ഫോണില്‍ നിന്നും നിന്റെ പേര് ഇപ്പോഴും ഡിലീറ്റ് ചെയ്തിട്ടില്ല; ഇടയ്ക്കു വരുന്ന മെസ്സേജുകളും കോളുകളും ഇല്ലെങ്കിലും നീ വിദേശ യാത്രയില്‍ ആണെന്ന് വിചാരിച്ചോളാം; സുബി സുരേഷ് ഓര്‍മ്മയായിട്ട് ഒരു വര്‍ഷം തികയുമ്പോള്‍ ടിനിം ടോം കുറിച്ചത്

Malayalilife
ഫോണില്‍ നിന്നും നിന്റെ പേര് ഇപ്പോഴും ഡിലീറ്റ് ചെയ്തിട്ടില്ല; ഇടയ്ക്കു വരുന്ന മെസ്സേജുകളും കോളുകളും ഇല്ലെങ്കിലും നീ വിദേശ യാത്രയില്‍ ആണെന്ന് വിചാരിച്ചോളാം; സുബി സുരേഷ് ഓര്‍മ്മയായിട്ട് ഒരു വര്‍ഷം തികയുമ്പോള്‍ ടിനിം ടോം കുറിച്ചത്

ടിയും മിമിക്രി കലാകാരിയുമായിരുന്ന സുബി സുരേഷിന്റെ വേര്‍പാടിന് ഇന്നലെ ഒരു വയസ് പൂര്‍ത്തിയായി.പ്രിയ സഹോദരിയുടെ ഓര്‍മ്മദിനത്തില്‍ ബീന ആന്റണി, ഗിന്നസ് പക്രു, സാജു നവോദയ തുടങ്ങി നിരവധി അഭിനേതാക്കള്‍ സുബിയെ അനുസ്മരിച്ചു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു പലരും ഓര്‍മ്മകള്‍ പങ്കുവെച്ചത്.  നടന്‍ ടിനി ടോം പങ്കുവച്ച വികാരഭരിതമായ കുറിപ്പ് ശ്രദ്ധേയമാകുകയാണ്.

സുബി, ഫോണില്‍ നിന്നും നിന്റെ പേര് ഞാന്‍ ഇപ്പോഴും ഡിലീറ്റ് ചെയ്തിട്ടില്ല, ഇടയ്ക്കു വരുന്ന നിന്റെ മെസ്സേജുകളും കോളുകളും ഒന്നും ഇല്ലെങ്കിലും നീ ഒരു വിദേശ യാത്രയില്‍ ആണെന്ന് ഞാന്‍ വിചാരിച്ചോളാമെന്ന് ടിനി ടോം ഫേസ്ബുക്കില്‍ കുറിച്ചു.

ടിനി ടോമിന്റെ വാക്കുകളിലേക്ക്
സുബി ...സഹോദരി ..നീ പോയിട്ടു ഒരു വര്‍ഷം ആകുന്നു ..ഫോണില്‍ നിന്നും നിന്റെ പേര് ഞാന്‍ ഇപ്പോഴും ഡിലീറ്റ് ചെയ്തിട്ടില്ല ,ഇടയ്ക്കു വരുന്ന നിന്റെ മെസ്സേജുകളും കോളുകളും ഒന്നും ഇല്ലെങ്കിലും നീ ഒരു വിദേശ യാത്രയില്‍ ആണെന്ന് ഞാന്‍ വിചാരിച്ചോളാം ,നിന്നേ ആദ്യമായി ഷൂട്ടിങ്ങിനു കൊണ്ടുപോയത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു നിന്റെ അവസാന യാത്രയിലും ഞാന്‍ കൂടെ ഉണ്ടായിരിന്നു. definitely we will meet at that beautiful shore.

സുബി സുരേഷിന്റെ വിയോഗം അപ്രതീക്ഷിതമായിരുന്നു. കരള്‍ രോഗത്തെ തുടര്‍ന്നാണ് മരണം. കരള്‍ പൂര്‍ണമായി മാറ്റിവയ്ക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു അന്ത്യം. അമ്മയുടെ സഹോദരി പുത്രിയെ ദാതാവായി കണ്ടെത്തുകയും ചെയ്തിരുന്നു. വിവാഹിതയാകാനുള്ള ഒരുക്കങ്ങള്‍ക്കിടെയുള്ള സുബിയുടെ വിയോഗം പ്രിയപ്പെട്ടവരെ കണ്ണീരിലാഴ്ത്തി.

മിമിക്രിയിലൂടെയും മോണോ ആക്ടിലൂടെയും ശ്രദ്ധ നേടിയ സുബി സുരേഷ് കൊച്ചിന്‍ കലാഭവനിലൂടെയാണ് പ്രശസ്തയാകുന്നത്. സിനിമാല എന്ന കോമഡി ഷോയാണ് സുബിയുടെ കരിയര്‍ മാറ്റിയത്. ടെലിവിഷന്‍ പരിപാടികളുടെ അവതാരകയായും സ്റ്റേജ് ഹാസ്യപരിപാടികളില്‍ സാന്നിദ്ധ്യം അറിയിച്ചും സുബി ചിരി വിതറി. കുട്ടിപ്പട്ടാളം എന്ന പരിപാടിയിലൂടെ കുട്ടികളുടെ പ്രിയങ്കരിയായി. സ്‌കൂളുകളില്‍ പഠിക്കുമ്പോള്‍ നൃത്തത്തോടായിരുന്നു താത്പര്യം. ബ്രേക്ക് ഡാന്‍സ് അവതരിപ്പിച്ച് ശ്രദ്ധേയയായ സുബി പിന്നീട് കോമഡി ഷോയിലേക്ക് വഴിമാറി.

നിരവധി വിദേശ വേദികളില്‍ പരിപാടികള്‍ അവതരിപ്പിച്ചായിരുന്നു യാത്ര. നസീര്‍ സംക്രാന്തി - സുബി സൂപ്പര്‍ഹിറ്റ് ടീം കോമഡി ഷോകളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചു. രാജസേനന്‍ സംവിധാനം ചെയ്ത കനകസിംഹാസം എന്ന ചിത്രത്തിലൂടെയായിരുന്നു വെള്ളിത്തിര അരങ്ങേറ്റം. പഞ്ചവര്‍ണതത്ത, ഡ്രാമ, 101 വെഡ്ഡിങ്, ഗൃഹനാഥന്‍, കില്ലാഡി രാമന്‍, ലക്കി ജോക്കേഴ്‌സ്, എല്‍സമ്മ എന്ന ആണ്‍കുട്ടി തുടങ്ങി ഇരുപതില്‍പ്പരം ചിത്രങ്ങളില്‍ അഭിനയിച്ചു. എന്നാല്‍ കോമഡി ഷോകളാണ് സുബിക്ക് വിലാസം തന്നത്.


 

Read more topics: # സുബി സുരേഷ്
tini tom post about subi suresh memory day

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES