Latest News

സൂപ്പര്‍ താരങ്ങളുടെ സിനിമ റിലീസ് ദിനത്തില്‍ പാലഭിഷേകം നടത്താന്‍ പാല്‍ പായ്ക്കറ്റുകള്‍ മോഷ്ടിക്കുന്നു..!പാലഭിഷേകം നിരോധിക്കണമെന്ന് വ്യാപാരികള്‍

Malayalilife
 സൂപ്പര്‍ താരങ്ങളുടെ സിനിമ റിലീസ് ദിനത്തില്‍ പാലഭിഷേകം നടത്താന്‍ പാല്‍ പായ്ക്കറ്റുകള്‍ മോഷ്ടിക്കുന്നു..!പാലഭിഷേകം നിരോധിക്കണമെന്ന് വ്യാപാരികള്‍

ലയാളത്തില്‍ അത്ര സജീവമല്ലങ്കിലും തമിഴ് സിനിമാ ലോകത്ത് നടന്ന് കൊണ്ടിരിക്കുന്ന ഒന്നാണ് പാലഭിഷേകം. സുപ്പര്‍ താരങ്ങളുടെ സിനിമക്ക് റിലീസ് ദിനത്തില്‍ പാലഭിഷേകം നടത്തല്‍ പതിവ് കാഴചയാണ്. തിയേറ്ററുകളില്‍ ഫസ്റ്റ്‌ഷോക്ക്   ആണ് ഇത്തരത്തില്‍  ഉള്ള പ്രകടനങ്ങള്‍ നടക്കുന്നത്. ഇപ്പോഴിതാ ഒരു കൂട്ടം വ്യാപാരികള്‍ പാലഭിഷേകം നടത്തുന്നതിനു എതിരെ രംഗത്ത് വിന്നിരിക്കുന്നു. സൂപ്പര്‍താരങ്ങള്‍ക്ക് പാലഭിഷേകം നടത്താന്‍ ഫാന്‍സ് പാല്‍പായ്ക്കറ്റുകള്‍ മോഷ്ടിക്കുന്നെന്ന് ആരോപിച്ച് വ്യാപാരികളുടെ പരാതി. മോഷണം വ്യാപകമായ നഷ്ടം ഉണ്ടാക്കുന്നെന്നും പാലഭിഷേകം നിരോധിക്കണമെന്നും ആവശ്യപ്പെട്ടാണ് പാല്‍ വ്യാപാരികള്‍ പൊലീസിനെ സമീപിച്ചത്. 

താരങ്ങളുടെ കട്ടൗട്ടുകളിലും ബാനറുകളിലും പാലൊഴിക്കുന്നത് നിരോധിക്കണം, പാല്‍ പാഴാക്കികളയുന്നത് തടയണം, റിലീസ് ദിനങ്ങളോടനുബന്ധിച്ച് പാല്‍ വില്‍ക്കുന്ന കടകള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പാല്‍ വ്യാപാരി അസോസിയേഷന്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

പാലഭിഷേകം നിരോധക്കണമെന്ന ആവശ്യം 2015മുതല്‍ തങ്ങള്‍ ഉന്നയിക്കുന്നതാണെന്നും രജനീകാന്ത്, അജയ്, വിജയ് അടക്കമുള്ള താരങ്ങളെ ഇതേക്കുറിച്ച് അറിയിച്ചിട്ടുണ്ടെങ്കിലും അവരുടെ ഭാഗത്തുനിന്ന് സഹകരണം ലഭിച്ചില്ലെന്ന് അസോസിയേഷന്‍ പ്രസിഡന്റ് എസ്എ പൊന്നുസ്വാമി പറഞ്ഞു.

super-actors-film-release-celebration-police-complaint

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES