Latest News

ഉദയനിധി സ്റ്റാലിന് നയന്‍താരയോട് ഭ്രാന്തമായ പ്രണയം? ആ വാര്‍ത്ത സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത് നിമിഷ നേരം കൊണ്ട്; അതും കുടുംബമായി ജീവിക്കുന്ന സമയത്ത് തന്നെ ഗോസിപ്പ് വാര്‍ത്ത പരന്നത് ആകെ നാണക്കേട് ഉണ്ടാക്കി; അവസാനം ഒന്നും താങ്ങാന്‍ പറ്റാതെ നേതാവ് ചെയ്യാന്‍ ശ്രമിച്ചത്; പഴയ കഥ വീണ്ടും ചര്‍ച്ചകളില്‍ 

Malayalilife
 ഉദയനിധി സ്റ്റാലിന് നയന്‍താരയോട് ഭ്രാന്തമായ പ്രണയം? ആ വാര്‍ത്ത സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത് നിമിഷ നേരം കൊണ്ട്; അതും കുടുംബമായി ജീവിക്കുന്ന സമയത്ത് തന്നെ ഗോസിപ്പ് വാര്‍ത്ത പരന്നത് ആകെ നാണക്കേട് ഉണ്ടാക്കി; അവസാനം ഒന്നും താങ്ങാന്‍ പറ്റാതെ നേതാവ് ചെയ്യാന്‍ ശ്രമിച്ചത്; പഴയ കഥ വീണ്ടും ചര്‍ച്ചകളില്‍ 

നടി തൃഷ കൃഷ്ണനെ അധിക്ഷേപിച്ച് സംസാരിച്ച സംഭവത്തില്‍ ഡി.എം.കെ നേതാവ് ഉദയനിധി സ്റ്റാലിന്‍ അറസ്റ്റിലായത് തമിഴക രാഷ്ട്രീയത്തിലും സിനിമാലോകത്തും വലിയ ചര്‍ച്ചയായിരിക്കുകയാണ്. രാഷ്ട്രീയത്തിന് പുറമെ സിനിമാ അഭിനയത്തിലേക്ക് വീണ്ടും സജീവമായി മടങ്ങിയെത്താന്‍ ഒരുങ്ങവെയാണ് ഉദയനിധി ഈ വിവാദത്തില്‍പ്പെടുന്നത്. മുന്‍പും സിനിമാ താരങ്ങളുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളിലും ഗോസിപ്പുകളിലും ഉദയനിധിയുടെ പേര് ഉയര്‍ന്നു കേട്ടിട്ടുണ്ട്. 

വര്‍ഷങ്ങള്‍ക്ക് മുന്‍പ് തമിഴ് സൂപ്പര്‍താരം നയന്‍താരയുമായി ചേര്‍ത്ത് ഉദയനിധിക്കെതിരെ വന്ന പ്രണയ ഗോസിപ്പുകളാണ് ഇതില്‍ പ്രധാനം. 'ഇതു കതിര്‍വേലന്‍ കാതല്‍' എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിക്കുന്നതിനിടെ ഉദയനിധിക്ക് നയന്‍താരയോട് കടുത്ത പ്രണയം തോന്നി എന്നായിരുന്നു അന്ന് തമിഴ് മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍. മുന്‍ തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധിയുടെ കൊച്ചുമകനും വിവാഹിതനുമായ ഉദയനിധി, തന്റെ അടുത്ത ചിത്രമായ 'നന്‍പേന്‍ഡാ'യിലും നയന്‍താരയെത്തന്നെ നായികയാക്കിയത് ഈ അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി. 

ഉദയനിധിയുടെ ഈ മാറ്റങ്ങള്‍ കണ്ട് മുത്തശ്ശനായ കരുണാനിധി പോലും പേരക്കുട്ടിയെ ഉപദേശിച്ചിരുന്നുവെന്നും അന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഉദയനിധി തന്റെ പ്രണയം തുറന്നുപറഞ്ഞെങ്കിലും നയന്‍താര അത് നിരസിക്കുകയാണുണ്ടായത്. പ്രണയനൈരാശ്യത്തെ തുടര്‍ന്ന് ഉദയനിധി ജീവനൊടുക്കാന്‍ പോലും ശ്രമിച്ചെന്ന രീതിയിലായിരുന്നു അന്ന് തമിഴകത്ത് ഗോസിപ്പുകള്‍ പ്രചരിച്ചത്. ഈ വാര്‍ത്തകള്‍ അതിരുകടന്നതോടെ പ്രതികരണവുമായി ഉദയനിധിയുടെ ഭാര്യ കിരുതിക ഉദയനിധി തന്നെ നേരിട്ട് രംഗത്തെത്തി. മാധ്യമപ്രവര്‍ത്തനത്തിന്റെ ഏറ്റവും താഴ്ന്ന രൂപമാണിതെന്നും, ഇത്തരം അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ സത്യമാണോ എന്ന് ചോദിച്ച് ആരും സമയം കളയേണ്ടതില്ലെന്നും അവര്‍ വ്യക്തമാക്കി. 

കിരുതികയുടെ ശക്തമായ പ്രതികരണത്തോടെയാണ് അന്ന് ആ ഗോസിപ്പുകള്‍ക്ക് വിരാമമായത്. തുടര്‍ന്ന് വന്ന ഗോസിപ്പുകളെല്ലാം തള്ളിപ്പറഞ്ഞ ഉദയനിധിയും നയന്‍താരയും മികച്ച സൗഹൃദമാണ് പരസ്പരം കാത്തുസൂക്ഷിക്കുന്നത്. അടുത്തിടെ നയന്‍താരയുടെ ജീവിത കഥ പറഞ്ഞ ഡോക്യുമെന്ററിക്കായി ഉദയനിധിയുടെ നിര്‍മ്മാണ കമ്പനി നിര്‍മ്മിച്ച ചിത്രങ്ങളിലെ ദൃശ്യങ്ങള്‍ ചോദിച്ചപ്പോള്‍ ഒരു മടിയും കൂടാതെ അദ്ദേഹം അത് നല്‍കുകയും ചെയ്തിരുന്നു.

Udhayanidhi Stalin and Nayanthara love

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES