നടി തമന്ന ഭാട്ടിയയും നടന്‍ വിജയ് വര്‍മയും വേര്‍പിരിഞ്ഞതായി റിപ്പോര്‍ട്ട്. ഇരുവരുടെയും അടുത്ത സുഹൃത്തിനെ ഉദ്ധരിച്ചാണ് വാര്‍ത്ത പുറത്തുവിട്ടത്. നാഷണല്‍ മാധ്യമങ്ങളും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വര്‍ഷങ്ങള്‍ നീണ്ട പ്രണയബന്ധമാണ് ഇതോടെ അവസാനിച്ചത്.
നടന്‍ വിജയ് വര്‍മയുമായ രണ്ട് വര്‍ഷത്തോളമായി തമന്ന പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കാന്‍ തീരുമാനിച്ചതായും ഇരുവരും വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ആ ബന്ധം വേര്‍പിരിഞ്ഞു എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
കാരണം വെളിപ്പെടുത്തിയിട്ടില്ല. രണ്ടുപേരും ഒരുമിച്ചെടുത്ത തീരുമാനമാണ്. പ്രണയം മുന്നോട്ടു കൊണ്ടു പോകുന്നില്ല എങ്കിലും തമന്നയും വിജയ് വര്‍മയും തമ്മിലുള്ള സൗഹൃദം മുന്നോട്ട് പോകും എന്നാണ് റിപ്പോര്‍ട്ടുകള്‍.
2023 ല്‍ ലവ് ലസ്റ്റില്‍ ഒന്നിച്ചഭിനയിച്ചതിലൂടെയാണ് തമന്നയും വിജയ് വര്‍മയും തമ്മിലുള്ള സൗഹൃദം ആരംഭിച്ചത്. പിന്നീട് ന്യൂയോര്‍ക്കിലും ഗോവയിലും എല്ലാം ഇരുവരും ഒന്നിച്ച് സമയം ചെലവഴിച്ച ഫോട്ടോകള്‍ പുറത്തു വന്നതോടെ ഡേറ്റിങ് ഗോസിപ്പുകളും സജീവമായി. 2023 ജൂണ്‍ മാസത്തിലാണ് തങ്ങള്‍ പ്രണയത്തിലാണെന്ന് തമന്ന ഭട്ടിയ സ്ഥിരീകരിച്ചത്. തന്റെ ഹാപ്പി പ്ലേസ് ആണ് വിജയ് വര്‍മ എന്നാണ് തമന്ന പറഞ്ഞത്.
പിന്നീട് പൊതു പരിപാടികളിലും ചടങ്ങുകളിലും എല്ലാം തമന്നയും വിജയ് വര്‍മയും ഒന്നിച്ചെത്തി. സോഷ്യല്‍ മീഡിയയിലൂടെയും ഇരുവരും പ്രണയ നിമിഷങ്ങള്‍ പങ്കുവച്ചു. 2025 ല്‍ വിവാഹമുണ്ടാവും എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ബ്രേക്കപ് വാര്‍ത്ത പുറത്തുവന്നിരിയ്ക്കുന്നത്.