ഒരു മലയാള സിനിമ അടുത്തകാലത്ത് തെന്നിന്ത്യയൊട്ടാകെ നേടിയ ഏറ്റവും വലിയ വിജയമായി മാറിയിരിക്കുകയാണ് ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സ്. കൊച്ചിയിലെ മഞ്ഞുമ്മലില്‍ നിന്ന് കൊടൈക്കാനാലിലെ ഗുണാകേവ് കാണാന്‍ പോയ ഒരുകൂട്ടം ചെറുപ്പക്കാര്‍ ദക്ഷിണേന്ത്യന്‍ സിനിമ വ്യവസായത്തിന്റെ ചരിത്രത്തിലേക്കാണ് നടന്നുകയറിയത്.
സിനിമയെ മാത്രമല്ല സിനിമയിലെ അഭിനേതാക്കള്‍ക്കും തമിഴകത്ത് ഇപ്പോള്‍ ആരാധകര്‍ ഏറെയാണ്. ചിത്രത്തില്‍ സുഭാഷ് എന്ന കഥാപാത്രമായെത്തിയ ശ്രീനാഥ് ഭാസിക്ക് മഞ്ഞുമ്മല്‍ ബോയ്‌സിന്റെ ആരാധികയായ ഒരു തമിഴ് യുവതി നല്‍കിയ സമ്മാനമാണ് വൈറലായിരിക്കുന്നത്. സിനിമയുടെ പ്രമോഷന്‍ പരിപാടികള്‍ക്കായി തമിഴ്‌നാട്ടിലെത്തിയ ശ്രീനാഥ് ഭാസിക്ക് കച്ചവടക്കാരിയായ യുവതി ഒരു കൂള്‍ ഡ്രിംഗ്‌സ് ബോട്ടിലാണ് സമ്മാനമായി നല്‍കിയത്.
ഇത് എതുക്ക് അക്കാ ഗിഫ്റ്റാ ?' എന്ന് ശ്രീനാഥ് ഭാസി ചോദിക്കുമ്പോള്‍ ''നല്ല നടിച്ചത്ക്ക്' എന്നാണ് യുവതി മറുപടി നല്‍കിയത്. ആരാധികയുടെ സ്‌നേഹസമ്മാനം താരം നന്ദിയോടെ സ്വീകരിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.