പുല്‍വാമ ഭീകരാക്രമണത്തിനും ഇന്ത്യ നല്‍കിയ ശക്തമായ തിരിച്ചടിയില്‍ അതീവ സന്തോഷം പ്രകടിപ്പിച്ച് നടനും എം പിയുമായ സുരേഷ് ഗോപിയും. ഭീകരാക്രമണത്തിന് 12-ാം പൊക്കം പാകിസ്ഥാനില്‍ കയറി ഭീകരക്യാമ്പുകള്‍ ഇന്ത്യന്‍ വ്യോമസേന തകര്‍ത്തു. ഇതില്‍ സന്തോഷം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടനും എംപിയുമായ സുരേഷ് ഗോപി. പുല്‍വാമ ഭീകരാക്രമണത്തില്‍ ഇന്ത്യയുടെ പ്രതികാരമാണ് ഈ തിരിച്ചടിയെന്ന് അദ്ദേഹം പറഞ്ഞു.
'പുല്‍വാമ ആക്രമണം നടന്ന് കൃത്യം പന്ത്രണ്ട് ദിവസത്തിനു ശേഷം തിരിച്ചടിച്ച് ഇന്ത്യ. 12 മിറാഷ് 2000 ജെറ്റ് വിമാനങ്ങള്‍..ധീരന്മാരായ ജവാന്മാരുടെ മരണത്തിനു പകരമായി പാക്ക് അധിനിവേശ കശ്മീരിലെ നാല് ഭീകരതാവളങ്ങളാണ് ഇന്ത്യ തകര്‍ത്തത്. ഏകദേശം മുന്നൂറോളം തീവ്രവാദികള്‍ കൊല്ലപ്പെട്ടു. എങ്ങനെയുണ്ട് ഞങ്ങളുടെ കരുത്ത്.? .'-സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചു.
ഇന്ന് പുലര്‍ച്ചെയാണ് പാകിസ്താന്‍ അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം തിരിച്ചടി നല്‍കിയത്. പുല്‍വാമയില്‍ ഇന്ത്യന്‍ സൈന്യത്തിന് ആക്രമണമേറ്റ് 12 ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു ഇന്ത്യുടെ തിരിച്ചടി. 12 മിറാഷ് വിമാനങ്ങളാണ് പാകിസ്ഥാന്‍ മണ്ണില്‍ ഭീകരരെ കൊന്നൊടുക്കിയത്. പുലര്‍ച്ചെ മൂന്നരയ്ക്ക് ശേഷമായിരുന്നു ഇന്ത്യന്‍ ആക്രമണം.