Latest News

സീരിയലില്‍ ഇഷ്ടപ്പെട്ട റോള്‍ വരുകയാണെങ്കില്‍ മാത്രമേ എടുക്കുകയുള്ളൂ; കഥാപാത്രങ്ങള്‍ മാറിയാലും സീരിയയിലെ കഥ എപ്പോഴും ഒരുപോലെയാകും; ഗോഡ് ഫാദറിലെ കടപ്പുറം കാര്‍ത്ത്യായനിയ്ക്കായി സിദ്ദീഖ് കണ്ടപ്പോള്‍ 'ഈ റോളിന് ഇങ്ങനെയുള്ള ആളെയല്ല വേണ്ടത്, ഇയാള്‍ പറ്റില്ല, ശരിയാവില്ലെന്ന് പറഞ്ഞു; വിശേഷങ്ങള്‍ സീനത്ത് പങ്ക് വച്ചപ്പോള്‍

Malayalilife
സീരിയലില്‍ ഇഷ്ടപ്പെട്ട റോള്‍ വരുകയാണെങ്കില്‍ മാത്രമേ എടുക്കുകയുള്ളൂ; കഥാപാത്രങ്ങള്‍ മാറിയാലും സീരിയയിലെ കഥ എപ്പോഴും ഒരുപോലെയാകും; ഗോഡ് ഫാദറിലെ കടപ്പുറം കാര്‍ത്ത്യായനിയ്ക്കായി സിദ്ദീഖ് കണ്ടപ്പോള്‍ 'ഈ റോളിന് ഇങ്ങനെയുള്ള ആളെയല്ല വേണ്ടത്, ഇയാള്‍ പറ്റില്ല, ശരിയാവില്ലെന്ന് പറഞ്ഞു; വിശേഷങ്ങള്‍ സീനത്ത് പങ്ക് വച്ചപ്പോള്‍

മലയാള സിനിമ-ടെലിവിഷന്‍ രംഗത്ത് അഭിനേത്രി, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്നീ നിലകളില്‍ പ്രശസ്തയാണ് സീനത്ത്. നാടകത്തിലൂടെ അഭിനയം ആരംഭിച്ച താരം സിബി മലയില്‍ സംവിധാനം ചെയ്ത ധനം എന്ന സിനിമയിലൂടെയാണ് പ്രേക്ഷകശ്രദ്ധ നേടുന്നത്. 1991-ല്‍ പുറത്തിറങ്ങിയ സിദ്ദിഖ്-ലാല്‍ ചിത്രമായ ഗോഡ്ഫാദറിലെ കാര്‍ത്ത്യായനി എന്ന കഥാപാത്രം സീനത്തിന്റെ സിനിമാ ജീവിതത്തില്‍ വലിയൊരു വഴിത്തിരിവായി മാറി.

സിനിമയിലെയെന്ന പോലെ സീരിയല്‍ രംഗത്തും താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. സുല്‍ത്താന്‍വീട്, സൂര്യപുത്രി, കടമറ്റത്ത് കത്തനാര്‍, സാന്ത്വനം തുടങ്ങിയ സീരിയലുകളില്‍ സീനത്ത് അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ സീരിയല്‍ മേഖലയിലെ അഭിനയത്തെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചുമുള്ള തന്റെ കാഴ്ചപ്പാടുകള്‍ താരം തുറന്ന് പറഞ്ഞതാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

സിനിമ ഇല്ലെങ്കില്‍ സീരിയല്‍ ചെയ്യാം എന്നുള്ളത് അല്ല, എനിക്ക് ഇഷ്ടപ്പെട്ട റോള്‍ സീരിയലില്‍ വരുകയാണെങ്കില്‍ മാത്രമേ ഞാന്‍ സീരിയല്‍ എടുക്കുകയുള്ളൂ. പിന്നെ സീരിയല്‍ അധികം ചെയ്യാത്തതിന് കാരണം ഉണ്ട്, എപ്പോഴും ദുഷ്ട കഥാപാത്രങ്ങളായി ഏറ്റവും കൂടുതല്‍ കാണിക്കുന്നത് സ്ത്രീകളെയാണ്. എത്ര നല്ല റോള്‍ ആണെന്ന് പറഞ്ഞാലും ഒടുവില്‍ കുട്ടികളെ ഉപദ്രവിക്കുന്ന കഥാപാത്രമോ അല്ലെങ്കില്‍ ക്രൂരയായ അമ്മായിയമ്മയോ ഒക്കെ ആയിരിക്കും.

നല്ല കമ്പനിയും നല്ല റോളുമാണെങ്കില്‍ മാത്രമാണ് ഞാന്‍ സീരിയല്‍ ചെയ്യുക. സിനിമയിലാണ് ഈ നെഗറ്റീവ് വേഷം ചെയ്യുന്നതെങ്കില്‍ നല്ല ഇമ്പാക്ട് ഉണ്ടാകും. കഥാപാത്രങ്ങള്‍ മാറിയാലും സീരിയയിലെ കഥ എപ്പോഴും ഒരുപോലെയാകും. പക്ഷേ, ഒരുപാട് ആളുകള്‍ ജീവിക്കുന്നത് സീരിയയലില്‍ കൂടെയാണ്. സീരിയലിനെ നമുക്ക് ഒരിക്കലും തള്ളി പറയാന്‍ പറ്റില്ല. ഇങ്ങനെ ഒരു പ്രശ്‌നം ഉണ്ടെന്ന് മാത്രം,' സീനത്ത് പറഞ്ഞു.

ഗോഡ്ഫാദറിലെ കടപ്പുറം കാര്‍ത്ത്യായനി എന്ന വേഷം ജീവിതത്തില്‍ വഴിത്തിരിവായി മാറിയതിനെക്കുറിച്ച് നട പങ്കിട്ടത് ഇങ്ങനെയാണ്.് ഈ വേഷത്തിന് താന്‍ ചേരില്ലെന്ന് സിദ്ധിഖ് പറഞ്ഞുവെന്നും നടി പങ്ക് വച്ചു. 
'ആദ്യം 'കടപ്പുറം കാര്‍ത്ത്യായനി'യുടെ കഥ കേട്ടപ്പോള്‍, അങ്ങനെയൊരു റോള്‍ ചെയ്യണോ എന്ന് ചിന്തിച്ചിരുന്നു. എന്നാല്‍ എന്റെ ചേച്ചി എന്നോട് പറഞ്ഞു, 'സിദ്ദിഖ്-ലാലിന്റെ സിനിമയാണ്, അത് കളയണ്ട, ചിലപ്പോള്‍ നല്ലതായിരിക്കും' എന്ന്. അവരുടെ മനസിലുണ്ടായിരുന്ന രൂപം വേറെയായിരുന്നു. കുറച്ചുകൂടി തടിച്ച്, നിറം കുറഞ്ഞ രൂപമായിരുന്നു അവരുടെ മനസ്സില്‍. ഞാന്‍ അന്ന് വളരെ ചെറുപ്പമായിരുന്നു. അന്ന് സിദ്ദീഖ് എന്നെ കണ്ടതും 'ഈ റോളിന് ഇങ്ങനെയുള്ള ആളെയല്ല വേണ്ടത്, ഇയാള്‍ പറ്റില്ല, ശരിയാവില്ല' എന്ന് പറഞ്ഞു.

ഇതെന്താണ് ഇങ്ങനെ പറയുന്നത്' എന്ന് ഞാന്‍ അന്ന് വിചാരിച്ചു. അന്ന് എനിക്ക് ആകെ ഒരു ചമ്മലായി. അപ്പോള്‍ മേക്കപ്പ് മാന്‍ മണിയണ്ണന്‍ പറഞ്ഞു, 'കുഴപ്പമില്ല, ഞാന്‍ ശരിയാക്കിത്തരാം' എന്ന്. 'ഒന്ന് മുറുക്കിയാല്‍ കുറച്ച് പ്രായം തോന്നിച്ചോളും' എന്ന് മണിയണ്ണന്‍ പറഞ്ഞു. ഏതായാലും ഒന്ന് ചെയ്തു നോക്കാമെന്ന് വിചാരിച്ചു; ചെയ്തുനോക്കിയപ്പോള്‍ സിദ്ദീഖിന് ഒരുപാട് ഇഷ്ടമായി,' സീനത്ത് പറഞ്ഞു.

നാടകങ്ങളില്‍ നിന്നുമാണ് സീനത്ത് സിനിമാ രംഗത്തേക്ക് വരുന്നത്. പ്രശസ്ത നാടകക്കാരന്‍ കെടി മുഹമ്മദായിരുന്നു സീനത്തിന്റെ ആദ്യ ഭര്‍ത്താവ്. ഇരുവര്‍ക്കും ഒരു മകനുമുണ്ട്. മമ്മൂട്ടി അടൂര്‍ ഗോപലകൃഷ്ണന്‍ ഒന്നിക്കുന്ന പദയാത്ര എന്ന ചിത്രത്തില്‍ സീനത്തിന്റെ ശ്രദ്ധേയ വേഷം ഉണ്ട്. 'മതിലുകള്‍', 'അനന്തരം', 'വിധേയന്‍' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അടൂര്‍ ഗോപാലകൃഷ്ണനും മമ്മൂട്ടിയും ഒരുമിക്കുന്ന ചിത്രമാണിത്.

Read more topics: # സീനത്ത്.
zeenath about serial

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES