Latest News

കൊച്ചിയില്‍ ആരംഭിച്ച സിനിമയിലേക്ക് നാല് ട്രാന്‍സ്‌ജെന്‍ഡറുകളെ വേണമെന്ന് ആവശ്യപ്പെട്ട് ഫോണ്‍; അഡ്ജസ്റ്റ്മെന്റിന് തയ്യാറാകണമെന്നും ആവശ്യം; 'മേച്ഛന്‍' സിനിമയുടെ കാസ്റ്റിംഗ് ഡയറക്ടര്‍ക്കെതിരെ ട്രാന്‍സ്ജെന്‍ഡര്‍ രാഗാ രഞ്ജിനി

Malayalilife
 കൊച്ചിയില്‍ ആരംഭിച്ച സിനിമയിലേക്ക് നാല് ട്രാന്‍സ്‌ജെന്‍ഡറുകളെ വേണമെന്ന് ആവശ്യപ്പെട്ട് ഫോണ്‍; അഡ്ജസ്റ്റ്മെന്റിന് തയ്യാറാകണമെന്നും ആവശ്യം; 'മേച്ഛന്‍' സിനിമയുടെ കാസ്റ്റിംഗ് ഡയറക്ടര്‍ക്കെതിരെ ട്രാന്‍സ്ജെന്‍ഡര്‍ രാഗാ രഞ്ജിനി

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയുണ്ടായ ആരോപണങ്ങളും വിവാദങ്ങളും തുടരുന്നതിനിടെ സിനിമാ മേഖലയില്‍ ചൂഷണം തുടരുന്നുവെന്ന് തെളിയിച്ച് പുതിയ ആരോപണം.കാസ്റ്റിംഗ് ഡയറക്ടര്‍ക്കെതിരെ പരാതിയുമായി എത്തിയത്ട്രാന്‍സ്ജെന്‍ഡര്‍ രാഗാ രഞ്ജിനിയാണ്.

'മ്ലേച്ചന്‍' എന്ന സിനിമയുടെ കാസ്റ്റിംഗ് ഡയറക്ടര്‍ ഷിജുവിനെതിരെയാണ് രാഗാ രഞ്ജിനിയുടെ ആരോപണം. കൊച്ചിയില്‍ ചിത്രീകരണം ആരംഭിച്ച സിനിമയിലേക്ക് നാല് ട്രാന്‍സ്‌ജെന്‍ഡറുകളെ വേണമെന്ന് ആവശ്യപ്പെട്ടാണ് ഷിജു തന്നെ വിളിച്ചത് എന്നാണ് രാഗാ രഞ്ജിനി പറയുന്നത്.

ഇതിനിടെ അഡ്ജസ്റ്റ്മെന്റിന് തയാറാകണമെന്ന് തന്നോട് ഇയാള്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിനായി കൊച്ചിയില്‍ എത്തണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ ഇത് നിരസിച്ചു എന്നാണ് രാഗാ രഞ്ജിനി പറയുന്നത്.

അതേസമയം, ആടുജീവിതം സിനിമാ ഫെയിം കെആര്‍ ഗോകുല്‍ നായകനാകുന്ന സിനിമയാണ് മേച്ഛന്‍. വിനോദ് രാമന്‍ നായര്‍ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ ചിത്രീകരണം ഒക്ടോബര്‍ മൂന്നിന് ആയിരുന്നു കൊച്ചിയില്‍ ആരംഭിച്ചത്.


 

transgender raga ranjini allegation

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES