സിരുത്തൈ ശിവ സൂര്യ നായകനാക്കി സംവിധാനം ചെയ്യുന്ന സിനിമയാണ് 'സൂര്യ 42'. താല്‍ക്കാലികമായി സൂര്യ 42 എന്ന പേരിട്ട ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയുമാണ്. അതേ സമയം ഏപ്രില്‍ 14ന് സിനിമയുടെ ഫസ്റ്റ് ലുക്കും ടൈറ്റിലും പുറത്തുവിടും എന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയൊരു അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.
സൂര്യ 42 ന്റെ അവകാശം പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈം സ്വന്തമാക്കിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 80 കോടി രൂപയ്ക്കാണ് ആമസോണ്‍ സിനിമയുടെ അവകാശം സ്വന്തമാക്കിയത് എന്നും സൂചനകളുണ്ട്. ഒരു തമിഴ് സിനിമയുടെ ഒടിടി അവകാശത്തിന് ലഭിക്കുന്ന റെക്കോര്‍ഡ് തുകയാണിത്.
യു വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ .ഇ ജ്ഞാനവേല്‍രാജയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദേവി ശ്രീ പ്രസാദ് ആണ് ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. വെട്രി പളനിസാമി ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
ദിഷ പഠാനിയാണ് ചിത്രത്തില്‍ നായികയായി എത്തുക. ദിഷയുടെ ആദ്യ തമിഴ് സിനിമയായിരിക്കും ഇത്. നേരത്തെ പൂജ ഹെഗ്ഡെയായിരിക്കും നായികയാവുക എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ചരിത്രവും ഫാന്റസിയും ചേര്‍ത്തൊരുക്കുന്ന ചിത്രം വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്.
സിരുത്തൈ ശിവ ആദ്യമായിട്ടാണ് സൂര്യയെ നായകനാക്കി ഒരു സിനിമ ഒരുക്കുന്നത്. അതിനാല്‍ തന്നെ ചിത്രം വന്‍ ഹിറ്റാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. വെട്രി പളനിസാമിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. കഴിഞ്ഞ വര്‍ഷം പുറത്തുവിട്ട ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നു