Latest News

'മറ്റു രംഗങ്ങള്‍ പോലെ തന്നെ സാധാരണ രംഗം മാത്രമാണ് ലിപ് ലോക്ക് രംഗവും; അതിനെ അഭിനയമായി മാത്രം കണ്ടാല്‍ മതി'; ടൊവിനോയുമായി ചുണ്ടുകോര്‍ത്ത സീനിലെ വിവാദത്തിന് ഉത്തരം നല്‍കി സംയുക്താ മേനോന്‍

Malayalilife
 'മറ്റു രംഗങ്ങള്‍ പോലെ തന്നെ സാധാരണ രംഗം മാത്രമാണ് ലിപ് ലോക്ക് രംഗവും; അതിനെ അഭിനയമായി മാത്രം കണ്ടാല്‍ മതി'; ടൊവിനോയുമായി ചുണ്ടുകോര്‍ത്ത സീനിലെ വിവാദത്തിന് ഉത്തരം നല്‍കി സംയുക്താ മേനോന്‍

തീവണ്ടി എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസില്‍  ഇടംപിടിച്ച നായികയാണ് പുതുമുഖം സംയുക്ത മേനോന്‍. ആദ്യ സിനിമ തന്നെ വന്‍ ഹിറ്റായതോടെ നായികയെ തേടി അഭിനന്ദന പ്രവാഹമാണ്. ഇതിനിടെ ചിത്രത്തിലെ ലിപ്ലോക് രംഗവും ചര്‍ച്ചയായി. നായകന്‍ ടൊവിനോയ്ക്കായിരുന്നു ആദ്യം ലിപ്ലോക് ട്രോളുകളെങ്കില്‍ ഇപ്പോള്‍ നായികയ്ക്കും ട്രോളുകള്‍ വരുന്നുണ്ട്. എന്നാല്‍ ലിപ്ലോക്കിനെ വലിയ സംഭവമായി താന്‍ കാണുന്നില്ലെന്ന് നടി വ്യക്തമാക്കി. ഒരു അഭിമുഖത്തിലാണ് ലിപ്ലോക് രംഗം മറ്റു രംഗങ്ങള്‍ പോലെ തന്നെ സാധാരണ അഭിനയമാണെന്ന് നടി വ്യക്തമാക്കിയത്.

'സിനിമയില്‍ എന്തു ചെയ്താലും അത് അഭിനയിക്കുക. അതുപോലെ തന്നെയാണ് ലിപ്ലോക് രംഗവും. അതിനെ അങ്ങനെയെടുത്താല്‍ തീരാവുന്ന പ്രശ്നമേയുള്ളൂ. ആ രംഗം എടുക്കുമ്പോള്‍ പ്രത്യേകിച്ച് ചമ്മലൊന്നും ഉണ്ടായിരുന്നില്ല.' സംയുക്ത പറഞ്ഞു.

'അപ്രതീക്ഷിതമായാണ് തീവണ്ടിയിലേയ്ക്ക് ഓടിക്കയറിയത്. ആദ്യം അഭിനയിച്ചത് ലില്ലി എന്ന ചിത്രത്തിലാണ്. എന്നാല്‍ ആദ്യം റിലീസ് ചെയ്തത് തീവണ്ടിയാണ്. ലില്ലി റിലീസ് ചെയ്താല്‍ മാത്രമേ അടുത്ത സിനിമ വരൂ എന്നാണ് കരുതിയത്. ടൊവിനോയാണ് നായകനെന്നു കൂടി അറിഞ്ഞപ്പോള്‍ സന്തോഷം ഇരട്ടിയായി.

ചിത്രത്തില്‍ നിരവധി തവണ ടൊവിനോയെ അടിക്കുന്നുണ്ട്. ഇതിനായി സ്ലാപ് ഷോട്ട് അഎന്ന പേരിലാണ് ഷൂട്ട് ചെയ്തിരുന്നത്. എല്ലാ ദിവസവും വേവ്വെറെ കോസ്റ്റിയൂമില്‍ ഇങ്ങനെ സ്ലാപ് ഷോട്ട് എടുത്തിരുന്നു.' സംയുക്ത പറഞ്ഞു.

theevandi-actress-about-liplock-

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES