മലയാളത്തിന്റെ പ്രമുഖ താരങ്ങളില്‍ ഒരാളാണ് സുരേഷ് ഗോപി. സിനിമാ ജീവിതത്തിന് ഇടവേള കൊടുത്ത് താരം ഇപ്പോള്‍ രാഷ്ട്രീയത്തിലാണ് സജീവമായി നില്‍ക്കുന്നത്. നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ എന്ന പരിപാടിയിലൂടെ നടന്‍ ടിവി പ്രേക്ഷകര്‍ക്കും സുപരിചിതനാണ്. ഇപ്പോള്‍ തന്റെ ഭാര്യ രാധിക്കയ്ക്ക് ഉണ്ടായ ഒരു ഉള്‍വിളിയില്‍ എന്നാല്‍ അത് ജന്‍മത്ത് നടക്കില്ലെന്ന് താന്‍ ഭാര്യയോട് പറഞ്ഞെങ്കിലും യഥാര്‍ഥത്തില്‍ സംഭവിച്ചത് നടന്‍ വെളിപ്പെടുത്തിയിരിക്കയാണ്.
അഭിയ രംഗത്തെ ഭാവാഭിനയമില്ലാതെ, താര ജാഡയൊട്ടുമില്ലാതെ ജനങ്ങള്‍ക്കിടയില്‍ ഒരു സാധാരണക്കാരനെ പോലെ ഓടി നടന്നാണ് ഇക്കഴിഞ്ഞ ലോക്‌സഭാ ഇലക്ഷനില്‍ തൃശൂരില്‍ നിന്നും സുരേഷ് ഗോപി മത്സരിച്ചത്. ഉച്ചയൂണിന് സമയമായാല്‍ അടുത്തുള്ള വീട്ടില്‍ കയറി ആഹാരം കഴിക്കുന്ന താരത്തിന്റെ ലാളിത്യജീവിതത്തിന്റെ കഥകള്‍ ഏറെ വൈറലായിരുന്നു. നല്ലൊരു മനസിന് ഉടമ കൂടിയാണ് താന്‍ എന്ന് സുരേഷ് ഗോപി പലവട്ടം തെളിയിച്ചിട്ടുണ്ട്. നിങ്ങള്‍ക്കും ആകാം കോടീശ്വരന്റെ പുതിയ പതിപ്പ് മഴവില്‍ മനോരമയില്‍ ആരംഭിച്ചപ്പോള്‍ അവതാരകനായി എത്തിയത് സുരേഷ് ഗോപി തന്നെയാണ്. ഇപ്പോള്‍ തന്റെ ഭാര്യ രാധികയ്ക്ക് ഉണ്ടായ ഒരു ഉള്‍വിളിയുടെ കഥയാണ് നടന്‍ മനോരമയോട് പങ്കുവച്ചിരിക്കുന്നത്.
അമിതാഭ് ജി ചെയ്ത കോന്‍ ബനേഗാ ക്രോര്‍പതി എന്ന പ്രോഗ്രാം അന്ന് വലിയ ഹിറ്റാണ്. രാധിക ആ സമയത്ത് പറഞ്ഞു, 'ചേട്ടാ ഇത് മലയാളത്തില്‍ ചെയ്യുകയാണെങ്കില്‍ ചേട്ടനായിരിക്കും ഇതു ചെയ്യുക, അതെനിക്കൊരു വെളിപാടുപോലെ തോന്നുന്നു.' പക്ഷേ എന്റെ ആദ്യ പ്രതികരണം ഈ ജന്‍മത്തില്‍ അതെനിക്ക് പറ്റില്ലെന്നായിരുന്നു.'സുരേഷ് ഗോപി പറയുന്നു.
അതേസമയം നടന്‍ ഇത് ചെയ്യുമെന്ന രീതിയില്‍ വലിയ പ്രചരണം വന്നപ്പോള്‍ ഇയാളെക്കൊണ്ടിത് ചെയ്യാന്‍ പറ്റില്ലെന്ന അഭിപ്രായമാണ് സമൂഹമാധ്യമങ്ങളില്‍ വന്നത്. അതൊരു വാശിയായി എടുത്തു. ഇതൊരു വലിയ ഉത്തരവാദിത്തമായിരുന്നു. രാധിക അന്നു പറഞ്ഞ വാചകം എന്റെ ഹൃദയത്തില്‍ ഉണ്ടായിരുന്നു. 2011 ആദ്യമാണ് ഈ പരിപാടി എന്റെ അരികില്‍ വരുന്നത്. ആദ്യമേ പറഞ്ഞു, എനിക്ക് ഇത് പറ്റില്ല. അമിതാഭ് ജിയുടെ മുഖം പ്രേക്ഷകരില്‍ പതിഞ്ഞുകഴിഞ്ഞിരുന്നു. അങ്ങനെ കുറേകാലമെടുത്ത് എന്റെ തീരുമാനത്തില്‍ മാറ്റമുണ്ടായി എന്നും നടന്‍ പറയുന്നു.
കോടിപതി വര്‍ഷങ്ങളായി സുരേഷ് ഗോപിയാണ് ആങ്കര്‍ ചെയ്യുന്ന്. പലരെയും കണ്ടുമുട്ടാനും പലരുടെയും ബന്ധുവായി മാറാനും തനിച്ച് സാധിച്ചെന്നും 'ഇതൊരു റിയാലിറ്റി ഷോ അല്ല, റിയല്‍ ലൈഫ് ഷോ ആണ് എന്നും താരം പറയുന്നു.. സത്യസന്ധമായി നടത്തുന്ന പരിപാടിയാണ് ഇതെന്നും വന്നിരിക്കുന്ന സെലിബ്രിറ്റിക്കു പോലും ചോദിക്കുന്ന ചോദ്യമോ ഉത്തരമോ നല്‍കില്ലെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു. പാരിതോഷികന്റെയും കാര്യത്തില്‍ യാതൊരു പരാതികളും ഇതുവരെ ഉയര്‍ന്നിട്ടില്ലെന്നതും കോടീശ്വരന്റെ പ്രത്യേകതയാണ്.