സിനിമാ പ്രേക്ഷകരോടൊപ്പം അവരുടെ പള്‍സ് അറിഞ്ഞു സഞ്ചരിച്ച് സൂപ്പര്‍ഹിറ്റ് ചിത്രങ്ങളൊരുക്കിയ തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം സീക്രട്ടിന്റെ പ്രത്യേക പ്രദര്‍ശനം ചെന്നൈ പ്രസാദ് ലാബ് തിയേറ്ററില്‍ നടന്നു. തമിഴ്നാട്ടിലെ സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മയും തമിഴ്നാട് ഡയറക്ടേഴ്‌സ് ആന്‍ഡ് വ്ര്യറ്റേഴ്സ് അസോസിയേഷന്റെ നേത്ര്വതത്തില്‍ നടന്ന സീക്രട്ടിന്റെ പ്രത്യേക പ്രദര്‍ശനം കാണാന്‍ തമിഴ് നാട്ടിലെ മുന്‍നിര സിനിമാ പ്രവര്‍ത്തകരെത്തി.
പ്രമുഖ സംവിധായകന്‍ പ്രിയദര്‍ശന്‍, ഡയറക്ടര്‍ പേരരശ്, നടന്മാരായ രവി മറിയ, തമ്പി രാമയ്യ, തലൈവാസല്‍ വിജയ്, ഡയറക്ടര്‍ ബാലശേഖരന്‍, ഡയറക്ടര്‍ ശരവണ സുബ്ബയാ, തിരക്കഥാകൃത്ത് വി പ്രഭാകര്‍, ഡയറക്ടര്‍ ഗണേഷ് ബാബു, ഡയറക്ടറും ആക്റ്ററുമായ ചിത്ര ലക്ഷ്മണന്‍, ടി കെ ഷണ്മുഖ സുന്ദരം, ഡയറക്ടര്‍ സായി രമണി, തിരക്കഥാകൃത്ത് അജയന്‍ ബാല തുടങ്ങി നിരവധി പ്രമുഖര്‍ ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം കാണാനെത്തി. സീക്രട്ടിന് മറ്റു സിനിമകളെക്കാളും പ്രേക്ഷകരെ ആകര്‍ഷിക്കാനുള്ള പുതിയ ഒരു വിഷയം ഉണ്ട് അതാണ് സിനിമയുടെ പ്രത്യേകത എന്നും ക്ഷണിതാക്കള്‍ അഭിപ്രായപ്പെട്ടു. ഗംഭീര അഭിപ്രായങ്ങളാണ് സീക്രട്ടിന്റെ പ്രിവ്യൂന് തമിഴ് സിനിമാ ലോകം നല്‍കിയത്. പ്രദര്‍ശനത്തിന് ശേഷം സീക്രട്ടിന്റെ സംവിധായകനും പ്രശസ്ത തിരക്കഥാകൃത്തുമായ എസ്.എന്‍. സ്വാമിയെ തമിഴ് സിനിമാ ലോകം ആദരിച്ചു.
ലക്ഷ്മി പാര്‍വതി വിഷന്റെ ബാനറില്‍ രാജേന്ദ്ര പ്രസാദ് നിര്‍മ്മിച്ച സീക്രട്ട് ജൂലൈ 26 നാണ് തിയേറ്ററികളിലേക്കെത്തുന്നത്. ധ്യാന്‍ ശ്രീനിവാസന്‍, അപര്‍ണദാസ്, ജേക്കബ് ഗ്രിഗറി, കലേഷ് രാമാനന്ദ്, ആര്‍ദ്രാ മോഹന്‍, രഞ്ജിത്ത്, രഞ്ജി പണിക്കര്‍, ജയകൃഷ്ണന്‍, സുരേഷ് കുമാര്‍, അഭിരാം രാധാകൃഷ്ണന്‍, മണിക്കുട്ടന്‍ എന്നിവരാണ് സീക്രട്ടിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എസ്.എന്‍ സ്വാമി കഥയും തിരക്കഥയും ഒരുക്കി സംവിധാനം നിര്‍വഹിക്കുന്ന സീക്രട്ടിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ജേക്‌സ് ബിജോയാണ്. പി ആര്‍ ഓ പ്രതീഷ് ശേഖര്‍.