സിനിമ എന്നത് തലമുറകള്‍ കൈമാറി വരുന്ന ഒരുഭ്രമമാണ്. വീടും നാടും ഉപേക്ഷിച്ച് സിനിമ എന്ന യാഥാര്‍ത്ഥ്യത്തിനായി കോടമ്പക്കത്തേക്ക് വണ്ടികയറിയിരുന്ന ഒരു തലമുറ മലയാളത്തിനുണ്ടായിരുന്നു. ചിലര്‍ അംഗീകരിക്കപ്പെട്ടു. ചിലര്‍ പിന്തള്ളപ്പെട്ടു. വിജയം കൈവരിച്ച പല സംവിധായകരും പരാജയത്തിന്റെ വഴികള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. വിജയവഴികളിലൂടെ തിരിഞ്ഞുനോക്കാതെ മാത്രം സഞ്ചരിച്ചവര്‍ അതിലേറെയും. പത്തേമാരി, കുഞ്ഞനന്തന്റെ കഥ, ആദാമിന്റെ മകന്‍ അബു, ഈ മുന്ന് ചിത്രങ്ങളുടെ ക്രാഫ്റ്റും സിനിമയുടെ കഥാമേന്മയും കൊണ്ട് തന്നെ മലയാളത്തെ അതിശയിപ്പിച്ച സംവിധായകനാണ് സലിം അഹമ്മദ്.
ആദാമിന്റെ മകന്‍ അബുവിന് ദേശീയ പുരസ്‌കാരവും ലഭിച്ചു. സലിം കുമാറെന്ന നടന് ലഭിച്ച വൈകിവന്ന സമ്മാനം കൂടിയായിരുന്നു ആ സിനിമ. എന്നാല്‍ സംവിധായകന്റെ ജീവിതം എവിടെയൊക്കെയോ നിഴലിക്കുന്ന 'ഓസ്‌കാര്‍ ഗോസ് ടു' എന്ന ചിത്രവുമായി സലിം അഹമ്മദ് വീണ്ടുമെത്തിയപ്പോള്‍ പ്രകടനമൂല്യം കൊണ്ടും സംവിധാന മികവ് കൊണ്ടും സിനിമ ഒരുപരിധിക്ക് മുകളില്‍ വജയം കൈവരിച്ചിട്ടുണ്ട്.
സിനിമ എന്ന ഭ്രാന്തുമായി നാട് നീളെ നടക്കുന്ന യുവാക്കളുടെ കൂട്ടത്തില്‍പ്പെട്ട ഒരാളാണ് ഇസഹാക്ക് എബ്രാഹിം. ചിത്രത്തില്‍ ഇസഹാക്കായി കടന്നെത്തുന്നത് ടൊവിനോ തോമസാണ്. ടൈറ്റില്‍ വിവരണം തന്നെ ഇസഹാക്കിന്റെ ജനനത്തിലൂടെയാണ്. ലേബര്‍റൂമില്‍ പ്രസവിച്ച് വീഴുമ്പോള്‍ പിതാവ് കാതില്‍ ചൊല്ലിക്കെടുക്കുന്ന വാക്കുകള്‍ക്ക് പകരം ഇസഹാക്ക് കേള്‍ക്കുന്നത് ആശുപത്രിക്ക് സമീപമുള്ള തീയറ്ററില്‍ നിന്ന് കേള്‍ക്കുന്ന വടക്കന്‍ വീരഗാഥയിലെ ചന്തുവിന്റെ ഗാംഭീര്യം നിറഞ്ഞ ഡയലോഗാണ്.
പിതാവായി വിജയരാഘവനും ഉമ്മയുടെ റോളില്‍ കവിതാ നായരും എത്തുന്നു. കൊച്ചിയിലെ കഷ്ടിച്ച് ഒരാള്‍ക്ക് മാത്രം കഴിയാവുന്ന ലോഡ്ജില്‍ ദിവസവാടകയ്ക്ക് കഴിയുന്ന ഇസഹാക്ക് നാട്ടിലേക്ക് എത്തുന്നത് പോലും വളരെ വിരളമായിട്ടാണ്. കയ്യിലുള്ള തിരക്കഥ പലരേയും കാണിക്കുന്നു. ഒടുവില്‍ ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന അജയന്‍ എന്ന നടനിലേക്ക് കഥയുമായി എത്തപ്പെടുന്നു. കഥ അജയന് ഇഷ്ടപ്പെടുന്നതോടെ തന്റെ ജീവിതത്തിന്റെ ലക്ഷ്യം ഇവിടെ ആരംഭിച്ചെന്ന് ഇസഹാക്ക് ഉറപ്പിക്കുന്നു.
തന്റെ പേരിലുള്ള കുറച്ച് വസ്തുവിറ്റും അല്ലെതെയുമൊക്കെയായി സിനിമ എന്ന മോഹത്തിന് ഇസഹാക്ക് തുടക്കമിടുന്നു. ഭൂപണയബാങ്കില്‍ വസ്തു ഈട് വച്ചും ഉമ്മയുടേയും പെങ്ങളുടേയും മാലയും വളയും പണയം വച്ചുമൊക്കെ തന്റെ സിനിമ ലക്ഷ്യത്തിലെത്തിക്കാന്‍ നെട്ടോട്ടമോടുന്ന ഒരു സിനിമാ മോഹിയായ ഒരു യുവാവിനെ ഇസഹാക്കില്‍ കിട്ടും. ലോകത്തില്‍ സിനിമാ പ്രാന്ത് തലയില്‍ കയറി നടക്കുന്ന അനേകായിരം യുവാക്കളില്‍, തന്റെ പാത ലക്ഷ്യ സ്ഥാനത്ത് എത്തി എന്ന് ബോധ്യവാനാകുന്ന നിമിഷമാണ് ഇസഹാക്ക് സിനിമയ്ക്കായുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നത്. നിരവധി സംവിധായകരുടെ പിറകെ നടന്ന് കാല് തേഞ്ഞത് കൊണ്ട് സ്വന്തം റിസ്‌കില്‍ സിനിമ നിര്‍മ്മിക്കാനാണ് അദ്ദേഹം ഒരുങ്ങുന്നത്. പിന്തുണയായി മാധ്യമപ്രവര്‍ത്തക കൂടിയായ ചിത്രയും എത്തുന്നു. ചിത്രയായി എത്തുന്നത് അനു സിത്താരയാണ്. ഇസഹാക്കിന് പ്രതിസന്ധിഘട്ടത്തില്‍ താങ്ങായ നല്ല സുഹൃത്ത് എന്നതിലുപരി വൈകാരികമായ അടുപ്പം ഇസഹാക്കിന് ചിത്രയോടും ചിത്രയ്ക്ക് ഇസഹാക്കിനോടും തോന്നുന്നുണ്ട്.
സിനിമാ ചിത്രീകരണം പുരോഗമിക്കെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന സമയത്ത് നിസ്സഹായനായി പതറി നില്‍ക്കുന്ന നായകനെയൊക്കെ ടൊവിനോ ഭാംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. ടൊവിനോയുടെ റൊമാന്റിക്ക് കാമുകന്‍, ആക്ഷന്‍ ഹീറോ എന്നീ പ്രകടനങ്ങളില്‍ നിന്നൊക്കെ മാറി വ്യത്യസ്ഥമായ ഒരു പ്രകടനമാണ് ഈ സിനിമയില്‍ കാണാന്‍ സാധിക്കുന്നത്. ഒരു സിനിമാ ലൊക്കേഷനില്‍ ഒരു സംവിധായകന്‍ അല്ലെങ്കില്‍ നിര്‍മാതാവ് അഭിമുഖികരിക്കേണ്ടി വരുന്ന പല പ്രതിസന്ധികളും ഇസഹാക്കും നേരിടുന്നു. ഇടയ്ക്ക് ഡി.എ തന്നില്ലെങ്കില്‍ യൂണിറ്റ് ഇറങ്ങില്ല എന്നു പറയുന്ന രംഗത്തില്‍ നിസംഗനായി നായകന്‍ നില്‍ക്കുമ്പോള്‍ കയ്യിലുള്ള പൈസയുമായി സഹായത്തിനെത്തുന്ന ചിത്രയുടെ കഥാപാത്രമൊക്കെ പ്രേക്ഷന് അതിവൈകാരികത ഉണര്‍ത്തും. ഒന്നാം പകുതി സിനിമാ മോഹിയായ ഇസഹാക്കിന്റെ കഷ്ടപ്പാടും പ്രയാസങ്ങളും ഒരു വണ്‍ലൈനില്‍ കൊണ്ടുപോകുമ്പോള്‍ തീര്‍ത്തും നിരാശ സമ്മാനിക്കുന്ന രണ്ടാം പകുതിയാണ് കഥയുടെ കത്തിയായി തോന്നുന്നത്.
ലോജിക്കില്ലാത്ത കത്തികളുടെ രണ്ടാം പകുതി
ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിന് സലിം കുമാര്‍ നേടിയെടുത്ത അംഗീകാരവും പല അന്താരാഷ്ട്ര സിനിമാ പ്രദര്‍ശന വേദിയിലും ചിത്രം പ്രദര്‍ശിപ്പിക്കാന്‍ സലിം അഹമ്മദ് നടത്തിയ കഷ്ടപ്പാടുമൊക്കെയാകണം തന്റെ ഓസ്‌കാര്‍ ഗോസ് ടു എന്ന സിനിമയിലൂടെ ദൃശ്യാവിശ്കരിക്കാന്‍ അദ്ദേഹം ശ്രമിച്ചത്. ദേശീയ അവാര്‍ഡ് വരെ ലഭിച്ച ചിത്രം ഓസ്‌കാര്‍ ശുപാര്‍ശയ്ക്കായി അയക്കാന്‍, നല്ല സിനിമകളെ അംഗീകരിക്കാന്‍ നെട്ടോട്ടമോടുന്ന ഇസഹാക്കിന്റെ കഷ്ടപ്പാട് ഇവയൊക്കെയാണ് രണ്ടാം പകുതി.
50 ലക്ഷം രൂപ ബജറ്റിലാണ് ഇസഹാക്ക് സിനിമ നിര്‍മ്മിക്കുന്നത്. ഓസ്‌കാര്‍ നോമിനേഷന് അയക്കാന്‍ റസൂല്‍ പൂക്കുട്ടിയുടെ വരെ സഹായം ഇസഹാക്ക് തീരുമാനിക്കാന്‍ തിരഞ്ഞെടുക്കുന്നു. നല്ല പി.ആര്‍. വര്‍ക്ക് നടത്താതെ മുന്നോട്ട് പോകാന്‍ തീരുമാനം എടുക്കുന്നതോടെ ചിത്രത്തിന്റെ പ്രിവ്യു പ്രദര്‍ശനത്തിനായി ഇസഹാക്ക് വിദേശത്തേക്ക് പറക്കുന്നു. സലിം കുമാര്‍ ഈ ചിത്രത്തിലും എത്തുന്നത് ആദിമിന് തുല്യമായ ഒരുറോളിലാണ്. മൊയ്ദൂക്ക എന്ന കഥാപാത്രമായി സലിം കുമാര്‍ എത്തുന്നതും. ഇടയ്ക്ക് ഇടയ്യക്ക് ഇസഹാക്കിനോട് കാശ് കടം വാങ്ങുന്ന രംഗങ്ങളൊക്കെ കാണാം.
എന്നാല്‍ ചിത്രത്തിന്റെ സാമ്പത്തിക പ്രതിസന്ധി മൊയ്ദുക്ക തിരിച്ചറിയുന്നതോടെ സദാ ഇസഹാക്കിന് പിന്തുണയുമായി മൊയ്ദൂക്ക ഉണ്ടാകുന്നു. ഓസ്‌കാറ് നോമിനേഷന്റെ ഓട്ടത്തിനായി കൈയ്യില്‍ പത്തുപൈസയില്ലാതെ യുണൈറ്റഡ് സ്‌റ്റേറ്റ്‌സില്‍ എത്തപ്പെടുമ്പോള്‍ അവിടെ കണ്ടുമുട്ടുന്ന പ്രിന്‍സ് എന്ന കഥാപാത്രമായി സിദ്ദിഖ് കടന്നുവരുന്നു. ആരോരുമറിയാത്ത അപരിചിതരായവരുടെ നാട്ടില്‍ ഒരു മലയാളിയെ സഹായിക്കാനെത്തുന്ന മറ്റൊരു മലയാളി. പ്രിന്‍സ് അദ്ദേഹത്തിന് വീടൊരുക്കുന്നു. അവിടെ പി.ആര്‍.ഓ ആയ ബ്രിട്ടീഷ് വനിത മരിയ എന്ന കഥാപാത്രമായി എത്തുന്ന നിക്കി റേയ് ഹലോ എന്നീ കഥാപാത്രവുമായി ചേര്‍ന്നുള്ള അതിവൈകിരിക രംഗങ്ങള്‍ എന്നിവയെക്കൊ ചിത്രം പറഞ്ഞു വയ്ക്കുന്നുണ്ട്.
സംവിധായകന്റെ ജീവിതസത്വത്തില്‍ നിന്ന് പകര്‍ത്തിയ അനുഭവപടവങ്ങള്‍ തന്നെയാകണം ചിത്രത്തില്‍ പല കഥാപാത്രങ്ങളായി രൂപാന്തരം പ്രാപിച്ചതെന്ന് സിനിമ പറയുന്നുണ്ട്. ഒരു ശരാശരി മലയാളി തന്റെ ജീവിത ലക്ഷ്യം തേടി അലയുന്ന യാത്രകള്‍ ഇതിനിടയില്‍ തന്റെ സാമ്പത്തിക ബാധ്യതകളോ, നഷ്ടങ്ങളോ ജീവിതമോ ഒന്നും തന്നെ തിരിഞ്ഞുനോക്കാതെ ലക്ഷ്യത്തിലേക്ക് പായുന്ന യുവാവായി ടൊവിനോ വേറിട്ട അനുഭവമാണ് സമ്മനിക്കുന്നത്.
ഇങ്ങനെയാക്കെ കഥയെ കൊണ്ടുപോകുമ്പോഴും ഇടയ്ക്ക് ആസ്വാദകന്റെ സാമാന്യബോധത്തെ ചോദ്യം ചെയ്യുന്നത് ചിത്രത്തിലെ ലോജിക്കില്ലാത്ത ചില രംഗങ്ങളാണ്. തീര്‍ത്തും ദരിദ്രനെന്ന് തോന്നിക്കുന്ന മൊയ്ദൂക്ക ഇടയ്ക്ക് പലതവണയായി ഇസഹാക്കില്‍ നിന്ന് പൈസ കടം ചോദിക്കുന്നതൊക്കെ കാണുന്നുണ്ട്. സാമ്പത്തിക ശേഷിയില്ലാത്ത വയോധികനായ മൊയ്ദൂക്ക അമേരിക്കയിലുള്ള ഇസഹാക്കിന് വാട്‌സ് ആപ്പില്‍ സന്ദേശം അയക്കുന്നതും തന്നുവിട്ട അരിയുണ്ട കഴിച്ചോ എന്നൊക്കെ ചോദിക്കുന്ന രംഗം പ്രേക്ഷകന്റെ യുക്തിയെ ഹനിക്കും വിധമാണ് തിരുകി കയറ്റിയത്. രണ്ടാമത്തെ സ്വരചേര്‍ച്ച തോന്നുന്നത്.
ഇസഹാക്ക് കണ്ടുമുട്ടുന്നവരെല്ലാം സിനിമാ മോഹികളയി അമേരിക്കയിലെ ഓസ്‌കാര്‍ നഗരത്തില്‍ എത്തപ്പെട്ടു എന്ന കാര്യവും. ഇതിന് ഉദാഹരണമാണ് റെസ്റ്റ്യറന്റില്‍ ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ എം.ബി.എ ബിരുദധാരിയായ യുവാവ് വന്ന് താന്‍ സിനിമാ മോഹിയായി ഈ നഗരത്തിലെത്തിയതെന്നും ഇപ്പോള്‍ റെസ്റ്റ്യുറന്റില്‍ സപ്ലൈറായി ജോലി ചെയ്യുന്നെന്നു പറയുന്ന രംഗം, പീന്നീട് അമേരിക്കയിലെത്തപ്പെട്ട പ്രിന്‍സ് എന്ന സിദ്ദിഖ് സിനിമ മോഹിച്ച് ഓടിനടന്നതാ എന്നൊക്കെ പറയുന്ന രംഗം. അങ്ങനെ ഇസഹാക്ക് കണ്ടുമുട്ടുന്നവരെല്ലാം സിനിമാക്കാരാകാന്‍ നാടുവിട്ടവര്‍ എന്ന പ്രതീതി... ഈ രംഗം ചീറ്റിപോയി എന്ന് പറയാനെ സാധിക്കുള്ളു. പണ്ട് കോടം പക്കത്തേയക്കും മുംബൈയലേക്കുമൊക്കെ വണ്ടി കയറി സിനിമയിലെ ലൈറ്റ് ബോയി ആകാനെങ്കിലും സ്വപ്‌നം കണ്ട ചെറുപ്പക്കാരുടെ കഥയെ ഓര്‍മിപ്പിക്കും ഈ സീനുകളൊക്കെ.
സിനിമാ പ്രാന്തന്‍മാരുടെ ജീവിതം പറഞ്ഞ ഉദയനാണ് താരമാണ് മലയാളത്തില്‍ മികച്ച അവതരണശൈലിയും ആസ്വാദനഭംഗിയും പ്രേക്ഷകന് നല്‍കിയ ചിത്രം. മോഹന്‍ലാലിന്റെ ഉദയെന്ന സംവിധായകന്റെ കഷ്ടപ്പാടുകള്‍, സിനിമ സെറ്റിലെ പ്രതിസന്ധികള്‍, കഥയ്ക്കുള്ളിലെ തിരക്കഥ, ഒരു യഥാര്‍ത്ഥ ലൊക്കേഷന്റെ ലൈവ് അനുഭവം ഇവയെക്കെ ആ സിനിമ തനിമ നഷ്ടപ്പെടാതെ സമ്മാനിച്ചിരുന്നു.
എന്നാല്‍ ഓസ്‌കാര്‍ ഗോസ്റ്റു എന്ന ചിത്രത്തിലാകട്ടെ ഓസ്‌കാര്‍ നോമിനേഷന് പരിഗണനയിലേക്ക് അയച്ച ചിത്രത്തിന്റെ രംഗങ്ങളെന്താണെന്ന് പോലും ക്യത്യമായി കാട്ടിത്തരുന്നില്ല. ആകെ കാണിക്കപ്പെടുന്നത്. ശ്രീനിവാസന്റെ വീട്ടിലേക്കുള്ള രംഗം. തിരികെ എത്തുന്ന മകനെ കെട്ടിപ്പിടിക്കുന്ന രംഗം. സംവിധായകന്റെ കഷ്ടപ്പാട് മാത്രമല്ല. ലൊക്കേഷന്റെ കഷ്ടപ്പാടും അണിയറയും ചേരുമ്പോള്‍ മാത്രമാണ് ഒരു സിനിമ വിജയത്തിലെക്കുക.
നടന്റേയോ സംവിധായകന്റേയോ കലയല്ല. സിനമ ഒരു കൂട്ടായ പരിശ്രമത്തിന്റെ വിജയമാണെന്ന വാക്കുകയാണ് ഈ രംഗത്തിലേക്ക് ഓടിയെത്തുന്നത്. ചിത്രത്തിന്റെ സാങ്കേതിക വശങ്ങളില്‍ മധു അമ്പാട്ടിന്റെ ഛായാഗ്രഹകണത്തിന് മികച്ച അംഗീകാരം ലഭിച്ചിരിക്കും. ബിജിപാലിന്റെ സംഗീതം, പശ്ചാത്തല സംഗീതം എന്നിവ മനോഹരം തന്നെ.