Latest News

സൂര്യയ്ക്കും കാര്‍ത്തിക്കും നടുവില്‍ ടൊവിനോ; ഒരമ്മ പെറ്റ അളിയന്മാരാണെന്നേ പറയൂവെന്ന കമന്റുമായി സുരഭീ; മെയ്യഴകന്‍ റീലിസിനൊരുങ്ങുമ്പോള്‍ താരങ്ങളെ സന്ദര്‍ശിച്ച് നടന്‍  കുറിച്ചത്

Malayalilife
സൂര്യയ്ക്കും കാര്‍ത്തിക്കും നടുവില്‍ ടൊവിനോ; ഒരമ്മ പെറ്റ അളിയന്മാരാണെന്നേ പറയൂവെന്ന കമന്റുമായി സുരഭീ; മെയ്യഴകന്‍ റീലിസിനൊരുങ്ങുമ്പോള്‍ താരങ്ങളെ സന്ദര്‍ശിച്ച് നടന്‍  കുറിച്ചത്

സൂര്യയ്ക്കും കാര്‍ത്തിക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ച് നടന്‍ ടൊവിനോ തോമസ്. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തത്. നടന്‍ ആകാന്‍ ആഗ്രഹിച്ചു നടന്ന നാളുകളില്‍ സൂര്യയും കാര്‍ത്തിയും വലിയ പ്രചോദനമായിരുന്നുവെന്നും താരം കുറിച്ചു.

ഒരു നടനാകാന്‍ ആഗ്രഹിച്ചു നടന്ന വര്‍ഷങ്ങളില്‍ ഈ രണ്ടുപേരും എനിക്ക് അവരുടേതായ വഴികളില്‍ പ്രചോദനം നല്‍കിയിട്ടുണ്ട്. അതിഗംഭീര അഭിനേതാക്കളും വ്യക്തികളുമായ ഈ രണ്ടു പേരുടെ നടുവില്‍ ഇന്ന് നില്‍ക്കുമ്പോള്‍ എന്റെ യാത്രയില്‍ അവര്‍ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് കൃതജ്ഞതാപൂര്‍വം ഓര്‍ക്കാന്‍ ആഗ്രഹിക്കുന്നു. 

സൂര്യയെയും കാര്‍ത്തിയേയും നേരിട്ടു കണ്ട് കുറച്ചു സമയം ചിലവഴിക്കാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷം. ഒപ്പം നാളെ റിലീസ് ചെയ്യാനിരിക്കുന്ന കാര്‍ത്തിയുടെ മെയ്യഴകന് ഹൃദയം നിറഞ്ഞ ആശംസകള്‍ എന്നാണ് ടൊവിനോ കുറിച്ചത്. 

താരങ്ങളുടെ ചിത്രം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. റോളക്സ് , മണിയന്‍, ഡില്ലി എന്നായിരുന്നു ഒരു ആരാധകന്‍ ചിത്രത്തിന് നല്‍കിയ കമന്റ്. ഒരമ്മ പെറ്റ അളിയന്മാരാണെന്നേ പറയൂ എന്നായിരിരുന്നു നടി സുരഭി ലക്ഷ്മി കുറിച്ചത്.

 

tovino with suriya and karthi

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക