Latest News

ഒരുമിച്ച് അഭിനയിക്കാന്‍ അവസരം ലഭിച്ചത് ഭാഗ്യം ; തമിഴ് സൂപ്പര്‍താരം നടിപ്പിന്‍ നായകന്‍ 'സൂര്യ' ചിത്രത്തില്‍ മലയാളി നടി ശിവദയും; പുതിയ അപ്‌ഡേറ്റ് പുറത്ത്; ആകാംക്ഷയില്‍ ആരാധകര്‍! 

Malayalilife
 ഒരുമിച്ച് അഭിനയിക്കാന്‍ അവസരം ലഭിച്ചത് ഭാഗ്യം ; തമിഴ് സൂപ്പര്‍താരം നടിപ്പിന്‍ നായകന്‍ 'സൂര്യ' ചിത്രത്തില്‍ മലയാളി നടി ശിവദയും; പുതിയ അപ്‌ഡേറ്റ് പുറത്ത്; ആകാംക്ഷയില്‍ ആരാധകര്‍! 

മിഴ് സൂപ്പര്‍താരം നടിപ്പിന്‍ നായകന്‍ 'സൂര്യ' പ്രധാന വേഷത്തില്‍ എത്തുന്ന ആര്‍.ജെ. ബാലാജി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശിവദയും. ചിത്രത്തില്‍ നിര്‍ണായകമായ കഥാപാത്രത്തെയാണ് ശിവദ അവതരിപ്പിക്കുന്നത്.  സൂരി, ശശികുമാര്‍ , ഉണ്ണിമുകുന്ദന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ ഗരുഡന്‍ സിനിമയില്‍ 'തമിഴ് സെല്‍വി' എന്ന കഥാപാത്രമായി ശിവദ തിളങ്ങിയിരുന്നു. തമിഴില്‍ ഗരുഡന്‍ ആണ് ശിവദയുടെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. 

നെടുന്‍ചലെ ആണ് തമിഴില്‍ ശിവദയുടെ ആദ്യ സിനിമ. കേരള കഫേ എന്ന ചിത്രത്തിലൂടെയാണ് അഭിനയ അരങേറ്റം .ലിവിംഗ് ടുഗെദര്‍, സു സു സുധിവാത്മീകം, ലക്ഷ്യം, അച്ചായന്‍സ്, രാമന്റെ ഏദന്‍തോട്ടം, ചാണക്യ തന്ത്രം, ശിക്കാരി ശംഭു, ലൂസിഫര്‍, ട്വല്‍ത് മാന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തിരുന്നു. ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് വന്നതിനുശേഷം ആരാധകര്‍ ഒന്നടങ്കം വൈറ്റിംഗിലാണ്. കങ്കുവയാണ് സൂര്യയുടെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം.

Read more topics: # സൂര്യ
shivadha on surya 45

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES