Latest News

പൃഥ്വിയെ മിസ് ചെയ്ത സുപ്രിയയെ തേടിയെത്തിയ ആ സമ്മാനം കണ്ടോ? കണ്ണുനിറഞ്ഞ് സുപ്രിയ പറഞ്ഞത്

Malayalilife
topbanner
പൃഥ്വിയെ മിസ് ചെയ്ത സുപ്രിയയെ തേടിയെത്തിയ ആ സമ്മാനം കണ്ടോ? കണ്ണുനിറഞ്ഞ് സുപ്രിയ പറഞ്ഞത്

തൊട്ടതെല്ലാം പൊന്നാക്കുന്ന നടന്‍ പൃഥ്വിയുടെ കുടുംബത്തിനും ആരാധകര്‍ ഏറെയാണ്. സിനിമയില്‍ മുഖം കാണിച്ചിട്ടില്ലെങ്കില്‍ പോലും ഭാര്യ സുപ്രിയയ്ക്കും മകള്‍ അലംകൃതയ്ക്കും ആരാധകര്‍ ഏറെയാണ്. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ സുപ്രിയ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്. ആടുജീവിതം സിനിമയുടെ ഷൂട്ടിനായി ജോര്‍ദാനിലേക്ക് പോയ പൃഥ്വിയും ടീമും സുരക്ഷതരാണെന്ന് വ്യക്തമാക്കി നേരത്തെ സുപ്രിയ എത്തിയിരുന്നു. മാത്രമല്ല മകള്‍ അലംകൃതയുടെ വിശേഷങ്ങള്‍ പങ്കുവെച്ചും സുപ്രിയ എത്താറുണ്ട്. ക്വാറന്റൈന്‍ സമയത്ത് മകളെ എങ്ങനെ തിരക്കിലാക്കി നിര്‍ത്തുമെന്ന ചോദിച്ച് പോസ്റ്റുമായി സുപ്രിയ എത്തിയിരുന്നു അന്ന് അതിന് മകള്‍ക്കൊപ്പം കളിക്കൂ എന്ന് പൂര്‍ണ്ണിമ ഇട്ട കമന്റും വൈറലായിരുന്നു. ഇപ്പോഴിതാ പുതിയൊരു പോസ്റ്റുമായി എത്തിയിരിക്കുകയാണ് പൃഥ്വിയുടെ സ്വന്തം സുപ്പു.

പൃഥ്വിയുടെയും സുപ്രിയയുടെയും രൂപം കൊത്തിയ മനോഹരമായ ഒരു ഫ്രിഡ്ജ് മാഗ്‌നറ്റിന്റെ ചിത്രം പങ്കുവെച്ചാണ് സുപ്രിയ എത്തിയിരിക്കുന്നത്. ആലിയുടെ ഡാഡയുടേയും മമ്മയുമെന്ന് മാഗ്‌നറ്റിന്റെ താഴെയായി കാണാം. ആയിരം മൈലുകള്‍ അകലെയാണെങ്കിലും പൃഥ്വിയും ഞാനും ഒരുമിച്ച് ഫ്രിഡ്ജ് ഡോറിലുണ്ടെന്നാണ് സുപ്രിയ കുറിച്ചിരിക്കുന്നത്. ദി ക്രിയ ഇന്നാണ് സുപ്രിയയ്ക്കായി ഈ മനോഹര സമ്മാനം ഒരുക്കിയത്. ഈ ദിവസം മനോഹരമാക്കിയതിന് അവരോട് നന്ദി പറയുന്നുവെന്നും സുപ്രിയ കുറിച്ചിട്ടുണ്ട്. സൈജു കുറുപ്പടക്കം നിരവധി പേരാണ് പോസ്റ്റിന് കീഴില്‍ കമന്റുമായി എത്തിയിരിക്കുന്നത്.

സുപ്രിയയുടെ പോസ്റ്റ് ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. നിരവധി പേരാണ് താടിക്കാരന്റെ വരവിനെക്കുറിച്ചുള്ള ചോദ്യങ്ങളുമായി എത്തിയിട്ടുള്ളത്. നേരത്തെ താടിക്കാരനെ മിസ്സ് ചെയ്യുന്നുവെന്ന് പറഞ്ഞ് സുപ്രിയ എത്തിയിരുന്നു. ആടുജീവിതത്തില്‍ അഭിനയിക്കുന്നതിന് മുന്നോടിയായി പൃഥ്വിരാജ് താടി വളര്‍ത്തിയത്. ശരീരഭാരവും കുറച്ചിരുന്നു. മെലിഞ്ഞ് കട്ടത്താടിയുമായുള്ള താരത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു

Read more topics: # supriya menon,# prithviraj
supriyas new post goes viral on social media

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES