Latest News

അക്കാര്യം പറഞ്ഞ് ഞാനും പൃഥ്വിയും വഴക്കുണ്ടാക്കിട്ടുണ്ട്; ഇന്ന് ഞാൻ ഇക്കാര്യം തിരിച്ചറിയുന്നു; മനസ്സ് തുറന്ന് സുപ്രിയ മേനോൻ

Malayalilife
അക്കാര്യം പറഞ്ഞ് ഞാനും പൃഥ്വിയും വഴക്കുണ്ടാക്കിട്ടുണ്ട്; ഇന്ന് ഞാൻ ഇക്കാര്യം തിരിച്ചറിയുന്നു; മനസ്സ് തുറന്ന് സുപ്രിയ മേനോൻ

പൃഥ്വിരാജിന്റെ നല്ലപാതിയാണ് സുപ്രിയ മേനോന്‍. ഒരു മാധ്യമപ്രവര്‍ത്തക കൂടിയായ സുപ്രിയയെ കണ്ടു മുട്ടിയതും വിവാഹത്തിലേക്ക് എത്തിയതിനെ കുറിച്ചുമെല്ലാം പൃഥ്വിരാജ് ഇതിനോടകം തന്നെ തുറന്ന് പറഞ്ഞിരുന്നു. പൃഥ്വിരാജ് തന്റെ കഴിവ് തെളിയിക്കുമ്പോൾ സജീവമാകുമ്പോൾ സുപ്രിയ നിർമ്മാണത്തിലാണ് ശ്രദ്ധ ചെലുത്തിയിരിക്കുന്നത്. എന്നാൽ ഇപ്പോൾ  സുപ്രിയയും പൃഥ്വിരാജും തമ്മിലുണ്ടായ വഴക്കിനെപ്പറ്റി സുപ്രിയ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. സുപ്രിയ ഇതേക്കുറിച്ച് മനോരമ ഓൺലെെനിന് നൽകിയ അഭിമുഖത്തിനിടെയാണ് സംസാരിച്ചത്. 

കല്ല്യാണം കഴിഞ്ഞ സമയത്തും തനിക്ക് ജോലിയുണ്ടായിരുന്നു. ആ സമയത്ത് ഷൂട്ടുമായി ബന്ധപ്പെട്ട് പൃഥ്വിനാട്ടിലും താൻ ബോംബെയിലുമായിരുന്നു. എല്ലാ വെള്ളിയാഴ്ച്ചയും ജോലി കഴിഞ്ഞ് വെെകുന്നേരത്തെ ഫ്ലെെറ്റിൽ കൊച്ചിയിലേത്തി പൃഥ്വിയുടെ ഷൂട്ടിങ്ങ് നടക്കുന്ന സ്ഥലത്തെയ്ക്ക് താൻ പോകും. വീണ്ടും തിങ്കളാഴ്ച്ച അതിരാവിലെ തിരിച്ച് ബോംബെയിലേയ്ക്ക്. പലപ്പോഴും ഫ്ളാറ്റിൽ പോലും പോകാതെ നേരിട്ട് സ്റ്റൂഡിയോയിലേയ്ക്കാണ് പോകുന്നത്. അങ്ങനെ ഒരു രണ്ട് മാസം കഴിഞ്ഞപ്പോൾ താൻ യാത്ര മടുത്തെന്നും സുപ്രിയ പറഞ്ഞു. എപ്പോഴും താനാണ് വരുന്നതെന്നും ഇടയ്ക്ക് പൃഥ്വിക്കും ബോംബെയിലേയ്ക്ക് വരാമെന്ന് പറഞ്ഞ് കുറെയൊക്കെ താനും   ഉണ്ടാക്കിട്ടുണ്ട്.

ഇന്ന് ഒരു നിർമ്മാതാവായപ്പോഴാണ് നായകൻ മാറിനിന്നാൽ സിനിമയ്ക്കുണ്ടാകുന്ന  നഷ്ടത്തെപ്പറ്റി തനിക്ക് മനസ്സിലായത്. അന്ന് പൃഥ്വിക്ക് അങ്ങോട്ട് വരാൻ പറ്റില്ലയിരുന്നു. തനിക്ക് പറ്റുമായിരുന്നു അങ്ങനെയാണ് താൻ ജോലി റിസെെൻ ചെയ്തതെന്നും സുപ്രിയ പറഞ്ഞു. പ്രണയിക്കുന്ന സമയത്തും തങ്ങൾ അധികം കണ്ടിട്ടില്ല. വിവാഹ ശേഷം ഒരു ആറ് മാസത്തെയ്ക്കും അങ്ങനെ തന്നെയായിരുന്നുവെന്നും സുപ്രിയ കൂട്ടിച്ചേർത്തു.

supriya menon words about quarrel with prithvi

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES