Latest News

അതീവ ഗ്ലാമറസ്സായി സണ്ണി ലിയോണിന്റെ ലൗലി ആക്‌സിഡന്റ് ഗാനത്തിന് മികച്ച പ്രതികരണം....!

Malayalilife
അതീവ ഗ്ലാമറസ്സായി സണ്ണി ലിയോണിന്റെ ലൗലി ആക്‌സിഡന്റ് ഗാനത്തിന് മികച്ച പ്രതികരണം....!

ഗ്ലാമര്‍ ലുക്കില്‍ ആരാധകരെ ഹരം കൊള്ളിക്കാന്‍ ഐറ്റം ഡാന്‍സ് നമ്പറുമായി സണ്ണി ലിയോണ്‍. തന്റൈ പുതിയ ചിത്രത്തിലെ ലൗലി ആക്സിഡന്റ് ഗാനവുമായി എത്തുകയാണ് പ്രിയതാരം സണ്ണി ലിയോണ്‍. പച്ച നിറത്തിലുള്ള ബ്ലൗസും ഹൈ സ്ലിറ്റ് സ്‌കേര്‍ട്ടും ധരിച്ചാണ് സണ്ണി വിഡിയോയില്‍ എത്തുന്നത്. ഈ വേഷം താരത്തെ കൂടുതല്‍ സുന്ദരിയാക്കി എന്നും ആരാധകര്‍ പറയുന്നു.

ഗ്ലാമര്‍ ലുക്കില്‍ സണ്ണി ലിയോണിന്റെ തകര്‍ത്താടുകയാണ്. തപോഷും ഹര്‍ജോത് സിങ് കൗറും ചേര്‍ന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. ശ്ലാക് ലാലിന്റെ വരികള്‍ക്ക് കൗശിക് ആകാശ് ഗുഡ്ഡുവിന്റെ സംഗീതം. വന്‍ വരവേല്‍പാണ് സണ്ണിയുടെ പുതിയ ഗാനത്തിനു സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നത്. റിലീസ് ചെയ്തു മണിക്കൂറുകള്‍ക്കകം മൂന്നേകാല്‍ ലക്ഷത്തോളം പേര്‍ യൂട്യൂബില്‍ വിഡിയോ കണ്ടു. സണ്ണിയോളം സുന്ദരിയും സെക്സിയുമായ താരം ഇന്ത്യന്‍ സിനിമയില്‍ വേറെയുണ്ടോ എന്നാണ് ആരാധകരുടെ ചോദ്യം

ഗാനം എത്തുന്നതിനു മുന്‍പു തന്നെ ടീസര്‍ സണ്ണി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. വന്‍സ്വീകാര്യതയാണ് ടീസറിനും ലഭിച്ചത്. സമൂഹമാധ്യമങ്ങളില്‍ ലക്ഷക്കണക്കിനു ആരാധകരുള്ള താരമാണ് സണ്ണി ലിയോണ്‍. സണ്ണിയുടെ ചൂടന്‍ ചിത്രങ്ങള്‍ക്കും വിഡിയോകള്‍ക്കും വന്‍ സ്വീകാര്യതയാണു ലഭിക്കാറുള്ളത്. താരത്തിന്റെ ജീവിതകഥ പറഞ്ഞ കരണ്‍ജിത്ത് കൗര്‍ ദ് അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് സണ്ണിലിയോണിന് ആഗോളതലത്തില്‍ തന്നെ ശ്രദ്ധ നേടി.

Read more topics: # sunny leone,# lovely accident song,# viral
sunny leone,lovely accident song,viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES