ഒരുപാട് ആരാധകരുള്ള നടിയാണ് സണ്ണി ലിയോണ്‍. രതിചിത്രങ്ങളുടെ ലോകത്ത് നിന്ന് ബോളിവുഡിലെത്തിയ സണ്ണി ലിയോണിന് തന്റേതായ ഒരു ഇടം കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്...2011-ഡാനിയല്‍ വെബ്ബറിനെ വിവാഹം ചെയ്ത സണ്ണി ലിയോണ്‍ മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയുമാണ്. ഇപ്പോളിതാ തന്റെ ജീവിതത്തിലെ ഏറെ സങ്കടകരമായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടി.
വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം നടത്തിയശേഷം തന്റെ മുന്‍ കാമുകന്‍ വഞ്ചിച്ചുവെന്നാണ് സണ്ണി ലിയോണി പറയുന്നത്. വിവാഹത്തിന് രണ്ട് മാസം മുമ്പായിരുന്നു സംഭവം. വിവാഹത്തിനുള്ള വസ്ത്രങ്ങളെല്ലാം തയ്യാറാക്കിവെച്ച സമയത്ത് കാമുകന്‍ ഇഷ്ടമല്ലെന്ന് പറയുകയായിരുന്നുവെന്നും അത് താങ്ങാനായില്ലെന്നും താരം വെളിപ്പെടുത്തി. ഒരു ഡാന്‍സ് റിയാലിറ്റി ഷോയില്‍ അതിഥിയായി പങ്കെടുത്തപ്പോഴാണ് സണ്ണി ലിയോണി ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്.
ഹവായിയില്‍ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് വരെ പ്ലാന്‍ ചെയ്തിരുന്നതാണ്. ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയിലൂടെയാണ് ആ സമയത്ത് കടന്നുപോയതെന്നും എന്നാല്‍ അതിനുശേഷം ദൈവം തനിക്കുവേണ്ടി അതിശയകരമായ ഒരു കാര്യം ചെയ്തുവെന്നും അവര്‍ ഓര്‍ത്തു. മാലാഖയെപ്പോലൊരു മനുഷ്യനെ തനിക്ക് ഭര്‍ത്താവായി തന്നുവെന്നും അച്ഛനും അമ്മയും മരിച്ചപ്പോഴെല്ലാം അദ്ദേഹം കൂടെനിന്നുവെന്നും അവര്‍ പറഞ്ഞു.
2011 ലാണ് ഡാനിയല്‍ വെബ്ബറിനെ സണ്ണി ലിയോണി വിവാഹം ചെയ്തത്. 2017 ല്‍ മകള്‍ നിഷയെ ദത്തെടുത്തു. ഒരു വര്‍ഷത്തിന് ശേഷം ഇരുവര്‍ക്കും വാടക ഗര്‍ഭധാരണത്തിലൂടെ ഇരട്ടക്കുട്ടികളായ നോഹും ആഷറും ജനിച്ചു.