വില്ലൻമാരിൽ എന്നും പേര് ഉയർന്നു കേൾക്കുന്ന ഒരാളാണ് റിയാസ് ഖാൻ. മസില്‍മാനായ വില്ലന്‍ വേഷങ്ങളായിരുന്നു കൂടുതലായും താരത്തിന് ലഭിച്ചിരുന്നത്. തമിഴില്‍ നിന്നുമാണ് കരിയര്‍ ആരംഭിച്ചതെങ്കിലും മലയാളത്തില്‍ താരം തിളങ്ങി നിന്നിരുന്നു. ഇന്നും അതേ മസിലോടെ യുവതത്തോടെ നിൽക്കുന്ന ഒരു താരം കൂടിയാണ് റിയാസ് ഖാൻ. ചില തെലുങ്ക്, തമിഴ്,ഹിന്ദി ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത സുഖം സുഖകരം എന്ന ചിത്രത്തിലൂടെ രംഗപ്രവേശം. പിന്നീട് വർഷങ്ങൾക്കു ശേഷം ബാലേട്ടൻ എന്ന മോഹൻലാൽ ചിത്രത്തിലൂടെ വീണ്ടും എത്തിച്ചേർന്നു. ഹിന്ദി ഗജിനി പതിപ്പിൽ ഇദ്ദേഹം അഭിനയിച്ചിരുന്നു. തമിഴ് നടി ഉമയാണ് റിയാസിന്റെ ഭാര്യ. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് 29 വര്‍ഷങ്ങളായി. വാലന്റൈന്‍സ് ദിനത്തോട് അനുബന്ധിച്ച് റിയാസ് ഖാനും ഭാര്യയും കൂടി പുറത്ത് വിട്ട വീഡിയോയിലാണ് തങ്ങളുടെ പ്രണയകഥ താരദമ്പതിമാര്‍ വെളിപ്പെടുത്തുന്നത്. ആദ്യമായി കണ്ടുമുട്ടിയതും ഒളിച്ചോടി കല്യാണം കഴിച്ച കാര്യങ്ങളുമൊക്കെ ഉമയും റിയാസും പറയുന്നു. ഉമയുടെ യൂട്യൂബ് ചാനലിലൂടെ പുറത്ത് വന്ന വീഡിയോ അതിവേഗം വൈറലായി മാറിയത്.
പ്രണയിച്ച് നടന്ന കാലത്ത് വാലന്റൈന്‍സ് ഡേ ആഘോഷിച്ചിട്ടില്ല. കാരണം അതിന് മുന്‍പ് തന്നെ വിവാഹിതരായി. രണ്ടോ മൂന്നോ മാസം മാത്രമേ പ്രണയിച്ചിട്ടുള്ളു. അതിന് ശേഷം നേരെ വിവാഹത്തിലേക്ക് പോയി. അതിന് ശേഷം ഫെബ്രുവരി വന്നെങ്കിലും കുഞ്ഞിനൊപ്പമായിരുന്നു ആഘോഷിച്ചത്. വലിയ ആഘോഷം പോലെ ഒന്നും ഇല്ലായിരുന്നുവെന്ന് ഉമ പറയുന്നു. വിവാഹം കഴിഞ്ഞ സമയത്ത് എനിക്ക് ജോലി ഇല്ലായിരുന്നു. പുതിയതായി സിനിമകളൊന്നും കിട്ടിയിട്ടുമില്ല. ഒരു കേബിള്‍ ടിവി നടത്തിയിരുന്നു. അതാണ് നമുക്ക് ചോറ് തന്നത്. വളരെ കുറഞ്ഞ വരുമാനവും. ഒരിക്കല്‍ പോണ്ടി ബസറില്‍ നിന്നും മുന്നൂറ് രൂപയ്ക്ക് ചുവപ്പ് നിറമുള്ള ചുരിദാര്‍ വാങ്ങി കൊടുത്തിട്ടുണ്ടെന്നൊക്കെ റിയാസ് ഖാനും പറയുന്നു. നിങ്ങളുടെ അനിയത്തിയെ കണ്ടപ്പോള്‍ ഞാന്‍ അങ്ങനെ ചിന്തിച്ചിട്ട് പോലുമില്ല. എന്നാല്‍ നിങ്ങളെ കണ്ടപ്പോള്‍ കല്യാണം കഴിക്കണമെന്ന് തന്നെ ആഗ്രഹിച്ചിരുന്നു എന്ന് ഉമാ റിയാസിനോട് പറഞ്ഞു. വിവാഹത്തിന് മുന്‍പ് നടന്ന മറക്കാന്‍ കഴിയാത്ത സംഭവം ഏതാണെന്നാണ് റിയാസിന്റെ അടുത്ത ചോദ്യം. അത് വിവാഹം കഴിക്കാന്‍ വേണ്ടി ഒളിച്ചോടിയതാണെന്ന് ഉമ പറയുന്നു. അത് മറക്കാന്‍ സാധിക്കില്ല. കാരണം വലിയൊരു സാഹസികത തന്നെയാണ് അത്. അന്ന് ഒരു കാസറ്റ് കൊടുത്തിട്ട് വരാമെന്ന് അമ്മയോട് പറഞ്ഞിട്ടാണ് വീട്ടില്‍ നിന്നും ഞാനിറങ്ങിയത്. കാസറ്റ് കടയില്‍ റിയാസ് കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു. ഇനി മുന്നോട്ട് എന്താവുമെന്ന് ഓര്‍ത്ത് തന്റെ മനസ് ബ്ലാങ്ക് ആയി പോയ നിമിഷമായിരുന്നതെന്ന് റിയാസ് ഖാനും ഓര്‍മ്മിക്കുന്നു.
റിയാസ് ഖാന്‍ - അനീഷ് ജെ കരിനാട് ടീമിന്റെ പുതിയ ത്രില്ലര്‍ സിനിമയായ സസ്പെന്‍സ് കില്ലര്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മോഹന്‍ലാല്‍ പുറത്തിറക്കി. റിയാസ് ഖാനൊപ്പം പോസ്റ്റര്‍ പ്രകാശനം നടത്തിയ മോഹന്‍ലാല്‍ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജിലും പ്രസിദ്ധീകരിച്ചു. ജെ.പി.എസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ജോസുകുട്ടി പാലായും ആന്റണി കുമ്പളയും ചേര്‍ന്നാണ് സസ്പെന്‍സ് കില്ലര്‍ നിര്‍മ്മിയ്ക്കുന്നത്. അനീഷ് ജെ കരിനാട് സംവിധാനം ചെയ്ത രണ്ട് സിനിമകളില്‍ നിന്നും വ്യത്യസ്തമായ ജോണറിലുള്ളതാണ് മൂന്നാമത്തെ ചിത്രമായ സസ്പെന്‍സ് കില്ലറെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.