എല്ലാവരും ഒരേ മനസോടെ നാടിന്റെ പ്രതിസന്ധിയില്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നത് അഭിനന്ദനം അര്‍ഹിക്കുന്ന കാര്യം; ജി.എന്‍.പി.സിയുമായി കൈകോര്‍ത്ത് വയനാട്ടിലെ രക്ഷാ പ്രവര്‍ത്തനങ്ങളുമായി ജോജു ജോര്‍ജും ടൊവിനോയും; ലൈവിലെത്തിയ താരങ്ങളുടെ പ്രതികരണത്തിന് കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

Malayalilife
topbanner
എല്ലാവരും ഒരേ മനസോടെ  നാടിന്റെ പ്രതിസന്ധിയില്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നത് അഭിനന്ദനം അര്‍ഹിക്കുന്ന കാര്യം; ജി.എന്‍.പി.സിയുമായി കൈകോര്‍ത്ത് വയനാട്ടിലെ രക്ഷാ പ്രവര്‍ത്തനങ്ങളുമായി ജോജു ജോര്‍ജും ടൊവിനോയും; ലൈവിലെത്തിയ താരങ്ങളുടെ പ്രതികരണത്തിന് കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

പ്രളയത്തില്‍ തകര്‍ന്ന് വയനാടിന് കൈത്താങ്ങായി നടന്‍ ജോജു ജോര്‍ജും ടൊവിനോ തോമസും. ഭക്ഷണം യാത്രവിനോദ ഗ്രൂപ്പായ ജി.എന്‍.പി.സിയുമായി കൈകോര്‍ത്താണ് താരങ്ങള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി മുന്നിട്ടെത്തിയിരിക്കുന്നത്. 

വയനാട് നിമ്പൂര്‍ മേഖലയിലെ പ്രളയബാധിത പ്രദേശത്താണ് താരങ്ങള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി എത്തിയത്. ജി.എന്‍.പി.സി ഗ്രൂപ്പില്‍ ലൈവിലെത്തിയാണ് ജോജു ഈക്കാര്യം ജനങ്ങളെ അറിയിച്ചത്. തങ്ങള്‍ ഇപ്പോള്‍ നിലമ്പൂരാണ് എത്തിയതെന്നും കൃത്യമായി സ്ഥലം അറിയില്ലെങ്കിലും ദുരിതാശ്വാസ സഹായവുമായി ഞങ്ങള്‍ നിലമ്പൂര്‍ എത്തിയിട്ടുണ്ടെന്നും ജോജു പറയുന്നു. മൊബൈല്‍ ടവറിന്റെ അപര്യാപ്ത നേരിയ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ഒപ്പം തന്നെ ടൊവിനോ വലിയ തുക മുടക്കിയും മറ്റ് കളക്ട് ചെയ്തും ഒരു ലോറിക്ക് മുകളിലുള്ള സാധനങ്ങളുമായി നിലമ്പൂരിലേക്ക് എത്തിയിട്ടുണ്ടെന്നും ജോജു പറയുന്നു.

എല്ലാവരും ഒരേ മനസോടെ നമ്മുടെ നാടിന്റെ പ്രതിസന്ധിയില്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നത് അഭിനന്ദനം അര്‍ഹിക്കുന്ന കാര്യമാണെന്ന് ടൊവിനോ ലൈവില്‍ പ്രതികരിക്കുന്നു. ജോജു ചേട്ടന്‍ ഇതിന്റെ ഭാഗമായി മുന്നിട്ടിറങ്ങി എന്നറിഞ്ഞതില്‍ ഒരുപാട് സന്തോഷം തോന്നിയെന്നും ടൊവിനോ പ്രതികരിക്കുന്നു.

വൈറസ് സിനിമയുടെ തിരക്കഥാ കൃത്തുക്കളില്‍ ഒരാളായ മുഹ്‌സിന്‍ പാരാരിയും താരങ്ങള്‍ക്കൊപ്പം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലുണ്ട്. ജി.എന്‍.പി.സി അഡ്മിന്‍മാരായ അജിത്ത് കുമാറാടക്കം ലൈവില്‍ പ്രതികരിക്കുന്നുണ്ട്.

 

 

tovino and joju gorge live gnpc group

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES