സ്‌റ്റൈലിംഗ് ഞാന്‍, ആഭരണങ്ങളും എന്റേത്; കൂടെയുള്ള ചുള്ളന്‍ എന്റെ മാത്രം താടിക്കാരന്‍; വനിത ഫിലിം അവാര്‍ഡില്‍ പങ്കെടുക്കാനായി ഒരുങ്ങി നില്ക്കുന്ന ചിത്രത്തിന് സുപ്രിയയുടെ കുറിപ്പ് ഇങ്ങനെ

Malayalilife
 സ്‌റ്റൈലിംഗ് ഞാന്‍, ആഭരണങ്ങളും എന്റേത്; കൂടെയുള്ള ചുള്ളന്‍ എന്റെ മാത്രം താടിക്കാരന്‍; വനിത ഫിലിം അവാര്‍ഡില്‍ പങ്കെടുക്കാനായി ഒരുങ്ങി നില്ക്കുന്ന ചിത്രത്തിന് സുപ്രിയയുടെ കുറിപ്പ് ഇങ്ങനെ

ത്തവണത്തെ വനിത ഫിലിം അവാര്‍ഡില്‍ ഏറ്റവും മികച്ച സംവിധായകനുള്ള പുരസ്‌കാരം സ്വന്തമാക്കിയത് നടന്‍ പൃഥ്വിരാജാണ്.സുപ്രിയ മേനോനൊപ്പമായിരുന്നു പൃഥ്വിരാജ് ചടങ്ങിലേക്ക് എത്തിയത്. അവാര്‍ഡ് പരിപാടിയില്‍ പങ്കെടുക്കാനായി തയ്യാറായി നില്ക്കുന്ന ഫോട്ടോയും അതിന് സുപ്രിയ നല്കിയ ക്യാപ്ഷനുമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

സ്‌റ്റൈലിംഗ് ഞാന്‍, ആഭരണങ്ങളും എന്റെ, കൂടെയുള്ള ചുള്ളന്‍ എന്റെ മാത്രം താടിക്കാരന്‍'' - എന്നാണ് സുപ്രിയ ചിത്രങ്ങള്‍ക്ക് നല്‍കിയ അടിക്കുറിപ്പ്.ചിത്രം പകര്‍ത്തിയവര്‍ക്ക് നന്ദിയും അറിയിച്ചിരുന്നു താരപത്നി. എന്നാല്‍ ടേബിളിലെ വിവാഹ ഫോട്ടോയെക്കുറിച്ചായിരുന്നു ആരാധകരില്‍ ിലര്‍ ചൂണ്ടിക്കാണിച്ചത്. പൃഥ്വിക്കൊപ്പവും അല്ലാതെയുമായുള്ള ചിത്രങ്ങളാണ് സുപ്രിയ പോസ്റ്റ് ചെയ്തത്.

അവാര്‍ഡ് വേദിയില്‍ പൃഥ്വിരാജിനെക്കുറിച്ച് മോഹന്‍ലാല്‍ സംസാരിക്കുന്നതിന്റെ വീഡിയോയും സുപ്രിയ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ സിനിമയിലെ മികച്ച സംവിധായകരിലൊരാളായി പൃഥ്വി മാറുമെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്.

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫര്‍ എന്ന ചിത്രത്തിലൂടെ വനിതയുടെ മികച്ച സംവിധായകനുള്ള പുരസ്‌കാരമാണ് പൃഥ്വിരാജിനെ തേടിയെത്തിയത്. ആദ്യം 100 കോടി ക്ലബ്ബിലേക്കും പിന്നീട് 200 കോടി കളക്ഷന്‍ എന്ന റെക്കോര്‍ഡ് വിജയവുമായിരുന്നു ലൂസിഫര്‍ നേടിയത്.

supriya share pics with prithviraj On vanitha film award

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES