ആളുകള്‍ എന്റെ ജീവിതം എനിക്ക് വേണ്ടി പ്ലാന്‍ ചെയ്യുന്നു; അത് എനിക്ക് വളരെ ഇഷ്ടം; അവര്‍ എന്റെ ഹണിമൂണ്‍ കൂടി ഷെഡ്യൂള്‍ ചെയ്യുന്നതിന് വേണ്ടി കാത്തിരിക്കുന്നു; വിവാഹ വാര്‍ത്തയ്ക്ക് പ്രതികരണവുമായി നടി തൃഷ

Malayalilife
ആളുകള്‍ എന്റെ ജീവിതം എനിക്ക് വേണ്ടി പ്ലാന്‍ ചെയ്യുന്നു; അത് എനിക്ക് വളരെ ഇഷ്ടം; അവര്‍ എന്റെ ഹണിമൂണ്‍ കൂടി ഷെഡ്യൂള്‍ ചെയ്യുന്നതിന് വേണ്ടി കാത്തിരിക്കുന്നു; വിവാഹ വാര്‍ത്തയ്ക്ക് പ്രതികരണവുമായി നടി തൃഷ

കഴിഞ്ഞ ദിവസം തെന്നിന്ത്യന്‍ സൂപ്പര്‍ നടി തൃഷ വിവാഹം കഴിക്കാന്‍ പോകുന്ന എന്ന് വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വളരെ അധികം ചര്‍ച്ചയായിരുന്നു. ഛത്തീസ്ഗഡിലുള്ള ഒരു വ്യവസായി ആണ് വിവാഹം കഴിക്കാന്‍ പോകുന്നത് എന്നായിരുന്നു റിപ്പോര്‍ട്ട്. താരത്തിന്റെ മാതാപിതാക്കള്‍ സമ്മതം മൂളി എന്നും ഇവര്‍ക്ക് വര്‍ഷങ്ങളായി പരിചയം ഉണ്ട് എന്ന തരത്തിലുമായിരുന്നു വാര്‍ത്ത്. എന്നാല്‍ ഇപ്പോള്‍ ആ വാര്‍ത്തയ്ക്ക് പ്രതികരണവുമായി എത്തിയിരിക്കുകയാണ് തൃഷ. പരിഹാസരൂപേണയാണ് താരത്തിന്റെ മറുപടി. തന്റെ ജീവിതം പ്ലാന്‍ ചെയ്യുന്നവര്‍ ഹണിമൂണ്‍ കൂടി ഷെഡ്യൂള്‍ ചെയ്യണമെന്നും തൃഷ പ്രതികരിച്ചു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് തൃഷയുടെ പ്രതികരണം.

'ആളുകള്‍ എന്റെ ജീവിതം എനിക്കു വേണ്ടി പ്ലാന്‍ ചെയ്യുന്നത് എനിക്ക് വളരെ ഇഷ്ടമാണ്. അവര്‍ ഹണിമൂണ്‍ കൂടി ഷെഡ്യൂള്‍ ചെയ്യുന്നതിന് കാത്തിരിക്കുകയാണ് ഞാന്‍' എന്നാണ് തൃഷ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്. നേരത്തെയും വിവാഹം സംബന്ധിച്ച വാര്‍ത്തകളില്‍ തൃഷ പ്രതികരിച്ചിരുന്നു. ശരിയായ ഒരാളെ കണ്ടെത്തിയാല്‍ വിവാഹം കഴിക്കുമെന്നും എന്നാല്‍ ശരിയായ സമയം വന്നിട്ടില്ലെന്നുമായിരുന്നു തൃഷ പറഞ്ഞത്. 

വിവാഹ വാര്‍ത്തയാണ് തൃഷ നിഷേധിച്ചതെന്ന് വ്യക്തമാണ്. അതേസമയം ഇത്ര പെട്ടെന്ന് വിവാഹ ഗോസിപ്പ് നിഷേധിച്ച തൃഷയ്ക്ക് എന്തുകാെണ്ട് വിജയ്‌ക്കൊപ്പം വരുന്ന ഗോസിപ്പുകള്‍ നിഷേധിച്ച് രംഗത്ത് വന്ന് കൂടെന്നാണ് ഇപ്പോള്‍ ആളുകള്‍ ചോദിക്കുന്നത്. രണ്ട് പേരെയും വിടാതെ പിന്തുടരുന്ന ഗോസിപ്പാണിത്. വിജയ്-തൃഷ ബന്ധത്തെക്കുറിച്ച് അടുത്ത കാലത്ത് പല അഭ്യൂഹങ്ങളും വന്നു. തൃഷയ്ക്ക് ഒരു വാക്ക് കൊണ്ട് ഗോസിപ്പുകള്‍ തള്ളിക്കളയാം. എന്ത് കൊണ്ട് നടി അതിന് തയ്യാറാകുന്നില്ലെന്നാണ് ചോദ്യം. 

വിവാഹമല്ല ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന് തൃഷ നേരത്തെ വ്യക്തമാക്കിയതാണ്. നേരത്തെ വ്യവസായി വരുണ്‍ മന്യനുമായി വിവാഹ നിശ്ചയം കഴിഞ്ഞിരുന്നെങ്കിലും ഒന്നിച്ച് മുന്നോട്ട് പോകാനാകില്ലെന്ന് വ്യക്തമായതോടെ വിവാഹത്തില്‍ നിന്ന് പിന്മാറി. വിവാഹത്തിന് വേണ്ടി കരിയര്‍ മാറ്റി വെക്കാന്‍ തൃഷ തയ്യാറല്ല. വരുണും കുടുംബവും തൃഷയുടെ സിനിമാ കരിയറിന് തടസ്സം പറഞ്ഞതാണ് വിവാഹത്തില്‍ നിന്ന് പിന്‍മാറാന്‍ കാരണമെന്നാണ് പുറത്ത് വന്ന സൂചന. വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് ഒരിക്കല്‍ തൃഷ തുറന്ന് സംസാരിച്ചിട്ടുണ്ട്.

trisha respond marriage news

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES