സണ്ണിലിയോണ്‍ മലയാള സിനിമയില്‍ അഭിനയിക്കുമെന്ന വാര്‍ത്തകള്‍ പലതവണ വന്നിട്ടുണ്ട്. ഒടുവില്‍, സണ്ണി മലയാളത്തില്‍ അഭിനയിക്കാന്‍ എത്തുകയാണ്. മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂട്ടിക്കൊപ്പമാണ് സണ്ണി അഭിനയിക്കുന്നത്. പുലിമുരുകന് ശേഷം വൈശാഖ് ഒരുക്കുന്ന സിനിമയായ മധുരരാജയിലാണ് സണ്ണി അഭിനയിക്കുന്നത്.
സിനിമയില്‍ ചിത്രത്തിലെ ഐറ്റം ഡാന്‍സ് രംഗത്തില്‍ ഇരുവരുമൊന്നിക്കുന്നതായി മിഡ് ഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. താന്‍ മമ്മൂട്ടിയുടെ വലിയ ആരാധികയാണെന്നും അദ്ദേഹവുമൊന്നിച്ച് അഭിനയിക്കാന്‍ കൊതിച്ചിട്ടുണ്ടെന്നും മധുരരാജയിലൂടെ അത്തരമൊരു അവസരം ലഭിച്ചതില്‍ അതീവ സന്തുഷ്ടയാണെന്നും സണ്ണി ലിയോണ്‍ മിഡ് ഡേയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.
ടെന്‍ ഇയര്‍ ചാലഞ്ച് എന്നത് ട്രെന്‍ഡിങ് ആവുന്ന കാലത്താണ് ഒന്‍പതു വര്‍ഷം മുന്‍പുള്ള ഒരു കഥാപാത്രമായി വീണ്ടും മമ്മൂട്ടി സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്നത്. അന്നത്തെ ലുക്കും ഇന്നത്തെ ലുക്കും തമ്മില്‍ വലിയ വ്യത്യാസങ്ങളൊന്നും ഇല്ല എന്നതും ശ്രദ്ധേയമാണ്. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് നെല്‍സണ്‍ ഐപ്പാണ്. പീറ്റര്‍ ഹെയ്നാണ് ആക്ഷന്‍ കൊറിയോഗ്രഫി ചെയ്തിരിക്കുന്നത്.
കേരളത്തിലെയും തമിഴ്നാട്ടിലേയും ലൊക്കേഷനുകളിലായി 120 ലേറെ ദിവസങ്ങള്‍ നീണ്ടു നില്ക്കുന്ന 3 ഷെഡ്യൂളിലായിട്ടാണ് ചിത്രീകരണം നടക്കുന്നത്. ആക്ഷനും കോമഡിയും ഇമോഷണല്‍ രംഗങ്ങളും ഗാനങ്ങളുമെല്ലാം ചേര്‍ന്ന ഒരു തട്ടുപൊളിപ്പന്‍ മാസ്സ് ചിത്രമായിരിക്കും മധുരരാജ എന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്കുന്ന സൂചന. പൃഥ്വിരാജ് ഈ ചിത്രത്തില്‍ ഉണ്ടാകില്ല എന്നാണ് അറിയുന്നത്. പകരം തമിഴ് നടന് ജയ് ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നു