Latest News

പത്ത് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ നടി തപ്സി പന്നു വിവാഹിതയായി; വരന്‍ ബാഡ്മിന്റണ്‍ താരം മത്യാസ് ബോ; വിവാഹം നടന്നത് ഉദയ്പൂരില്‍

Malayalilife
പത്ത് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ നടി തപ്സി പന്നു വിവാഹിതയായി; വരന്‍ ബാഡ്മിന്റണ്‍ താരം മത്യാസ് ബോ; വിവാഹം നടന്നത് ഉദയ്പൂരില്‍

ബോളിവുഡ് നടി തപ്സി പന്നു വിവാഹിതയായി. ബാഡ്മിന്റണ്‍ താരം മിത്തിയാസ് ബോയാണ് വരന്‍. ഈ മാസം 23ന് രാജസ്ഥാനിലെ ഉദയ്പൂരില്‍ വെച്ചായിരുന്നു വിവാഹചടങ്ങുകള്‍. ഇരുവരും കഴിഞ്ഞ പത്ത് വര്‍ഷമായി പ്രണയത്തിലായിരുന്നു. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. 

ഉദയ്പൂരില്‍ നടന്ന ചടങ്ങ് സിഖ്, ക്രിസ്ത്യന്‍ ആചാരങ്ങള്‍ സമന്വയിച്ചുള്ളതായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, വിവാഹ ചടങ്ങില്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. സിനിമാ മേഖലയില്‍ നിന്നും സഹപ്രവര്‍ത്തകരായ പാവയില്‍ ഗുലാത്തി, എഴുത്തുകാരി കനിക ധില്ലന്‍, അടുത്ത സുഹൃത്തും സംവിധായകനുമായ അനുരാഗ് കശ്യപ് എന്നിവരും വിവാഹത്തില്‍ പങ്കെടുത്തിരുന്നു. 

തപ്‌സിയുടെ ദീര്‍ഘകാലസുഹൃത്താണ് മത്യാസ്.  ഒരു ദശാബ്ദത്തിലേറെയായി, തപ്സിയും മത്യാസും പ്രണയത്തിലാണ്. അടുത്തിടെ രാജ് ഷമണിയുമായുള്ള ഒരു പോഡ്കാസ്റ്റില്‍, തപ്സി തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ചും മത്യാസുമായുള്ള ദീര്‍ഘകാല ബന്ധത്തെക്കുറിച്ചും സംസാരിച്ചിരുന്നു. പരിചയപ്പെട്ട അന്നു മുതല്‍ തന്നോട് പ്രതിജ്ഞാബദ്ധനാണ് മത്യാസ് എന്നാണ് തപ്‌സി പറഞ്ഞത്. 

കഴിഞ്ഞ 10 വര്‍ഷമായി ഞാന്‍ ഒരേ വ്യക്തിയ്‌ക്കൊപ്പമാണ്. 13 വര്‍ഷം മുമ്പ് ഞാന്‍ അഭിനയിക്കാന്‍ തുടങ്ങി, ഞാന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച വര്‍ഷം അദ്ദേഹത്തെ കണ്ടുമുട്ടി, അതിനുശേഷം ഞാന്‍ അതേ വ്യക്തിയുടെ കൂടെയാണ്. ഈ ബന്ധത്തില്‍ ഞാന്‍ വളരെ സന്തുഷ്ടയായതിനാല്‍ അവനെ ഉപേക്ഷിക്കുന്നതിനോ മറ്റാരുടെയോ കൂടെ ആയിരിക്കുന്നതിനെ കുറിച്ചോ എനിക്ക് യാതൊരു ചിന്തയുമില്ല.'
 

Read more topics: # തപ്സി പന്നു
taapsee pannu marrie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES