വെള്ളത്താടിയില്‍ കറുത്ത കൊമ്പന്‍മീശ; ആ താടിയും വസ്ത്രശൈലിയും സുരേഷ് ഗോപി മോഷ്ടിച്ചതെന്ന് നടന്‍ സന്തോഷ്; 31 വര്‍ഷമായി കൊണ്ടുനടക്കുന്ന ലുക്കാണെന്നും നടന്‍; മാസ് ലുക്കിനെക്കുറിച്ച് നടന്റെ വെളിപ്പെടുത്തല്‍ ഇങ്ങനെ 

Malayalilife
 വെള്ളത്താടിയില്‍ കറുത്ത കൊമ്പന്‍മീശ; ആ താടിയും വസ്ത്രശൈലിയും സുരേഷ് ഗോപി മോഷ്ടിച്ചതെന്ന് നടന്‍ സന്തോഷ്; 31 വര്‍ഷമായി കൊണ്ടുനടക്കുന്ന ലുക്കാണെന്നും നടന്‍; മാസ് ലുക്കിനെക്കുറിച്ച് നടന്റെ വെളിപ്പെടുത്തല്‍ ഇങ്ങനെ 

നരച്ച താടിയും കൊമ്പന്‍ മീശയുമുള്ള തന്റെ തനത് ലുക്ക് നടന്‍ സുരേഷ് ഗോപി മോഷ്ടിച്ചതാണെന്ന് നടന്‍ സന്തോഷ്. 1995 മുതല്‍ താന്‍ പിന്തുടരുന്ന വസ്ത്രധാരണ ശൈലിയും സുരേഷ് ഗോപി പകര്‍ത്തിയതാണെന്ന് അദ്ദേഹം ആരോപിച്ചു. ഒരു സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലാണ് സന്തോഷിന്റെ ഈ രസകരവും എന്നാല്‍ ചര്‍ച്ചാവിഷയവുമായ പ്രതികരണം. താന്‍ എട്ടു വര്‍ഷമായി കൊണ്ടുനടക്കുന്ന താടിയും 31 വര്‍ഷമായി ഉപയോഗിക്കുന്ന ഡ്രസ്സിംഗ് പാറ്റേണും സുരേഷ് ഗോപി അനുകരിക്കുകയായിരുന്നുവെന്ന് സന്തോഷ് പറയുന്നു. 

'ഈ താടി ഞാന്‍ വെച്ചിട്ട് എട്ടു വര്‍ഷമായി. സുരേഷ് ഗോപിയാണ് ഇത് മോഷ്ടിച്ചത്. ഈ ഡ്രസ്സിംഗ് പാറ്റേണും അദ്ദേഹം പകര്‍ത്തിയതാണ്. 95 മുതല്‍ ഞാന്‍ ഈ വേഷം ഉപയോഗിക്കുന്നുണ്ട്. സുരേഷ് ഗോപി എന്റെ സുഹൃത്തും ബന്ധുവുമാണ്. അതുകൊണ്ട് തന്നെ എനിക്ക് ഇത് തുറന്നുപറയാന്‍ മടിയില്ല'- സന്തോഷ് വ്യക്തമാക്കി

കൊറോണയ്ക്ക് മുന്‍പ് ഒരു കന്നഡ സിനിമയ്ക്ക് വേണ്ടിയാണ് താന്‍ ഈ ലുക്ക് പരീക്ഷിച്ചത്. എന്നാല്‍ ആ സിനിമ പകുതിക്ക് വെച്ച് നിന്നുപോയി. പിന്നീട് എല്ലാവരും ഈ ലുക്ക് നന്നായിട്ടുണ്ടെന്ന് പറഞ്ഞതോടെ അത് നിലനിര്‍ത്തുകയായിരുന്നു. 

പണ്ട് ഒരു കോസ്റ്റ്യൂം ഡിസൈനര്‍ തനിക്ക് വേണ്ടി മാത്രം ഡിസൈന്‍ ചെയ്ത വസ്ത്രരീതിയാണിതെന്നും, ഇന്ത്യയില്‍ എവിടെ പോയാലും ഇത് മാറ്റാന്‍ ഉദ്ദേശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഹങ്കാരി എന്ന് വിളിച്ചാലും തന്റെ ഇഷ്ടപ്പെട്ട വേഷം മാറ്റില്ലെന്ന ഉറച്ച നിലപാടിലാണ് താരം. സവിന്‍ സയുടേതായി പുറത്തിറങ്ങിയ 'മോഹിനിയാട്ടം' ആണ് സന്തോഷിന്റെ ഏറ്റവും പുതിയ ചിത്രം. സൈജു കുറുപ്പ് നായകനായി മികച്ച വിജയം നേടിയ 'ഭരതനാട്യം' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. സുരാജ് വെഞ്ഞാറമൂട്, കലാരഞ്ജിനി, ബേബി ജീന്‍, വിനയ് ഫോര്‍ട്ട്, ജഗദീഷ് തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

suresh gopi and actor santosh same look

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES