Latest News

മതവികാരം വ്രണപ്പെടുത്തി എന്ന ആക്ഷേപം; ടര്‍ക്കിഷ് തര്‍ക്കം തിയേറ്ററില്‍ നിന്ന് പിന്‍വലിക്കുന്നതായി അണിയറ പ്രവര്‍ത്തകര്‍; തിയേറ്ററില്‍ പൊളിഞ്ഞുപോയ ഒരു സിനിമയെ രക്ഷപ്പെടുത്താന്‍ വേണ്ടി മനപൂര്‍വ്വം സൃഷ്ടിച്ചെടുത്ത ആരോപണമെന്ന് വി ടി ബല്‍റാം

Malayalilife
 മതവികാരം വ്രണപ്പെടുത്തി എന്ന ആക്ഷേപം; ടര്‍ക്കിഷ് തര്‍ക്കം തിയേറ്ററില്‍ നിന്ന് പിന്‍വലിക്കുന്നതായി അണിയറ പ്രവര്‍ത്തകര്‍; തിയേറ്ററില്‍ പൊളിഞ്ഞുപോയ ഒരു സിനിമയെ രക്ഷപ്പെടുത്താന്‍ വേണ്ടി മനപൂര്‍വ്വം സൃഷ്ടിച്ചെടുത്ത ആരോപണമെന്ന് വി ടി ബല്‍റാം

റിലീസിന് എത്തിയതിനു പിന്നാലെ തിയേറ്ററില്‍ നിന്ന് പിന്‍വലിച്ച് ടര്‍ക്കിഷ് തര്‍ക്കം. മതവികാരം വ്രണപ്പെടുത്തി എന്ന ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ചിത്രം പിന്‍വലിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. നവംബര്‍ 22നാണ് ചിത്രം തിയേറ്ററുകളിലെത്തിയിരുന്നത്. പിന്നാലെ സിനിമാ പ്രവര്‍ത്തകരുടെ പ്രമോഷന്‍ തന്ത്രമാണ് ഇതെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തമാവുകയാണ്.

 ഇപ്പോഴിതാ സിനിമയുടെ അണിയറ പ്രവര്‍ത്തകരെ വിമര്‍ശിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം രം?ഗത്തെത്തിയിരിക്കുകയാണ്.

സിനിമയ്‌ക്കെതിരെ മതനിന്ദ ആരോപിച്ച് ആരും രം?ഗത്തെത്തുന്നതായി തന്റെ ശ്രദ്ധയില്‍പ്പെട്ടില്ല എന്ന് ബല്‍റാം സോഷ്യല്‍മീഡിയയില്‍ കുറിച്ചു. തിയറ്ററില്‍ പൊളിഞ്ഞുപോയ ഒരു സിനിമയെ രക്ഷപ്പെടുത്താന്‍ വേണ്ടി മനപൂര്‍വ്വം സൃഷ്ടിച്ചെടുത്തതാണോ ഈ മതനിന്ദാ വിവാദമെന്ന് സംശയമുണ്ട്. അങ്ങനെയാണെങ്കില്‍ അത് ശുദ്ധ നെറികേടും അങ്ങേയറ്റം അപകടകരമായ പ്രവണതയുമാണ് ഇത് എന്ന് ബല്‍റാം പറയുന്നു.

വി ടി ബല്‍റാമിന്റെ കുറിപ്പിന്റെ പൂര്‍ണ രൂപം

'ടര്‍ക്കിഷ് തര്‍ക്കം' എന്ന പേരിലൊരു സിനിമ റിലീസ് ചെയ്ത വിവരം അറിഞ്ഞിരുന്നില്ല. അതിനേക്കുറിച്ച് എന്തെങ്കിലും തര്‍ക്കമോ വിവാദമോ ഉണ്ടായതായും അറിഞ്ഞിരുന്നില്ല. അതില്‍ 'മതനിന്ദ' ആരോപിച്ച് ഏതെങ്കിലും അറിയപ്പെടുന്ന വ്യക്തികളോ സംഘടനകളോ രംഗത്തെത്തിയതായും ഭീഷണി മുഴക്കിയതായും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. ഫേസ്ബുക്ക് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളില്‍ ആ സിനിമയെ വിമര്‍ശിച്ചു കൊണ്ടുള്ള ഒരൊറ്റ പോസ്റ്റും ടൈംലൈനില്‍ കണ്ടിരുന്നില്ല.

മതനിന്ദ ആരോപിച്ച് ആരൊക്കെയോ സംവിധായകനേയോ നിര്‍മ്മാതാവിനേയോ 'ഭീഷണിപ്പെടുത്തി'യതിന്റെ പേരില്‍ സിനിമ തീയേറ്ററുകളില്‍ നിന്ന് താത്കാലികമായി പിന്‍വലിക്കുകയാണത്രേ! ഇങ്ങനെയൊരു പരാതി പോലീസിന് മുമ്പില്‍ വന്നിട്ടുണ്ടോ അതില്‍ പോലീസ് അന്വേഷണം നടത്തിയിട്ടുണ്ടോ എന്നതിലും വ്യക്തതയില്ല. ഏതായാലും സംഘ പരിവാര്‍ മാധ്യമങ്ങള്‍ ഇത് വലിയ ആഘോഷമാക്കിത്തുടങ്ങിയിട്ടുണ്ട്.

തിയേറ്ററില്‍ പൊളിഞ്ഞുപോയേക്കാവുന്ന, അല്ലെങ്കില്‍ ഇതിനോടകം പൊളിഞ്ഞുകഴിഞ്ഞ, ഒരു സിനിമയെ രക്ഷപ്പെടുത്താന്‍ വേണ്ടി മനപൂര്‍വ്വം സൃഷ്ടിച്ചെടുത്തതാണോ ഈ മതനിന്ദാ വിവാദവും ഭീഷണി ആരോപണവും താത്ക്കാലികമായ പിന്‍വലിക്കലുമെല്ലാം എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. അങ്ങനെയാണെങ്കില്‍ അത് ഗൗരവമുള്ള സംഗതിയാണ്. ശുദ്ധ നെറികേടാണ്. അങ്ങേയറ്റം അപകടകരമായ പ്രവണതയാണ്.

ഇസ്ലാമോഫോബിയക്ക് ഇന്ന് ലോകത്തും ഇന്ത്യയിലും നല്ല മാര്‍ക്കറ്റുണ്ട്. ഈയടുത്ത കാലത്തായി കേരളത്തിലും അതിന്റെ വിപണിമൂല്യം കൂടിവരികയാണ്. തെരഞ്ഞെടുപ്പില്‍ തോല്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും അവര്‍ക്കെതിരായ സാധാരണ ജനങ്ങളുടെ വോട്ടിനെ വര്‍ഗീയതയുടെ കളത്തില്‍ ഉള്‍ക്കൊള്ളിച്ച് ന്യായീകരണ ക്യാപ്‌സ്യൂളുകളുണ്ടാക്കുന്ന കാലമാണ്. കച്ചവട താത്പര്യങ്ങള്‍ക്കായി സിനിമാക്കാരും ഇതിനെ ഒരു സാധ്യതയായി കാണുന്നത് ഈ നാടിന് താങ്ങാനാവില്ല. ബല്‍റാം പറഞ്ഞു

ലുക്മാന്‍ അവറാന്‍ , സണ്ണി വെയ്ന്‍ എന്നിവരെ  പ്രധാന കഥാപാത്രങ്ങളാക്കി നവാസ് സുലൈമാന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ടര്‍ക്കിഷ് തര്‍ക്കം.  മുസ്ലീം കബറടക്ക പശ്ചാത്തലവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണ് ചിത്രം പറഞ്ഞത്. 
 
ചേലപ്പാറയിലെ ടര്‍ക്കിഷ് ജുമാ മസ്ജിദില്‍ നടന്ന ചില അപ്രതീക്ഷിത സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. 'ഓര്‍ക്കുമ്പോള്‍ തന്നെ ഭയം തോന്നുന്ന ദിവസം' എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രം ഖബറില്‍ മൂടപെട്ടൊരു യുവാവിന്റെ കഥയാണ് പറയുന്നത്.  നാദിര്‍ ഖാലിദ്, അഡ്വ. പ്രദീപ് കുമാര്‍ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. 

ഹരിശ്രീ അശോകന്‍, ആമിന നിജ്ജം, ഡയാന ഹമീദ്, ജയശ്രീ ശിവദാസ്, ജോളി ചിറയത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍. 

 

turkish tharkkam withdrawn from theatre

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES