നികുതി അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് തെലുങ്കു നടൻ മഹേഷ് ബാബുവിന്റെ ബാങ്ക് അക്കൗണ്ടുകൾ ജിഎസ്ടി ഡിപ്പാർട്ട്‌മെന്റ് മരവിപ്പിച്ചു. നികുതി അടയ്ക്കുന്നതിൽ നടൻ വീഴ്ച വരുത്തിയെന്നും കിട്ടാനുള്ള നികുതി പിടിച്ചെടുക്കുന്നതിനാണ് അക്കൗണ്ടുകൾ മരവിപ്പിച്ചതെന്നും ഹൈദരാബാദ് ജിഎസ്ടി കമ്മീഷർ പുറപ്പെടുവിച്ച പത്രക്കുറിപ്പിൽ വ്യക്തമാക്കി.
മൊത്തം 18.5 ലക്ഷം രൂപയാണ് ടാക്‌സ് ഇനത്തിൽ മഹേഷ് ബാബു അടയ്ക്കാൻ ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ അത് പലിശ ചേർത്ത് 73.5 ലക്ഷം രൂപയായി. ആക്സിസ് ബാങ്ക്, ഐ.സിഐ.സിഐ ബാങ്കുകളിലെ അക്കൗണ്ടുകളാണ് മരവിപ്പിച്ചിരിക്കുന്നത്. ആക്സിസ് ബാങ്കിൽ നിന്ന് 42 ലക്ഷം രൂപയും ഐ.സിഐ.സിഐ ബാങ്കിൽ നിന്ന് ബാക്കിയുള്ള തുകയും ഈടാക്കുമെന്ന് അധികൃതർ അറിയിച്ചു
20072008 സാമ്പത്തിക വർഷത്തിൽ മഹേഷ് ബാബു നികുതി കുടിശ്ശിക വരുത്തി എന്നതാണ് കണ്ടെത്തിയിരിക്കുന്നത്. നാല്പത്തിമൂന്നുകാരനായ താരം ഒട്ടനവധി ബ്രാൻഡുകളുടെ പരസ്യത്തിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. നികുതി കുടിശ്ശിക തീർക്കാതെ മഹേഷ് ബാബുവിന് അക്കൗണ്ടുകൾ ഉപയോഗിക്കാൻ സാധിക്കുകയില്ല.