ഫാമിലി ത്രില്ലര്‍ കൊലപാതക കഥ പറയുന്ന ഒരു കുപ്രസിദ്ധ പയ്യന്‍ നാളെ തിയേറ്ററുകളില്‍ എത്തും; ചിത്രത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ സംവിധായകന്‍ മധുപാല്‍ മലയാളി ലൈഫിനോട് പങ്കുവെക്കുന്നു

Malayalilife
topbanner
ഫാമിലി ത്രില്ലര്‍ കൊലപാതക കഥ പറയുന്ന ഒരു കുപ്രസിദ്ധ പയ്യന്‍ നാളെ തിയേറ്ററുകളില്‍ എത്തും; ചിത്രത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍  സംവിധായകന്‍ മധുപാല്‍ മലയാളി ലൈഫിനോട് പങ്കുവെക്കുന്നു

മലയാള സിനിമാലോകത്തേക്ക് ഒരു അഭിനേതാവ് ആയിട്ടാണ് മധുപാല്‍ കടന്ന് വരുന്നത്. നായകനായും വില്ലനായും തിളങ്ങി നിന്ന മധുപാല്‍ സമീപകാലത്ത് സംവിധാനത്തില്‍ സജീവമായി. മധുപാല്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതയ ചിത്രമാണ് ഒരു കുപ്രസിദ്ധ പയ്യന്‍. ടോവിനോ ആണ് ചിത്രത്തിലെ നായകന്‍. അനു സിത്താരയും നിമിഷ സജയനുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. സിനിമയിലൂടനീളം കൗതുകവും ആകാംക്ഷയും നിലനില്‍ത്തുന്ന രീതിയിലാണ് സിനിമയുടെ തിരക്കഥ. പൂര്‍ണ്ണമായും  വൈക്കം പശ്ചാത്തലനാക്കിയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.  

ആക്ഷനും പ്രണയവും കൂടാതെ ഇതുവരെ കാണാത്ത മാസ്മരിക പ്രകടനവുമായാണ് ടോവിനോ എത്തുന്നത്. ഒരു കൊലപാതകവും അതിന്റെ പിന്നിലുള്ള നിഗൂഢതകളും ഇന്‍വെസ്റ്റിഗേഷനും ആണ് ചിത്രത്തിന്റെ പ്രമേയം. ഒരു കൊലപാതകത്തിന്റെ പല രഹസ്യങ്ങളുടെയും ചുരുളഴിയുന്നതും വളരെ രസകരമായി ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ടെന്ന്  ചിത്രത്തിന്റെ സംവിധായകന്‍ മധുപാല്‍ മലയാളി ലൈഫിനോട് പറഞ്ഞു.

ഞാന്‍ ചെയ്ത മറ്റു സിനിമകളുടെ സ്വഭാവത്തില്‍ നിന്നും വിത്യസ്ഥമായ  സിനിമയാണ്  ഒരു കുപ്രസിദ്ധ പയ്യന്‍.  സാധാരണ ജീവിതത്തില്‍ നമ്മള്‍ കണ്ടും കേട്ടും നിരന്തരമായി കാണുന്ന പല ജീവിതങ്ങളും ഇതില്‍ കാണാന്‍ സാധിക്കും. ഒറ്റപെട്ട് പോകുന്ന ജീവിതത്തെക്കുറിച്ചും ആ അവസ്ഥയും വേദനയും കൃത്യമായി കൊടുക്കാന്‍ പറ്റി എന്നാണ് സിനിമയെക്കുറിച്ച്   എനിക്ക് എടുത്തു പറയാന്‍ സാധിക്കുന്ന ഒരു കാര്യം.
 ഒരിക്കലും പ്രവചിക്കാന്‍ സാധിക്കാത്ത തരത്തില്‍  ജീവിതങ്ങള്‍  മാറുന്ന ഈ സാഹചര്യത്തില്‍ അജയന്‍ എന്ന വ്യക്തിയുടെ ജീവിതവും അതില്‍ നിന്നും ഉണ്ടാക്കുന്ന മാറ്റവും ആണ് സിനിമയിലൂടെ പറഞ്ഞു പോകുന്നതെന്നും മധുപാല്‍ മലയാളി ലൈഫിനോട് പറഞ്ഞു.

ഒരു കുടുംബ പശ്ചാത്തലത്തില്‍ ജീവിക്കാന്‍ കൊതിക്കുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ്. അയാള്‍ ചെന്ന് ചാടുന്ന എല്ലാ പ്രശ്‌നങ്ങളും അതിന്റെ പശ്ചാത്തലത്തില്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളുമാണ് സിനിമ വരച്ചു കാട്ടുന്നത്. തനിക്ക് ലഭിച്ച ജീവിത സാഹചര്യങ്ങള്‍ പോസിറ്റീവായും നെഗറ്റീവായും കൊണ്ടു പോകുന്നത് ചിത്രത്തില്‍ കാണാന്‍ സാധിക്കും. എന്റെ മുന്‍ സിനിമകള്‍ ഇഷ്ടപ്പെട്ട എല്ലാ ആളുകളും ഈ സിനിമയും രണ്ട് കൈ നീട്ടി സ്വീകരിക്കുമെന്ന്  എനിക്കുറപ്പുണ്ടെന്ന്   മധുപാല്‍ മലയാളി ലൈഫിനു അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.
 

tovino-thomas-kuprasidha-payyan- director -madupal -says about film

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES