Latest News

അനുരാജ് മനോഹര്‍ - ടൊവിനോ തോമസ് ചിത്രം നരിവേട്ട ആരംഭിച്ചു; തമിഴ് നടന്‍ ചേരന്‍ മലയാളത്തില്‍ അരങ്ങേറ്റത്തിന്

Malayalilife
 അനുരാജ് മനോഹര്‍ - ടൊവിനോ തോമസ് ചിത്രം നരിവേട്ട ആരംഭിച്ചു; തമിഴ് നടന്‍ ചേരന്‍ മലയാളത്തില്‍ അരങ്ങേറ്റത്തിന്

കുട്ടനാട്ടിലെ വെളിയനാട് പഞ്ചായത്തിലെ കുന്ന ങ്കരി ഗ്രാമത്തിലായിരുന്നു അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന നരിവേട്ട എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനു തുടക്കമിട്ടത്.ഒരിടത്തരം വീട്ടില്‍ നിര്‍മ്മാതാക്കളിലൊരാളായ - ഷിയാസ് ഹസ്സന്‍സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു കൊണ്ടായിരുന്നു തുടക്കം.

നിര്‍മ്മാതാവ് ടിപ്പു ഷാന്‍ ഫസ്റ്റ് ക്ലാപ്പും നല്‍കി. ടൊവിനോ തോമസ്. റിനി ഉദയകുമാര്‍ എന്നിവര്‍ പങ്കെടുക്കുന്ന ആദ്യ രംഗമായിരുന്നു പിന്നീട് ചിത്രീകരിച്ചത്.ഇന്‍ഡ്യന്‍ സിനിമാക്കമ്പനിയുടെ ബാനറില്‍ ടിപ്പു ഷാന്‍ .ഷിയാസ് ഹസ്സന്‍ എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

എന്‍.എം ബാദുഷയാണ് ഈ ചിത്രത്തിന്റെ എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ -
വിശാലമായ ക്യാന്‍വാസ്സില്‍ വലിയ മുതല്‍മുടക്കിലാണ് ഈ ചിത്രത്തിന്റെ അവതരണം.വലിയ ജനപിന്തുണയും. സമൂഹത്തിലെ പൊതുവായ പ്രശ്‌നങ്ങളുമൊക്കെ ഈ ചിത്രത്തിന്റെ പ്രധാന ഭാഗവാക്കാകുന്നുണ്ട്.വയനാടും, കുട്ടനാടുമാണ്  പ്രധാന ലൊക്കേഷനുകള്‍

സമൂഹത്തോടും, സ്വന്തം കുടുംബത്തോടുമൊക്കെ ഏറെ പ്രതിബദ്ധതയുള്ള ഒരു സാധാരണക്കാരനായ പൊലീസ് കോണ്‍സ്റ്റബിളാണ് വര്‍ഗീസ്.മനുഷ്യന്റെ സുഖദുഃഖങ്ങളില്‍ പങ്കുകൊള്ളുന്ന ഈ ചെറുപ്പക്കാരന്റെ ഔദ്യോഗികജീവിത ത്തില്‍ അരങ്ങേറുന്ന സംഘര്‍ഷങ്ങളാണ് നിരവധി സംഭവ ബഹുലങ്ങളായ മുഹൂര്‍തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.

തികഞ്ഞ പൊളിറ്റിക്കല്‍ ത്രില്ലര്‍ എന്ന് ഒറ്റവാക്കില്‍ ഈ ചിത്രത്തെക്കുറിച്ചു പറയാം.
സുരാജ് വെഞ്ഞാറമൂടാണ് ഈ ചിത്രത്തിലെ മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു..പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ചേരന്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് മലയാളത്തിലേക്കു കടന്നു വരുന്നു.

പ്രിയംവദാ കൃഷ്ണനാണു നായിക.നന്ദു, ആര്യാസലിം, സുധി കോഴിക്കോട്, പ്രശാന്ത് മാധവന്‍ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌ക്കാരം നേടിയ അബിന്‍ ജോസഫാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.സംഗീതം - ജെയ്ക്ക് ബിജോയ്‌സ്.
ഛായാഗ്രഹണം - വിജയ്.
എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്
കലാനം വിധാനം - ബാവ.
മേക്കപ്പ്- അമല്‍
കോസ്റ്റിയും - ഡിസൈന്‍ - ' അരുണ്‍ മനോഹര്‍.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - രതീഷ് കുമാര്‍.
പ്രൊജക്റ്റ് ഡിസൈനര്‍ . - ഷെമി ബഷീര്‍.
'പ്രൊഡക്ഷന്‍ മാനേജേഴ്‌സ്.- റിയാസ് പട്ടാമ്പി . റിനോയ് ചന്ദ്രന്‍.
പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - സക്കീര്‍ ഹുസൈന്‍.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ജിനു. പി.കെ. -
വാഴൂര്‍ ജോസ്.
ഫോട്ടോ - ശ്രീരാജ്

Read more topics: # നരിവേട്ട
tovino thomas new movie narivetta

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES