മെക്സിക്കന്‍ തീരനഗരമായ കാന്‍കണില്‍ അവധി ആഘോഷിച്ച് ബോളിവുഡ് സുന്ദരി സണ്ണി ലിയോണ്. ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറിനൊപ്പമാണ് നടി മെക്സിക്കോയില്‍ അവധിയാഘോഷത്തിന് എത്തിയത്. താന്റെ ഹോളിഡേ ചിത്രങ്ങള്‍ ആരാധകര്‍ക്കായി എപ്പോഴും പങ്ക് വയ്യക്കാറുള്ളത് പോലെ മെക്സിക്കോയില്‍ നിന്നുള്ള ചിത്രങ്ങളും നടി പുറത്ത് വിട്ടിരുന്നു. എന്നാല്‍ നടി ബിക്കിനി അണിഞ്ഞ് നില്ക്കുന്ന ഒരു ചിത്രമിപ്പോള്‍ ആരാധകരെ ചൊടുപ്പിച്ചിരിക്കുകയാണ്.
നവരാത്രി ആഘോഷങ്ങള്‍ക്കിടെ ബിക്കിനി ചിത്രം പങ്കുവച്ചതിനാണ് സണ്ണിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. കടല്‍ത്തീരത്ത് നിന്നുള്ള ബിക്കിനി ചിത്രം സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാമിലാണ് സണ്ണി ലിയോണ്‍ പങ്കു വച്ചത്
അസഭ്യകരമായ നിരവധി കമന്റുകളാണ് ചിത്രത്തിന് പ്രതികരണമായി ലഭിക്കുന്നത്. നവരാത്രി ആഘോഷങ്ങള്‍ക്കിടെ അല്‍പ വസ്ത്രധാരിയായി നടക്കാന്‍ നാണമില്ലേയെന്നു തുടങ്ങുന്ന കമന്റുകളില്‍ ഏറിയ പങ്കും സഭ്യതയുടെ അതിര്‍ വരമ്പുകള്‍ ലംഘിക്കുന്നതാണ്. ഇത്തരം ചിത്രം നിങ്ങളില്‍ നിന്നും പ്രതീക്ഷിച്ചില്ലെന്നും ആരാധകര്‍ പ്രതികരിക്കുന്നു. ചിത്രത്തിന് പ്രതികരണമായി മോശം പരാമര്‍ശങ്ങളും നടത്താന്‍ ആരാധകര്‍ മടിച്ചിട്ടില്ല.
സ്പിലിറ്റ്സ് വില്ല എന്ന ടെലിവിഷന്‍ പരിപാടിയിലും വീരമാദേവി എന്ന ചിത്രവുമാണ് സണ്ണി ലിയോണ്‍ ഇപ്പോള്‍ ചെയ്യുന്നത്. സണ്ണി ലിയോണ്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന വീരമാദേവി എന്ന സിനിമയ്ക്കെതിരെ നേരത്തെ ഹിന്ദു സംഘടനയുടെ പ്രതിഷേധം ശക്തമായിരുന്നു. സണ്ണിയെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ചിത്രത്തിന്റെ പോസ്റ്റര്‍ കത്തിച്ച് വരെ പ്രതിഷേധം ഉയര്‍ത്തിയിരുന്നു