എന്നെ നിങ്ങള്‍ക്ക് കൊന്ന് കര്‍പ്പൂരം കത്തിച്ച് വയ്ക്കണോ; തനിക്കെതിരെയുളള വ്യാജവാര്‍ത്തയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് നടി രേഖ

Malayalilife
 എന്നെ നിങ്ങള്‍ക്ക് കൊന്ന് കര്‍പ്പൂരം കത്തിച്ച് വയ്ക്കണോ; തനിക്കെതിരെയുളള വ്യാജവാര്‍ത്തയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് നടി രേഖ

 

ലയാളത്തിലെ ഹിറ്റ് ചിത്രങ്ങില്‍ നായികയായി എത്തിയ നടിയാണ് രേഖ. ഇപ്പോഴും അമ്മവേഷങ്ങളിലൂടെ താരം സജീവമായി അഭിനയരംഗത്തുണ്ട്. എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഒരു യൂട്യൂബ് ചാനലില്‍ നടി മരിച്ചെന്ന് പറഞ്ഞ് വാര്‍ത്ത എത്തിയിരുന്നു. ഇപ്പോള്‍ ഇതിനെതിരെ പൊട്ടിത്തെറിച്ചും സങ്കടപ്പെട്ടും രേഖ രംഗത്തെത്തിയിരിക്കയാണ്.

'മീശ മച്ചാന്‍' എന്നൊരു യുട്യൂബ് ചാനലാണ് നടി രേഖയുടെ മൃതദേഹമാണോ ഇത്?' എന്നൊരു തലക്കെട്ട് നല്‍കി വെള്ളത്തുണിയില്‍ പൊതിഞ്ഞൊരു മൃതദേഹത്തിനൊപ്പം രജനീകാന്തിന്റെയും കമല്‍ഹാസന്റെയും ചിത്രങ്ങള്‍ നല്‍കി വ്യാജ വാര്‍ത്ത 'പുറത്തുവിട്ടത്. ഓഗസ്റ്റ് 17ന്  അപ്ലോഡ് ചെയ്ത  വിഡിയോ 10 ലക്ഷം പേരാണ് യുട്യൂബില്‍ കണ്ടത്. ഇപ്പോള്‍ ജി.വി. പ്രകാശ് നായകനായെത്തുന്ന 100% കാതല്‍ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു മരണവാര്‍ത്തയോട് നടി രേഖ പ്രതികരിച്ചത്.

സെലിബ്രിറ്റികളെക്കുറിച്ചാണ് ഇതുപൊലെ വ്യാജവാര്‍ത്തകള്‍ വരുന്നത്. അവര്‍ മരിച്ചു പോയി. ഇവര്‍ക്ക് ഇങ്ങനെ ആയി... അങ്ങനെ ആയി എന്നൊക്കെ പറഞ്ഞാണ് വ്യാജവാര്‍ത്തകള്‍! എനിക്കതില്‍ സങ്കടമില്ല. പക്ഷെ, എനിക്ക് ചുറ്റും നില്‍ക്കുന്ന എന്നെ ഇഷ്ടപ്പെടുന്നവരെയാണ് ഇത് സങ്കടപ്പെടുത്തുന്നത്. എന്നെത്തന്നെ വിളിച്ച് നിരവധി പേര്‍ ചോദിച്ചു, ഞാന്‍ മരിച്ചുപോയോ എന്ന്. ഞാന്‍ പറഞ്ഞു ആ.. ഞാന്‍ മരിച്ചു പോയി. നിങ്ങള്‍ ഇപ്പോള്‍ സംസാരിക്കുന്നത് എന്റെ പ്രേതത്തിനോടാണ് എന്ന്!'

ഭര്‍ത്താവിന്റെയും മക്കളുടെയും ഒപ്പം സന്തോഷമായാണ് ഞാന്‍ കഴിയുന്നത്. എന്റെ വ്യക്തിജീവിതം മനോഹരമായാണ് ഞാന്‍ കൊണ്ടുപോകുന്നത്. എനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങള്‍ നന്നായി ചെയ്യുന്നു. നൂറു പടങ്ങളില്‍ അഭിനയിച്ചു. എന്നാലും ഇനിയും നിരവധി ദേശീയസംസ്ഥാന പുരസ്‌കാരങ്ങള്‍ വാങ്ങണമെന്നാണ് ആഗ്രഹം. അങ്ങനെയിരിക്കുന്ന എന്നെ പിടിച്ച് ഇങ്ങനെ കൊന്ന് കര്‍പ്പൂരം കത്തിച്ചു വയ്ക്കണോ? അതു നല്ലതാണോ? എന്നും നിറകണ്ണുകളോടെ രേഖ ചോദിക്കുന്നു. ഇത് അപ്ലോഡ് ചെയത യൂട്യുബ് കാരെയും രേഖ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു.

'പ്രശസ്തി നമ്മളെ തേടി വരണം. അല്ലാതെ നമ്മള്‍ പ്രശസ്തിയെ തേടിപ്പോയിട്ട് കാര്യമില്ല,' രേഖ കൂട്ടിച്ചേര്‍ത്തു. ചന്ദ്രമൗലി സംവിധാനം ചെയ്യുന്ന 100% കാതല്‍ എന്ന ചിത്രമാണ് രേഖയുടെതായി ഈയടുത്ത് റിലീസ് ചെയ്യുന്ന ചിത്രം. ജി.വി. പ്രകാശിന്റെ അമ്മവേഷത്തിലാണ് രേഖ ഈ ചിത്രത്തിലെത്തുന്നത്. ഒക്ടോബര്‍ 4ന് ചിത്രം പ്രദര്‍ശനത്തിനെത്തും.

Read more topics: # actress,# rekha reacts to,# fake news
actress rekha reacts to fake news

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES