Latest News

തീയറ്ററുകളില്‍ ശബ്ദം കുറവെന്ന് തോന്നിയാല്‍ ഉടന്‍ തന്നെ പരാതി അറിയിക്കണം; മുന്നറിയിപ്പുമായി തൊട്ടപ്പന്‍ അണിയറ പ്രവര്‍ത്തകര്‍

Malayalilife
 തീയറ്ററുകളില്‍ ശബ്ദം കുറവെന്ന് തോന്നിയാല്‍ ഉടന്‍ തന്നെ പരാതി അറിയിക്കണം; മുന്നറിയിപ്പുമായി തൊട്ടപ്പന്‍ അണിയറ പ്രവര്‍ത്തകര്‍

വിനായകന്‍ നായകനായ തൊട്ടപ്പനും വിനയ് ഫോര്‍ട്ട് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന തമാശയും ഈദ് ദിനമായ ഇന്ന് തീയറ്ററുകളിലെത്തും. വിനായകന്‍ മുഴുനീള നായകനായെത്തുന്ന ആദ്യ ചിത്രം കൂടിയാണ് തൊട്ടപ്പന്‍. തീയറ്ററുകളില്‍ ഒരുപക്ഷെ സിനിമയെ കുറിച്ച് ഉയരാന്‍ സാധ്യതയുള്ള പ്രധാന പരാതിയും അതിനുള്ള പരിഹാരവും പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് തൊട്ടപ്പന്റെ അണിയറ പ്രവര്‍ത്തകര്‍.

ചിത്രത്തിന്റെ ശബ്ദ അുഭവത്തെ കുറിച്ചാണ് അത്. റിയലസ്റ്റിക് മൂഡില്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ അത്തരത്തിലാണ് ശബ്ദം മിക്‌സ് ചെയ്തിരിക്കുന്നത്. അതിനാല്‍തന്നെ ചിലപ്പോള്‍ തീയറ്ററുകളില്‍ വേണ്ട വിധത്തില്‍ ശബ്ദം കേള്‍ക്കുന്നില്ലെന്ന പരാതി ഉയരാനും സാധ്യതയുണ്ടെന്നാണ് തൊട്ടപ്പന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. തീയറ്റില്‍ ശബ്ദത്തിന്റെ കുറവ് അുഭവപ്പെട്ടാല്‍ പ്രേക്ഷകര്‍ക്ക് തീയറ്റര്‍ ജീവനക്കാരോട് ശബ്ദത്തിന്റെ ലെവല്‍ ഉയര്‍ത്താന്‍ അവശ്യപ്പെടാമെന്നും തൊട്ടപ്പന്‍ ടീം പറയുന്നു.

തൊട്ടപ്പന്‍ ടീം പുറത്തിറക്കിയ കുറിപ്പ്

തിയ്യറ്റര്‍ ഉടമകളുടെയും പ്രേക്ഷകരുടെയും ശ്രദ്ധക്ക്.. മറ്റു പല സിനിമകളുടെയുംപോലെ തിയ്യറ്ററില്‍ ശബ്ദം കേള്‍ക്കുന്നില്ലന്ന് പരാതികേള്‍ക്കാന്‍പോകുന്ന സിനിമയാണ് 'തൊട്ടപ്പനും'. അങ്ങനെ സംഭവിക്കണ്ടെങ്കില്‍ നിങ്ങള്‍ക്കും ചിലത് ചെയ്യാനാകും.

വളരെ റിയലിസ്റ്റിക് മൂഡില്‍ മിക്സ് ചെയ്ത ചിത്രമാണ് 'തൊട്ടപ്പന്‍'. അമിതശബ്ദം ഇഫക്ട്‌സുകളോ സൗണ്ട് ഡിസൈനോ ചിത്രത്തിലില്ല. അതുകൊണ്ടുതന്നെ തീയ്യറിലെ സൗണ്ട് ലെവല്‍ ഉയര്‍ത്തിവെച്ചാല്‍ നിങ്ങളുടെ സ്പീക്കറുകളെ ബാധിക്കുമെന്ന ടെന്‍ഷന്‍ നിങ്ങള്‍ക്കുവേണ്ട. അതിനാല്‍ ദയവായി ചിത്രം പ്രദര്‍ശിപ്പിക്കുന്ന എല്ലാ തിയ്യറുകളിലും സുഗമമായ ശ്രവ്യാനുഭവത്തിനായി സൗണ്ട്-ലെവല്‍ 6-ല്‍ തന്നെ നിലനിര്‍ത്തണമെന്ന് അപേക്ഷിക്കുന്നു.

പ്രേക്ഷകര്‍ നിങ്ങള്‍ക്ക് ശബ്ദത്തിന്റെ പ്രശ്നം അനുഭവപ്പെട്ടാല്‍ തിയ്യറ്റര്‍ ജീവനക്കാരോട് ശബ്ദത്തിന്റെ ലെവല്‍ ഉയര്‍ത്തി 6-ല്‍ വെക്കാന്‍ ആവശ്യപ്പെടണമെന്നും അഭ്യര്‍ത്ഥിക്കുന്നു. ദൃശ്യംപോലെ ശബ്ദാനുഭവവും പൂര്ണമാകുമ്പോഴേ യഥാര്‍ത്ഥ സിനിമ അനുഭവം സൃഷ്ടിക്കപെടുന്നുള്ളു

Read more topics: # thottapan movie team fb post
thottapan movie team fb post

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES