Latest News

ദിലീപ് ചിത്രം 'തങ്കമണി'യുടെ റിലീസ് വിലക്കണമെന്ന ഹര്‍ജി; ഹൈക്കോടതി രഹസ്യവാദം കേട്ടു; പ്രമോഷന്റെ ഭാഗമായി സ്വകാര്യ ബസ് യാത്രക്കാര്‍ക്കൊപ്പം യാത്ര ചെയ്ത് നടന്‍

Malayalilife
ദിലീപ് ചിത്രം 'തങ്കമണി'യുടെ റിലീസ് വിലക്കണമെന്ന ഹര്‍ജി; ഹൈക്കോടതി രഹസ്യവാദം കേട്ടു; പ്രമോഷന്റെ ഭാഗമായി സ്വകാര്യ ബസ് യാത്രക്കാര്‍ക്കൊപ്പം യാത്ര ചെയ്ത് നടന്‍

ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കമണി മാര്‍ച്ച് 7-ന് ചിത്രം തിയേറ്റുകളിലെത്താനിരിക്കെ ചിത്രം വിലക്കണം എന്ന ഹര്‍ജി ഹൈക്കോടതിയില്‍. ഈ ഹര്‍ജിയില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി രഹസ്യവാദം കേട്ടു.ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയ സ്ഥിതിക്ക് ഹര്‍ജിയില്‍ വാദം തുറന്ന കോടതിയില്‍ കേള്‍ക്കുന്നത് ശരിയല്ലെന്ന കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍ സുവിന്‍ ആര്‍. മേനോന്റെ വാദം പരിഗണിച്ചാണ് കോടതി ഹര്‍ജിയില്‍ രഹസ്യവാദം കേട്ടത്. 

സെന്‍സര്‍ ബോര്‍ഡിന്റെ മിനിറ്റ്സ് ഹാജരാക്കാന്‍ നിര്‍ദേശിച്ച കോടതി ഹര്‍ജി ബുധനാഴ്ച പരിഗണിക്കും. ഇപ്പോള്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷം വീണ്ടും എത്തിയ ഹര്‍ജിയാണ് ഇത്തവണ പരിഗണിച്ചത്. ചിത്രത്തിലെ ബലാത്സംഗ ദൃശ്യങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് തങ്കമണി സ്വദേശിയായ വി.ആര്‍.ബിജു ഹൈക്കോടതിയെ സമീപിച്ചിരുന്നു. 1986ല്‍ ഇടുക്കി ജില്ലയിലെ തങ്കമണിയില്‍ നടന്ന സംഭവത്തെ ആസ്പദമാക്കി എന്നവകാശപ്പെടുന്ന ചിത്രമാണ് തങ്കമണി. എന്നാല്‍ ചിത്രത്തിന്റെ ടീസറില്‍ കാണിച്ചിരിക്കുന്നതു പോലെ പൊലീസുകാര്‍ തങ്കമണിയിലെ സ്ത്രീകളെ ബലാത്സംഗം ചെയ്ത സംഭവം ഉണ്ടായിട്ടില്ലെന്നാണ് ഹര്‍ജിയിലെ വാദം.

പൊലീസിനെ പേടിച്ച് പുരുഷന്മാര്‍ കൃഷിയിടങ്ങളില്‍ ഒളിച്ചെന്നും തുട!ര്‍ന്ന് പൊലീസുകാര്‍ സ്ത്രീകളെ ബലാത്സംഗം ചെയ്തെന്നും സിനിമയില്‍ കാണിക്കുന്നത് 'വാസ്തവവിരുദ്ധവും സംഭവത്തെ മോശം രീതിയില്‍ ചിത്രീകരിക്കുന്നതുമാണ്' എന്ന് ഹര്‍ജിയില്‍ പറയുന്നു. ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് പറയുന്ന ഹര്‍ജിക്കാരന്‍, ഇത്തരമൊരു കുറ്റകൃത്യമുണ്ടായതായി ഔദ്യോഗിക രേഖകളോ തെളിവുകളോ ഇല്ലെന്നും പറയുന്നു.

'എലൈറ്റ്' എന്ന ബസിലെ ജീവനക്കാരും വിദ്യാര്‍ഥികളും തമ്മിലുണ്ടായ തര്‍ക്കമാണ് വന്‍ പൊലീസ് നരനായാട്ടിലേക്ക് നയിച്ച തങ്കമണി സംഭവമായി മാറിയത്. ഇത്തരമൊരു സംഭവം ഉണ്ടായിട്ടുണ്ടെന്ന് എല്ലാവരും സമ്മതിക്കുന്ന കാര്യമാണെന്ന് ഹര്‍ജിക്കാരന്‍ പറയുന്നു.എന്നാല്‍ അതിനു ശേഷം പുരുഷന്മാര്‍ മുഴുവന്‍ ഒളിക്കുകയും സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരകളാവുകയും ചെയ്തു എന്നത് സാങ്കല്‍പികസൃഷ്ടി മാത്രമാണ്.

സെന്‍സര്‍ ബോര്‍ഡ് സിനിമയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെ തുടര്‍ന്നാണ് സിനിമയുടെ റിലീസിങ് തടയണമെന്ന് ആവശ്യപ്പെട്ട് പുതിയ ഹര്‍ജി നല്‍കിയത്. മാര്‍ച്ച് ഏഴിന് ആണ് സിനിമയുടെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്യുന്ന ചിത്രം സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍ ബി ചൗധരി, ഇഫാര്‍ മീഡിയയുടെ ബാനറില്‍ റാഫി മതിര എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് സിനിമയിലെ നായികമാര്‍.

ചിത്രത്തിന്റെ പ്രമോഷന്റെ തിരക്കിലാണ് താരങ്ങള്‍. ഇതിന്റെ ഭാഗമായി ബസില്‍ യാത്ര ചെയ്യുന്ന ദിലിപിന്റെ വീഡിയോ പുറത്ത് വന്നിരുന്നു. കൊച്ചിയിലെ സ്വകാര്യ ബസിലാണ് ദിലീപ് യാത്ര ചെയ്തത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു ദിലീപിന്റെ ബസ് യാത്ര. ബസ് ആറ്റിങ്ങലില്‍ നിന്ന് കോവളത്തേക്കുള്ള യാത്രയ്ക്കിടെ തിരുവാതിര ബസിലാണ് വഴിയില്‍ നിന്നും കൈ കാണിച്ച് ദിലീപ് കയറിയത്.

ചിത്രത്തിലെ നായികയായ നീതാ പിള്ള അടക്കമുള്ള താരങ്ങളും ദിലീപിന് ഒപ്പമുണ്ടായിരുന്നു. പിന്നാലെ ബസിലെ യാത്രക്കാരെല്ലാം താരങ്ങളുടെ കൂടെ സെല്‍ഫി എടുത്തു. 

Read more topics: # തങ്കമണി
thangamani movie promotion

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES