ശരിക്കും മാതൃകാദമ്പതികള്‍ ആണ് പൃഥ്വിയും സുപ്രിയ മേനോനും. 2011 ഏപ്രില്‍ 25 നാണ് സുപ്രിയ രാജുവിന്റെ ജീവിതത്തിലേക്ക് വരുന്നത്. ബിബിസിയിലെ ഉയര്‍ന്ന ഉദ്യോഗത്തില്‍ നിന്നുമാണ് കുടുംബജീവിത്തിലേക്ക് സുപ്രിയ കാലെടുത്തുവയ്ക്കുന്നത്. കുടുംബജീവിതത്തിലേക്ക് എത്തിയപ്പോള്‍ തന്റെ കരിയര്‍ എല്ലാം വേണ്ടെന്ന് വച്ച് തന്റെ പാഷന്‍ റിലേഷന്ഷിപ്പിനായി ഉപേക്ഷിച്ചു. ഭര്‍ത്താവിന്റെ നിഴലായി സുപ്രിയ മാറി. ഇടത്തരം കുടുംബത്തില്‍ നിന്നും പഠിച്ചു നേടിയ കഴിവിലൂടെ മുംബൈ നഗരത്തില്‍, ഇന്ത്യയിലെ മുന്‍നിര മാധ്യമസ്ഥാപനത്തില്‍ മാധ്യമപ്രവര്‍ത്തകയായി പ്രവര്‍ത്തിക്കവെയാണ്, നടന്‍ പൃഥ്വിരാജിനെ പരിചയപ്പെടുന്നതും, സുകുമാരന്‍ കുടുംബത്തിലെ ഇളയമരുമകളായി മാറുന്നതും. നടന്റെ ഭാര്യയായതും, സിനിമാ മേഖലയിലെ വനിതാ നിര്‍മാതാവ് എന്ന നിലയിലേക്കും സുപ്രിയ മേനോന്‍ ഉയര്‍ന്നു. തുടക്കത്തില്‍, പൃഥ്വിരാജിന്റെ നിര്‍ദേശ പ്രകാരമാണ് സുപ്രിയ സിനിമയിലേക്ക് കടന്നുവന്നതെങ്കിലും, പില്‍ക്കാലത്ത് തന്റേതായ ഇടം കണ്ടെത്താന്‍ സുപ്രിയക്ക് കഴിഞ്ഞു. എന്നാല്‍, ഈ വിജയങ്ങള്‍ക്കിടയിലും സുപ്രിയയെ നിര്‍ത്താതെ ഉപദ്രവിക്കുന്ന ഒരു സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് താരപത്‌നി ഇപ്പോള്‍.
ഒരു സ്ത്രീയുടെ വിജയത്തില്‍ മറ്റൊരു സ്ത്രീയ്ക്ക് രസക്കേട് കാണും എന്ന് വിശ്വസിക്കുന്നവരെങ്കില്‍, അതിന്റെ ഉദാഹരണം തേടി മറ്റെങ്ങും പോകേണ്ട കാര്യമില്ല. സുപ്രിയ മേനോനിലേക്ക് നോക്കിയാല്‍ മാത്രം മതിയാവും. 2018 മുതല്‍ ഇന്ന് വരെ സുപ്രിയ മേനോനെ നിരന്തരം സൈബര്‍ സ്പെയ്സില്‍ ആക്രമിക്കുന്നത് ഒരു സ്ത്രീയാണ്. ബ്ലോക്ക് ചെയ്യുക പോലുള്ള നിശബ്ദ പ്രതികരണം സുപ്രിയ നടത്തിക്കഴിഞ്ഞു എങ്കിലും, അവര്‍ വീണ്ടും വീണ്ടും പുതിയ അക്കൗണ്ടുകള്‍ തുറന്ന് ആക്രമണം തുടരുകയാണ്. അവരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടുകൊണ്ടാണ് സുപ്രിയാ മേനോന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയുള്ള പരാതി.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ യുവതി ആരെന്ന് താന്‍ കണ്ടെത്തിയതായി സുപ്രിയാ മേനോന്‍. ക്രിസ്റ്റീന ബാബു കുര്യന്‍ എന്നാണ് ഈ സ്ത്രീയുടെ പേര്, ഇവര്‍ അമേരിക്കയില്‍ താമസമാക്കിയ മലയാളി നേഴ്‌സ് ആണെന്നും സുപ്രിയ മേനോനുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. സോഷ്യല്‍ മീഡിയ വഴി സുപ്രിയയെ കുറിച്ച് മോശം കമന്റുകള്‍ പോസ്റ്റ് ചെയ്യുന്നതില്‍ വിരുതയാണത്രെ ഈ വ്യക്തി. ബ്ലോക്ക് ചെയ്യും തോറും പുതിയ അക്കൗണ്ടുകള്‍ പൊന്തിവരുന്നു. ഫില്‍റ്റര്‍ ഉപയോഗിച്ചുള്ള ഇവരുടെ ഒരു ഫോട്ടോ സഹിതമാണ് സുപ്രിയ മേനോന്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്.
ഇവര്‍ക്ക് ഒരു ചെറിയ മകനുമുണ്ട് എന്നത് കാരണം ഇത്രയും കാലം വെറുതേ വിടുകയായിരുന്നു എന്ന് സുപ്രിയ മേനോന്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയുടെ ഒപ്പമുള്ള ക്യാപ്ഷനില്‍ കുറിക്കുന്നു. ഇവര്‍ മനസ്സില്‍ സൂക്ഷിക്കുന്ന മാലിന്യത്തിനു ഈ ഫില്‍റ്റര്‍ പോരാ എന്ന് സുപ്രിയ മേനോന്‍ ക്യാപ്ഷനില്‍ ഉള്‍പ്പെടുത്തി. ഇവര്‍ക്ക് സുപ്രിയ മേനോനെ ഏതെങ്കിലും തരത്തില്‍ പരിചയമുണ്ടോ എന്നോ, എന്തിനാണ് ഇത്തരം പ്രവര്‍ത്തിയില്‍ ഏര്‍പ്പെടുന്നതെന്നോ തുടങ്ങിയ കാര്യങ്ങള്‍ അവ്യക്തമാണ്. പലപ്പോഴും യാതൊരു പരിചയവും ഇല്ലാത്തവരാകും താരലോകത്തെ അറിയപ്പെടുന്ന വ്യക്തികള്‍ക്കെതിരെ ഇത്തരത്തില്‍ വ്യക്തഹിഹത്യ നടത്തുക.
'നിങ്ങള്‍ എപ്പോഴെങ്കിലും സൈബര്‍ ബുള്ളിയിങ് നേരിട്ടുണ്ടോ? എനിക്ക് കുറച്ച് വര്‍ഷങ്ങളായി അത്തരമൊരു അനുഭവം ഉണ്ടാവുന്നുണ്ട്. വര്‍ഷങ്ങളായി ഒന്നില്‍ കൂടുതല്‍ ഫേക്ക് ഐഡികളില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍, എന്നെയും എനിക്ക് വേണ്ടപ്പെട്ടവരെയും സൈബര്‍ ബുള്ളിയിങ് ചെയ്ത് അപമാനിക്കുകയാണ്. കാലങ്ങളായി ഞാനത് കാര്യമാക്കാതെ വിട്ടതാണ്. എങ്കിലും ഒടുവില്‍ ഞാന്‍ അവരെ കണ്ടെത്തി. മരിച്ചു പോയ എന്റെ അച്ഛനെക്കുറിച്ച് വരെ മോശമായി കമന്റ് ചെയ്തപ്പോഴാണ് ഞാനതിന് മുതിര്‍ന്നത്. രസകരമായൊരു സംഗതി എന്തെന്നാല്‍ അവളൊരു നഴ്‌സ് ആണ്. ഒരു കുഞ്ഞുമുണ്ട്. അവള്‍ക്കെതിരെ ഞാന്‍ കേസ് ഫയല്‍ ചെയ്യണോ അതോ അവരെ പൊതുവിടത്തില്‍ കൊണ്ടുവരണോ?''സുപ്രിയ അന്ന് കുറിച്ച വാക്കുകള്‍. വര്‍ഷങ്ങള്‍ക്കുശേഷവും സൈബര്‍ ബുള്ളിയിങ് തുടര്‍ന്നതോടെയാണ് യുവതിയുടെ മുഖവും പേരു വിവരങ്ങളും വെളിപ്പെടുത്താന്‍ സുപ്രിയ തീരുമാനിച്ചത്.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന നിര്‍മാണ കമ്പനിയുടെ അമരക്കാരി എന്ന നിലയില്‍ പലപ്പോഴും സുപ്രിയ മേനോന്‍ മാധ്യമ അഭിമുഖങ്ങള്‍ നല്‍കിയിട്ടുണ്ട്. അപ്പോഴും, താന്‍ ഒരു സ്ത്രീയുടെ നേട്ടം എന്ന നിലയില്‍ ചിത്രീകരിക്കപ്പെടാന്‍ ആഗ്രഹിക്കുന്നുവെന്നും, പലരും പൃഥ്വിരാജിന്റെ ഭാര്യ എന്ന നിലയിലാണ് തന്നെ ക്ഷണിക്കുന്നതെന്നും മറയില്ലാതെ പറയാന്‍ സുപ്രിയ മേനോന്‍ മടിച്ചില്ല. വളരെ മികച്ച വായനാശീലം ഉള്ള വ്യക്തി കൂടിയാണ് സുപ്രിയ മേനോന്‍. എന്നാല്‍, ഈ നേട്ടങ്ങളില്‍ എല്ലാം സുപ്രിയ നേരിടുന്ന ഒരു പ്രയാസം കഴിഞ്ഞ ഏഴു വര്‍ഷങ്ങളായി തുടരുകയാണ്.