പ്രശസ്ത നടിയും അവതാരകയുമായ സ്വാസിക വിജയ് തന്റെ ഇന്റര്‍ കാസ്റ്റ് വിവാഹത്തെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തി. ടെലിവിഷന്‍ താരവും മോഡലുമായ പ്രേം ജേക്കബാണ് സ്വാസികയുടെ ഭര്‍ത്താവ്. ഇരുവരും ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് വിവാഹിതരായത്. ഒരുമിച്ച് സീരിയലില്‍ അഭിനയിക്കുന്ന കാലത്താണ് ഇരുവരും പ്രണയത്തിലായത്. തന്റെ വിവാഹം ഒരു inter-caste വിവാഹമായിരിക്കുമെന്ന് താന്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ലെന്ന് സ്വാസിക തുറന്നുപറഞ്ഞു.
അഭിമുഖത്തിലാണ് സ്വാസിക ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ബന്ധുക്കള്‍ ആരും മതത്തെ ഒരു തടസ്സമായി കണ്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 'ഞങ്ങള്‍ പ്രണയത്തിലാകുന്നതിന് മുന്‍പേ അമ്മയ്ക്ക് പ്രേമിനെ അറിയാമായിരുന്നു. ഞങ്ങള്‍ സീരിയലില്‍ അഭിനയിക്കുമ്പോള്‍ അമ്മ ലൊക്കേഷനില്‍ വരാറുണ്ടായിരുന്നു. പ്രേം ഒരു നല്ല ചെറുക്കനാണെന്ന് അമ്മ മനസ്സില്‍ കണ്ടിരിക്കാം. അതുകൊണ്ട്, അയാള്‍ ക്രിസ്ത്യാനിയാണെന്ന് പറഞ്ഞപ്പോള്‍ അമ്മ എതിര്‍ത്തില്ല,' സ്വാസിക പറഞ്ഞു.
അച്ഛന്‍ ബഹ്റിനിലായിരുന്നതിനാല്‍ അദ്ദേഹത്തോട് ഈ വിവരം പറയാന്‍ ആദ്യം ഭയന്നിരുന്നുവെന്നും, എന്നാല്‍ ക്രിസ്ത്യാനിയാണെന്ന് പറഞ്ഞപ്പോള്‍ അച്ഛനും കുഴപ്പമില്ലെന്ന് അറിയിച്ചതായും സ്വാസിക വെളിപ്പെടുത്തി. 'എന്റെ ബന്ധുക്കളും എതിര്‍പ്പൊന്നും പറഞ്ഞില്ല. അമ്മയ്ക്ക് കൂടുതലും പേടി അവരുടെ സഹോദരങ്ങളെക്കുറിച്ചായിരുന്നു. അവര്‍ക്കും മുത്തശ്ശിക്കും ആര്‍ക്കും പ്രശ്‌നമുണ്ടായിരുന്നില്ല. എനിക്ക് വട്ടായതാണോ എല്ലാവര്‍ക്കും വട്ടായതാണോ എന്ന് ഞാന്‍ ചിന്തിച്ചുപോയി,' അവര്‍ കൂട്ടിച്ചേര്‍ത്തു.