വിവാഹത്തെക്കുറിച്ച് വ്യക്തമാക്കിയത്. നിവിന്‍ പോളി ടൈറ്റില്‍ റോളിലെത്തുന്ന മിഖായേല്‍ എന്ന സിനിമയാണ് ഉണ്ണിയുടേതായി ഉടന്‍ റിലീസിനെത്തുന്ന സിനിമ. ജനുവരി പതിനെട്ടിനാണ് മിഖായേലിന്റെ റിലീസ്. ചിത്രത്തില്‍ മാര്‍ക്കോ എന്നൊരു വില്ലന്‍ വേഷത്തിലാണ് ഉണ്ണി മുകുന്ദന്‍ അഭിനയിക്കുന്നത്. നായകനെ കടത്തിവെട്ടുന്നൊരു വില്ലനായിരിക്കുമെന്നാണ് സൂചന.ഫിസിക്കല്‍ ഫിറ്റ്നസ് എന്നത് അഭിനേതക്കാള്‍ക്ക് വളരെ പ്രധാനമാണ്. എന്നും മസില്‍ അളിയന്‍ എന്ന് വിളിക്കപ്പെടുന്നതില്‍ സന്തോഷമേയുള്ളുവെന്നും ഉണ്ണി വ്യക്തമാക്കുന്നു.ബിഗ് ബജറ്റിലൊരുക്കുന്ന മമ്മൂട്ടിച്ചിത്രം മാമാങ്കത്തില്‍ അഭിനയിക്കാന്‍ ഉണ്ണി മുകുന്ദനും ഉണ്ടെന്ന് വാര്‍ത്തകള്‍ വന്നിരിക്കുകയാണ്. താരം തന്നെയാണ് സോഷ്യല്‍ മീഡിയ വഴി അക്കാര്യം വ്യക്തമാക്കിയത്. ചോക്ലേറ്റ് എന്ന സിനിമയിലും മാമാങ്കത്തിലും താന്‍ അഭിനയിക്കാന്‍ പോവുന്നതായിട്ടാണ് താരം പറഞ്ഞത്.

Read more topics: # Actor,# Unnimukundan,# Marriage
Unni Mukundan says about marriage and film

RECOMMENDED FOR YOU:

topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES